Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചാലക്കുടി ഇനി ക്ലീൻ സിറ്റി; ‘ബോട്ടിൽ ബൂത്ത്’ പദ്ധതിക്ക് തുടക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചാലക്കുടി: നഗരത്തെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ചാലക്കുടി നഗരസഭ ആവിഷ്‌കരിച്ച ‘ക്ലീന്‍ ചാലക്കുടി’ പദ്ധതിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു.

ശുചിത്വ കേരളം അര്‍ബന്‍ പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഈ സുപ്രധാന പദ്ധതിക്കായി 12 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും ഇത് സഹായകമാകും. കലാഭവന്‍ മണി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഷിബു വാലപ്പന്‍ ബോട്ടില്‍ ബൂത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. പോള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ദീപു ദിനേശ്, പ്രീതി ബാബു, യുഡിഎഫ് ലീഡര്‍ ബിജു എ.എസ്. ചിറയത്ത്, വാര്‍ഡ് കൗണ്‍സിലര്‍മാരായ നീത പോള്‍, ബിജി സദാനന്ദന്‍, ലിബി ഷാജി, തോമസ് മാളിയേക്കല്‍, നഗരസഭാ സെക്രട്ടറി കെ. പ്രമോദ്, ശുചിത്വമിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ രജനീഷ് രാജന്‍, ക്ലീന്‍ സിറ്റി മാനേജര്‍ ജോണ്‍ ദേവസ്യ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer