Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

പൊതുസ്ഥാപനങ്ങളിൽ ആർഎസ്എസിനെ നിരോധിക്കണം: മന്ത്രി പ്രിയങ്ക് ഖർഗെ

ബെംഗളൂരു: കർണാടകയിലെ സർക്കാർ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ആർഎസ്എസ് ശാഖകൾ സംഘടിപ്പിക്കുന്നതു നിരോധിക്കണമെന്ന് മന്ത്രി പ്രിയങ്ക് ഖർഗെ. മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്ത് അയച്ചു. പിന്നാലെ പ്രിയങ്ക് ഖർഗെ മുന്നോട്ട് വച്ച ആവശ്യം പരിശോധിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. പ്രിയങ്കിന്റെ നിർദേശം പരിശോധിക്കാനും ആവശ്യമായ നടപടി ഉടനടി സ്വീകരിക്കാനും ചീഫ് സെക്രട്ടറിക്കുള്ള കത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ–എയ്ഡഡ് സ്കൂളുകളിലും ദേവസ്വം വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങളിലും, പാർക്കുകളിലും ഗ്രൗണ്ടുകളിലും ശാഖകൾ പ്രവർത്തിക്കുന്നതിന് എതിരെയാണ് പ്രിയങ്ക് ഖർഗെ മുഖ്യമന്ത്രിക്ക് […]
Read more

ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു; 7 അംഗ സംഘം അറസ്റ്റിൽ

കോഴിക്കോട്: ബാലുശ്ശേരി എകരൂലിൽ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക വീട്ടിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് ജാർഖണ്ഡ് സ്വദേശിയായ പരമേശ്വർ കുത്തേറ്റ് മരിച്ചത്. പരമേശ്വറിനൊപ്പം താമസിക്കുന്ന ഏഴുപേരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. തുടർന്ന് ബാലുശ്ശേരി ഇൻസ്പെക്ടർ ടി.പി. ദിനേശന്റെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

ലൈം​ഗിക പീഡനത്തിനിരയായെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവം; അന്വേഷണം വേണമെന്ന് പ്രിയങ്കാ ​ഗാന്ധി

കൽപറ്റ: ആർഎസ്എസ് ശാഖയിൽ നിന്ന് ലൈം​ഗിക പീഡനം നേരിട്ടെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് വയനാട് എംപിയും കോൺ​ഗ്രസ് നേതാവുമായ പ്രിയങ്കാ ​ഗാന്ധി. ആർഎസ്എസ് പ്രവർത്തകരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് കോട്ടയം സ്വദേശി അനന്തു അജിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ശക്തവും സമ​ഗ്രവുമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധിആവശ്യപ്പെട്ടു. ആർ‌എസ്‌എസിലെ ഒന്നിലധികം അംഗങ്ങൾ തന്നെ നിരന്തരമായി പീഡിപ്പിച്ചുവെന്ന് അനന്ദു അജി തന്റെ ആത്മഹത്യാ കുറിപ്പിൽ ആരോപിച്ചിരുന്നു. താൻ മാത്രമല്ല ഇരയെന്നും ആർ‌എസ്‌എസ് […]
Read more

ബസ്സുകളിൽ നിന്ന് മാലിന്യം പുറത്തേക്കെറിഞ്ഞാൽ നടപടി, ഉത്തരവ് ഉടൻ:കെ ബി ഗണേഷ് കുമാർ

കൊച്ചി: ബസുകളിൽ നിന്ന് മാലിന്യം പുറത്തേക്ക് വലിച്ചെറിഞ്ഞാൽ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ. ഉത്തരവ് ഉടൻ പുറത്തിറങ്ങും. സ്വകാര്യബസുകൾക്കും ഇത് ബാധകമാണ്. കോതമംഗലം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ പുതിയതായി നിർമ്മിച്ച ബസ് ടെർമിനലിന്റെ ഉദ്ഘാടന വേദിയിൽ വെച്ചാണ് മന്ത്രി ഈ തീരുമാനം അറിയിച്ചത്. കോതമംഗലം ഡിപ്പോയിൽ നിന്ന് കൂടുതൽ സർവ്വീസുകൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. കോതമംഗലം ഗുരുവായൂർ റൂട്ടിൽ ഉൾപ്പടെ പുതിയ സർവ്വീസുകൾ ഉണ്ടാകും.ആന്റണി ജോൺ എം.എൽ.എ.ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ.കെ.ടോമി, പി.കെ.ചന്ദ്രശേഖരൻനായർ, മിനി ഗോപി, ജെസി […]
Read more

കൊല്ലത്ത് യുവതി കിണറ്റിൽ ചാടി, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറിടിഞ്ഞ് മൂന്ന് മരണം

കൊല്ലം: നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം. തിങ്കളാഴ്‌ച പുലർച്ചെയോടെയായിരുന്നു സംഭവം. 80 അടി താഴ്‌ചയുള്ള കിണറിന്റെ കൈവരി ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായത്. കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശി അർച്ചന, സുഹൃത്ത് ശിവകൃഷ്‌ണൻ, രക്ഷിക്കാനെത്തിയ കൊട്ടാരക്കരയിലെ അഗ്നിരക്ഷാ യൂണിറ്റ് അംഗം തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സോണി എം കുമാർ എന്നിവരാണ് മരിച്ചത്. 80 അടി താഴ്‌ചയുള്ള കിണറ്റിലേക്ക് അർച്ചന ചാടിയ വിവരം അറിയിച്ച് പുലർച്ചെ 12.15ഓടെ കൊട്ടാരക്കര ഫയർഫോഴ്‌സിന് വിവരം […]
Read more

കാട്ടാന ആക്രമണം; രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ രണ്ടര വയസുകാരിക്കും വയോധികയ്ക്കും ദാരുണാന്ത്യം

വാൽപ്പാറ: തമിഴ്നാട് വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു. ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിന് സമീപം പുലർച്ചെ രണ്ടരയ്ക്കാണ് സംഭവം ഉണ്ടായത്. അസലാ, ഹേമശ്രീ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് കാട്ടാനകൾ വീടിന്റെ ജനൽ തകർക്കുന്നതറിഞ്ഞ് കുഞ്ഞുമായി രക്ഷപെടാൻ പുറത്തിറങ്ങിയതായിരുന്നു. ഈ സമയം വീടിന്റെ മുൻഭാഗത്ത് നിൽക്കുകയായിരുന്ന മറ്റൊരു കാട്ടാന ഇരുവരെയും ആക്രമിക്കുകയായിരുന്നു തുടർന്ന് കുട്ടി മരിക്കുകയും പരിക്കേറ്റ മുത്തശ്ശിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോ ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വാൽപ്പാറ […]
Read more

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിന്റെ ഫലമായിട്ടാണ് മഴ ശക്തമാകുന്നത്. വ്യാഴാഴ്ച്ച വരെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യത കൂടിയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. […]
Read more

2.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, 8 ഗ്രാം കഞ്ചാവുമായി ഡോക്ടർ പിടിയിൽ

കൊച്ചി: എറണാകുളത്ത് ഹൈബ്രിക് കഞ്ചാവുമായി ഡോക്ടർ പിടിയിൽ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ അസിസ്റ്റന്റ് ഫിസിഷ്യൻ അലൻ കോശിയാണ് പിടിയിലായത്. ഇയാൾ കൊട്ടാരക്കര സ്വദേശിയാണ്. ഡോക്ടറിൽ നിന്ന് 2.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, 8 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം ഡോക്ടറുടെ വരാപ്പുഴയിലെ വീട്ടിലെത്തി പരിശോധന നടത്തിയത്. തുടർന്ന് അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തു.
Read more

ഭർത്താവിനോടൊപ്പം യാത്ര ചെയ്യവേ സ്കൂട്ടർ മറിഞ്ഞു ബസിനടിയിലേക്ക് വീണ യുവതിക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: ആമ്പല്ലൂരിൽ ദേശീയപാതയിൽ സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു. നെല്ലായി പന്തല്ലൂർ കാരണത്ത് വീട്ടിൽ ജോഷിയുടെ ഭാര്യ സിജിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. ഭർത്താവിനോടൊപ്പം പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തൈക്കാട്ടുശ്ശേരിയിലെ ആയുർവ്വേദ കമ്പനിയിലെ താത്ക്കാലിക ജീവനക്കാരിയായ സിജി ജോലിക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. നേരിയ ഗതാഗതക്കുരുക്കിനിടെ ഡ്രൈനേജിന് മുകളിലൂടെ പോയ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ സിജിയുടെ തലയിൽ സ്വകാര്യ ബസിൻ്റെ പിൻചക്രം […]
Read more

‘പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കേണ്ട, തന്നെ ഒഴിവാക്കി സി സദാനന്ദൻ എംപിയെ കേന്ദ്രമന്ത്രിയാക്കിയാൽ സന്തോഷം’: സുരേഷ് ഗോപി

കണ്ണൂര്‍: കലുങ്ക് ചര്‍ച്ചക്കെതിരായ പ്രചരണത്തിനെതിരെ സുരേഷ് ഗോപി. പൂച്ചാണ്ടി കാണിച്ച് തന്നെ പേടിപ്പിക്കേണ്ടെന്നും തനിക്ക് പറയാനുള്ളത് പറഞ്ഞുതന്നെ മുന്നോട്ടുപോകുമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. കലുങ്ക് ചര്‍ച്ചകളിൽ ജനാധിപത്യത്തിന്‍റെ നൈര്‍മല്യമുണ്ടെന്നും പ്രജ എന്ന് പറഞ്ഞാൽ എന്താണ് പ്രശ്നമെന്നും പ്രജ എന്താണെന്ന് ആദ്യം പഠിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. മിനിഞ്ഞാന്ന് പറഞ്ഞ കലുങ്ക് ചര്‍ച്ചയ്ക്ക് ‘സര്‍ജിക്കൽ സ്ട്രൈയ്ക്ക്’ ഉണ്ടാകും. കലുങ്ക് ചര്‍ച്ചകള്‍ക്ക് വരുന്ന ജനങ്ങള്‍ക്കെല്ലാം അത് ഗുണകരമാണ്. ജനസമ്പര്‍ക്കത്തിന്‍റെ നൈര്‍മല്യം അതിനുണ്ട്. അവിടെയിരുന്ന് കേള്‍ക്കുന്നവര്‍ക്കും അവരോട് സംസാരിക്കുന്നവര്‍ക്കും […]
Read more

Recent News

Advertisement
WhiteswanTV Footer