Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാലക്കാട് കാറിനുള്ളിൽ നിന്ന് 1.31 കോടി രൂപ പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പാലക്കാട് രേഖകളില്ലാതെ കാറിൽ നിന്ന് 1.31 കോടി രൂപ പൊലീസ് പിടികൂടി. ജില്ലാ ലഹരി വിരുദ്ധ സ്കോഡും കൊഴിഞ്ഞാമ്പാറ പൊലീസും ശനിയാഴ്ച രാവിലെ ആറുമണിക്ക് വേലന്താളത്ത് നടത്തിയ വാഹന പരിശോധനയിലാണ് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് രേഖകളില്ലാതെ കടത്തുകയായിരുന്ന പണം പിടികൂടിയത്. 1,31,50,000 രൂപയാണ് പൊലീസ് പിടികൂടിയത്. കാറിൻ്റെ രഹസ്യ അറയിൽ സൂക്ഷിച്ചാണ് പണം കടത്താന്‍ ശ്രമിച്ചത്. കാറിലുണ്ടായിരുന്ന മലപ്പുറം പെരിന്തൽമണ്ണ, രാമപുരം, പനങ്ങനര, പൂളയ്ക്കൽ വീട്ടിൽ എസ് സുഫിയാൻ (47) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer