Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

പെപ്പർ സ്പ്രേ അടിച്ച സംഭവം; വിദ്യാർഥികളുടെ ആരോഗ്യ നില തൃപ്തികരം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പുന്നമൂട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ നിർദേശം. ആശുപത്രി സൂപ്രണ്ടിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് നിർദേശം നൽകിയത്. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 9 വിദ്യാര്‍ത്ഥികളേയും ഒരു അധ്യാപികയേയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസം മുട്ടല്‍ വരാറുള്ള ഒരു കുട്ടി തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് ഇപ്പോൾ ഉള്ളത്.
Read more

നടൻ വിജയ്‌യിക്കും ടിവികെയ്ക്കും എതിരെ നിയമസഭയിൽ ആഞ്ഞടിച്ച് സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിൽ സെപ്തംബർ 27ന് തിക്കിലും തിരക്കിലും ഉണ്ടായ ദുരന്തം സംബന്ധിച്ച രാഷ്ട്രീയ വാഗ്വാദം നിയമസഭയിലവതരിപ്പിച്ച് എം കെ സ്റ്റാലിൻ. ദുരന്തത്തിന് കാരണം നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ആണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ കുറ്റപ്പെടുത്തി. സംഭവത്തിൽ 41 പേർ മരിച്ചിരുന്നു. പരിപാടിയിലെ സമയക്രമീകരണത്തിലുണ്ടായ ഗുരുതര പിഴവാണ് ദുരന്തത്തിന് കാരണമായതെന്ന് സ്റ്റാലിൻ ആരോപിച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തുടങ്ങി അഞ്ച് മണിക്കൂർ നീളുന്ന പരിപാടിയാണ് പ്രതീക്ഷിക്കുന്നതെന്നാണ് പൊലീസിനെ അറിയിച്ചിരുന്നത്. […]
Read more

പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാർ മറിഞ്ഞ് അപകടം. അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബേത്തൂർപാറ തച്ചാർകുണ്ട് വീട്ടിൽ പരേതനായ ബാബുവിന്റെ മകൾ മഹിമയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ട് മണിയാടെയാണ് മഹിമയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ വനജയും സഹോദരൻ മഹേഷും ചേർന്ന് മഹിമയെ ആശുപത്രിലേക്ക് കൊണ്ടുപോകുന്നതിനിടെ കാർ പടിമരുതിൽ അപകടത്തിൽപ്പെടുകയായിരുന്നു. കാസർകോട്ടെ നുള്ളിപ്പാടിയിൽ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്നു മഹിമ. വനജയും […]
Read more

ബീഹാർ തിരഞ്ഞെടുപ്പ്; പ്രശാന്ത് കിഷോർ മത്സരത്തിനില്ല

പട്ന: തിരഞ്ഞെടുപ്പ് തന്ത്രഞ്ജനിൽ നിന്ന് രാഷ്ട്രീയ നേതാവായി മാറിയ പ്രശാന്ത് കിഷോർ തന്റെ കന്നി തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ജൻ സുരാജ് പാർട്ടിക്ക് വേണ്ടി ഇത്തവണ മത്സരരംഗത്ത് ഉണ്ടാകില്ല. താൻ മത്സരിക്കുന്നില്ലെന്നും പകരം പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കിഷോർ വ്യക്തമാക്കി. ഇതോടെ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള എല്ലാ അഭ്യൂഹങ്ങൾക്കും പാഴായിരിക്കുകയാണ്. പ്രശാന്ത് കിഷോർ മത്സരിക്കുന്നില്ലെന്ന സൂചന കഴിഞ്ഞ ദിവസം രാത്രി തന്നെ ലഭിച്ചിരുന്നു. രാഷ്ട്രീയ ജനതാദളിന്റെ (ആർജെഡി) കോട്ടയായ രാഘോപൂർ അസംബ്ലി സീറ്റിൽ ജൻ സുരാജ് ചഞ്ചൽ […]
Read more

ദുഃസ്വപ്‌നം കാണുന്നത് ഒഴിവാക്കാൻ മന്ത്രവാദം; പൂജയ്‌ക്കിടെ വിദ്യാ‌ർത്ഥിനിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

കോഴിക്കോട്: മന്ത്രവാദത്തിന്റെ മറവിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചയാൾ പിടിയിൽ. കോഴിക്കോട് പറമ്പിക്കടവ് സ്വദേശി കുഞ്ഞുമോൻ ആണ് അറസ്റ്റിലായത്. വയനാട് മുട്ടിൽ സ്വദേശിയാണ് ഇയാൾ. ഉറക്കത്തിൽ ദുഃസ്വപ്‌നം കാണുന്നതിന് പരിഹാരമായി ചരട് പൂജിച്ച് കെട്ടാനായാണ് വിദ്യാർത്ഥിനി അമ്മയ്‌ക്കൊപ്പം പറമ്പിക്കടവിലുള്ള വീട്ടിലെത്തിയത്. തുടർന്ന് പൂജ ചെയ്യാൻ നിർദേശിക്കുകയും പൂജാസാധനങ്ങളുമായി മന്ത്രവാദിയുടെ വീട്ടിലെത്തിയ വിദ്യാർത്ഥിനിയെ പ്രതി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ എടുത്തിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. അവധി കഴിഞ്ഞ് കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ പ്രതി പിന്തുടർന്ന് ഭീഷണിപ്പെടുത്തി ലോഡ്‌ജിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കുകയും ചെയ്‌തു. വിദ്യാർത്ഥിനി […]
Read more

ദില്ലി സൗത്ത് ഏഷ്യൻ സർവ്വകലാശാല പീഡനം; ക്യാമ്പസിനു ഉള്ളിൽ പോലും സുരക്ഷിതത്വമില്ലന്ന് വിദ്യാർത്ഥികൾ

ദില്ലി: ദില്ലി സൗത്ത് ഏഷ്യൻ സർവ്വകലാശാല ക്യാമ്പസിലെ പീഡന പരാതിയുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മലയാളി വിദ്യാർത്ഥികൾ. ഭയത്തോടെയാണ് ക്യാമ്പസിൽ കഴിയുന്നതെന്ന് മലയാളി വിദ്യാർത്ഥികൾ പറഞ്ഞു. അതിക്രമത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്. സർവ്വകലാശാല അധികൃതർ തുടക്കത്തിൽ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും പോലീസിൻറെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു. പ്രതികളെ ഉടനടി പിടികൂടണമെന്ന് പരാതി പറഞ്ഞപ്പോൾ ഇരയായ പെൺകുട്ടിയെ അധിക്ഷേപിച്ച വാർഡിനേയും കെയർടേയും പിരിച്ചുവിടണമെന്നും പ്രതിഷേധം ശക്തമാക്കുമെന്നും വിദ്യാർത്ഥികൾ കൂട്ടിച്ചേർത്തു. ഇന്നലെയാണ് സർവ്വകലാശാലയിലെ ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായത്. […]
Read more

ആറ് വരിപ്പാതയിലെ 1.2 കിലോമീറ്റർ മേൽപ്പാലം ഒറ്റത്തൂണിൽ; തലപ്പാടി-ചെങ്കള റീച്ച് പണി പൂർത്തിയായി

കാസർകോട്: ആറുവരി ദേശീയപാതയിൽ തലപ്പാടി – ചെങ്കള റീച്ച് നിർമാണം പൂർത്തിയാക്കി. ഒറ്റത്തൂണിൽ തീർത്ത രാജ്യത്തെ ഏറ്റവും ഉയരവും വീതിയുമുള്ള മേൽപ്പാലമാണ് കാസർകോട്ടേത്. 1.2 കിലോമീറ്റർ നീളമുള്ള ഒറ്റ തൂണിലെ 6 വരി മേൽപ്പാലം അടക്കം ഈ റീച്ചിലാണ് ഉൾപ്പെടുന്നത്. ടു വേ രീതിയിൽ തന്നെയാണ് നിർമ്മിച്ചതെന്നും, പാലങ്ങളുടെ വീതി കൂട്ടൽ അടക്കം തുടർ നിർമ്മാണങ്ങൾ ഇനിയും പ്രതീക്ഷിക്കാമെന്നും കരാറുകാർ വ്യക്തമാക്കി. “ദേശീയപാത 66ന്‍റെ നിർമാണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ആദ്യ റീച്ചായ തലപ്പാടി മുതൽ ചെങ്കള […]
Read more

ഇരിട്ടിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാലത്തിലേക്കിടിച്ചുകയറി ഏട്ടുപേർക്ക് പരിക്ക്

കണ്ണൂർ: ഇരിട്ടിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാലത്തിലേക്കിടിച്ചുകയറി ജീവനക്കാരുൾപ്പെടെ എട്ടുപേർക്ക് പരിക്ക്. ബംഗളൂരുവിൽ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന സ്വിഫ്​റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ഇരിട്ടി ടൗണിൽ ആളെയിറക്കി പയ്യന്നൂരിലേക്ക് പോകവേ നിയന്ത്രണം വിട്ട് പഴയ ഇരുമ്പ് പാലത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം.പരിക്കേ​റ്റവരെ ഇരിട്ടിയിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്ക് മാ​റ്റി.
Read more

പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി

കണ്ണൂർ: പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ ഒരു മത്സ്യത്തൊഴിലാളി കൂടി മരിച്ചു. ഒഡീഷ ബിഷന്തപൂർ സ്വദേശി ശിബ ബെഹ്റ ആണ് മരിച്ചത്. കഴിഞ്ഞ വെളളിയാഴ്ച്ച പുലർച്ചെയായിരുന്നു അപകടം. ഒരാൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. ഒക്ടോബര് 9 ന് തളിപ്പറമ്പിലെ ബസ് സ്റ്റാൻഡിലെ സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപടർന്നത്. വൈകീട്ട് അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. 50 കോടിയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ. 40 വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന 101 കടമുറികൾ […]
Read more

പേരാമ്പ്ര സംഘർഷം; അഞ്ച് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ

കോഴിക്കോട്: പേരാമ്പ്രയിലെ സംഘർഷത്തിൽ പൊലീസിനുനേരെ സ്‌ഫോടക വസ്തുവെറിഞ്ഞ കേസിൽ അഞ്ച് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. സംഘർഷ സമയത്ത് പൊലീസിനുനേരെ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന എൽഡിഎഫ് ആരോപണത്തിലാണ് പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചത്. ജീവന് അപായം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്ഫോടക വസ്തു വലിച്ചെറിഞ്ഞെന്നും പൊലീസുകാർക്കിടയിൽ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് യുഡിഎഫ് പ്രവർത്തകർ പൊലീസിനുനേരെ കുപ്പി എറിയുന്നത് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. പൊലീസിന്റെ ഗ്രനേഡോ ,കണ്ണീർവാതകമോ പ്രയോഗിക്കുമ്പോഴുണ്ടാകുന്ന രീതിയിലല്ല സ്ഫോടനത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer