Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

കോഴിക്കോട് ചായപ്പൊടി കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വില്പന; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ഓണ്‍ലൈന്‍ തേയില കച്ചവടത്തിന്‍റെ മറവില്‍ ലഹരിക്കച്ചവടം നടത്തിയ യുവാവ് പിടിയിൽ . കോഴിക്കോട് കൊടുവള്ളി കളരാന്തിരി സ്വദേശി വട്ടിക്കുന്നുമ്മല്‍ മുഹമ്മദ് ഡാനിഷി (28) നെയാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളും കൊടുവള്ളി പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍ നിന്ന് 2.69 ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗിക്കുന്നതിനായുള്ള 340ഓളം പൈപ്പുകളും കണ്ടെത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് പൊലീസ് ഡാനിഷിന്റെ വീട് വളഞ്ഞ് പരിശോധന നടത്തിയത്. ഇയാള്‍ തേയിലക്കച്ചവടം ഓണ്‍ലൈനായി ചെയിതിരുന്നയാളാണെന്നും ഇതിന്റെ മറവില്‍ ലഹരി വില്‍പന നടത്തി വരികയായിരുന്നുവെന്നും […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 560 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഇന്നലെ പവന് 600 രൂപ വർദ്ധിച്ചതിന് ശേഷമാണ് ഇന്ന് പവന് 560 രൂപ കുറ‍ഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് സ്വർണവില 94,000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 93,760 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം. ആഗോള വിപണികളിലെ […]
Read more

മലബാര്‍ ഗോള്‍ഡിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി ആഗോള തലത്തിലേക്ക്

കൊച്ചി: ലോകത്തിലെ അഞ്ചാമത്തെ വലിയ ജ്വവലറി ഗ്രൂപ്പും സിഎസ്ആര്‍ മേഖലയില്‍ ഇന്ത്യയിലെ മുന്‍നിരക്കാരുമായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് കാമ്പയിന്‍ എത്യോപ്യയിലേക്കും വ്യാപിപ്പിക്കുന്നു. ദുബായ് ഗോള്‍ഡ് സൂക്കിലെ മലബാര്‍ ഇന്റര്‍നാഷണല്‍ ഹബ്ബില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ അബ്ദുള്‍ സലാം കെ.പി. ദുബായിലെ എത്യോപ്യ കോണ്‍സല്‍ ജനറല്‍ അസ്‌മെലാഷ് ബെക്കെലെയ്ക്ക് ലെറ്റര്‍ ഓഫ് ഇന്റന്റ് കൈമാറി. ഇന്ത്യയിലും സാംബിയയിലും ഏറെ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് എത്യോപ്യയിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്നത്. […]
Read more

മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ വ്യാജസന്ദേശം; 9.90 ലക്ഷം രൂപ തട്ടിയ യുവതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ വ്യാജസന്ദേശമയച്ച് കൊടുങ്ങല്ലൂർ സ്വദേശിയിൽനിന്ന്‌ 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ഹരിയാണ ഫരീദാബാദ് സ്വദേശിനി ലക്ഷ്മി(23)യെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. മേത്തല കോട്ടപ്പുറം സ്വദേശി കരിയപറമ്പിൽ തോമസ് ലാലന്റെ ഫോൺ ഹാക്ക് ചെയ്ത് പണം തട്ടിയെടുത്തതിനാണ് അറസ്റ്റ്. നിർമാണക്കരാറുകാരനായ തോമസ് ലാലൻ പണം പിൻവലിക്കുന്നതിനായി ബാങ്കിൽ എത്തിയപ്പോഴാണ് അക്കൗണ്ടിൽനിന്ന് സെപ്റ്റംബർ 29-നു മൂന്നുതവണകളായി 9.90 ലക്ഷം രൂപ ഓൺലൈനായി കൈമാറ്റം ചെയ്തതായി കണ്ടെത്തിയത്. തുടർന്ന് റൂറൽ സൈബർ […]
Read more

ബംഗി ജമ്പിംഗിനിടെ കയർ പൊട്ടി 180 അടി ഉയരത്തിൽ നിന്ന് വീണ യുവാവിന് പരിക്ക്

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഋഷികേശിൽ ബംഗി ജമ്പിംഗിനിടെ 180 അടി ഉയരത്തിൽ നിന്ന് വീണ് യുവാവിന് ഗുരുതരമായി പരിക്ക്. തപോവൻ–ശിവപുരി റോഡിലെ ത്രില്ല് ഫാക്ടറി അഡ്വഞ്ചർ പാർക്കിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ 24-കാരനായ സോനു കുമാറിനാണ് പരിക്കേറ്റത്. ഇയാളെ ഋഷികേശിലെ എയിംസിൽ പ്രവേശിപ്പിച്ചു. സോനുവിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ബംഗി ജമ്പിംഗിനിടെ കയർ പൊട്ടിപ്പോയതോടെയാണ് സോനു കുമാർ ഉയരത്തിൽ നിന്ന് താഴേക്ക് വീണതെന്ന് പൊലീസ് പറഞ്ഞു. ഒരു തകര […]
Read more

വിയ്യൂർ ജയിലിൽ ഉദ്യോഗസ്ഥർക്ക് തടവുകാരുടെ ആക്രമണം; ഒരു തടവുകാരന് പരുക്ക്

തൃശൂര്‍: വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ ഉദ്യോഗസ്ഥനെതിരെ തടവുകാരുടെ ആക്രമണം. അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ അഭിനവിനും തടവുകാരനായ റെജിയ്ക്കുമാണ് മര്‍ദനമേറ്റത്. മാവോയിസ്റ്റ് കേസില്‍ ജയിലില്‍ കഴിയുന്ന മനോജ്, കാപ്പ കേസിലെ തടവുകാരനായ മുഹമ്മദ് അസറുദ്ദീന്‍ എന്നിവരാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. സമയം കഴിഞ്ഞിട്ടും സെല്ലില്‍ കയറാത്തത് ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം. ഉദ്യോഗസ്ഥനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് തടവുകാരനായ റെജിയ്ക്കും മർദ്ദനമേറ്റത്. തടവുകാർ ജീവനക്കാരനെ കമ്പി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മാവോയിസ്റ്റ് കേസിലെ പ്രതിയായ മനോജാണ് ജീവനക്കാരനായ അഭിനവിനെ കമ്പി […]
Read more

ഭക്ഷണം വൈകി; മൂന്നാറിൽ കൊല്ലം സ്വദേശിക്ക് ആക്രമണം

മൂന്നാർ: ഓർഡർ ചെയ്ത ഭക്ഷണം നൽകാത്തതു ചോദ്യം ചെയ്ത വിനോദസഞ്ചാരിയായ യുവാവിന് തട്ടുകടക്കാരൻറെ ആക്രമണം. കൊല്ലം അർക്കന്നൂർ കാരാളിക്കോണം സ്വദേശി എം.ഷംനാദ് (33) ആണ് മർദനമേറ്റ് ടാറ്റാ ടീ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ബുധനാഴ്ച രാത്രി 10നു പോസ്റ്റ് ഓഫിസ് കവലയിലുള്ള തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. സുഹൃത്തുമൊത്തു ഭക്ഷണം കഴിക്കാനെത്തിയ ഷംനാദ് ഭക്ഷണം ഓർഡർ നൽകി കാത്തിരുന്നു. എന്നാൽ, ഇദ്ദേഹത്തിനു ശേഷം വന്നവർക്ക് ആഹാരം വിളമ്പിയതു ചോദ്യം ചെയ്തു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിലാണ് ഇരുമ്പുചട്ടുകം ഉപയോഗിച്ച് തലയിലും […]
Read more

ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി എട്ട് പേർക്ക് ദാരുണാന്ത്യം; 15 പേർക്ക് പരിക്ക്

പൂനെ: ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ എട്ടു പേർക്ക് ദാരുണാന്ത്യം. പൂനെയിലെ നവലെ പാലത്തിന് സമീപമായിരുന്നു സംഭവം. ഇന്ന് വൈകിട്ടോടെയുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രക്കുകൾക്കിടയിൽ കുടുങ്ങിയ കാർ പൂർണമായും തകർന്നു. അഗ്നിശമനസേന ഉടൻ സ്ഥലത്ത് എത്തുകയും രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് ദേശീയ പാതയിലെ ഗതാഗതം പൂർണ്ണമായും നിർത്തിവച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം […]
Read more

ട്രെയിൻ യാത്രക്കിടെ 19 കാരിയെ ചവിട്ടി തളളിയിട്ട സംഭവം; പ്രതിയെ കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: വര്‍ക്കലയിൽ ട്രെയിൻ യാത്രക്കിടെ 19 കാരിയെ ചവിട്ടി തളളിയിട്ട കേസിലെ പ്രതി സുരേഷ് കുമാറിനെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. 5 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ മുഖ്യസാക്ഷികളിൽ ഒരാളായ ട്രെയിൻ യാത്രക്കാരനെ ഇതേവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പുകവലിക്കുന്നത് ചോദ്യം ചെയ്തിന്‍റെ പേരിലാണ് ജനറൽ കംപാര്‍ട്ട്മെന്‍റിന്‍റെ വാതിലിൽ ഇരുന്ന ശ്രീക്കുട്ടിയെ സുരേഷ് ചവിട്ടി തള്ളിയിട്ടത്. ഒപ്പമുണ്ടായിരുന്ന അർച്ചനയേയും തള്ളിയിടാൻ ശ്രമിച്ചു. അർച്ചനയുടെ ബഹളം കേട്ട് ചുവന്ന ഷര്‍ട്ട് ധരിച്ചയാളാണ് ആദ്യം ഓടിയെത്തിയത്. അര്‍ച്ചനയെ രക്ഷിച്ചശേഷം പ്രതിയെയും […]
Read more

ബിഹാർ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി, പ്രതീക്ഷയോടെ മുന്നണികൾ

പട്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി. രാവിലെ എട്ടുമണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ പോസ്റ്റൽ ബാലറ്റുകളാണ് എണ്ണിത്തുടങ്ങിയത്. ആദ്യ അരമണിക്കൂറിനുള്ളിൽ ഇവ എണ്ണിത്തീരും. വളരെ ആത്മവിശ്വാസത്തോടെയാണ് ഇരുമുന്നണികളും. സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നാണ് ജെഡിയുവിൻ്റെ ട്വീറ്റ്. മഹാസഖ്യത്തെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും ജനാധിപത്യത്തെ തേജസ്വിയും രാഹുലും ഇനി വെല്ലുവിളിക്കില്ലെന്നും ബിജെപി നേതാക്കൾ പറഞ്ഞു. പ്രതിപക്ഷസ്ഥാനത്ത് തുടരുന്നതിനായി ആശംസകൾ നേരുന്നുവെന്നും 12 മണിയോടെ ബിജെപിയുടെ ഡൽഹി, പട്ന ആസ്ഥാനങ്ങൾ ആഘോഷത്തിമിർപ്പിലാകുമെന്നും നേതാക്കൾ പറയുന്നു. എന്നാൽ മഹാസഖ്യത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer