Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

റിലീസ് ചെയ്തിട്ട് 10 നാൾ; 4 ഇരട്ടി കളക്ഷൻ കൊയ്ത് ‘കാന്താര’

ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവും പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു കാന്താര: ചാപ്റ്റര്‍ 1. വലിയ പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ആദ്യ ദിനം മുതല്‍ ലഭിച്ചത്. ബോക്സ് ഓഫീസില്‍ ദിനം പ്രതി കയറിപ്പോകുന്ന ചിത്രം ഇപ്പോഴിതാ ഒരു നിര്‍ണ്ണായക സംഖ്യയും പിന്നിട്ടിരിക്കുകയാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും ചെയ്ത നായകനായി എത്തിയ ചിത്രത്തിന്‍റെ റിലീസ് ഒക്ടോബര്‍ 2 ന് ആയിരുന്നു. ഹൊംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ടൂരും ചലുവെ ഗൗഡയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമാണ് കാന്താര. […]
Read more

മലപ്പുറത്ത് ശൈശവ വിവാഹത്തിന് ശ്രമം; പ്രതിശ്രുത വരനും ഇരു വീട്ടുകാര്‍ക്കും ചടങ്ങിൽ പങ്കെടുത്തവര്‍ക്കുമെതിരെ പൊലീസ് കേസ്

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹത്തിന് ശ്രമം. പ്രതിശ്രുത വരനും വീട്ടുകാര്‍ക്കും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം കാടാമ്പുഴ മാറാക്കര മരവട്ടത്താണ് സംഭവം. 14 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയമാണ് ഇന്നലെ നടന്നത്. പ്രതിശ്രുത വരനും വീട്ടുകാര്‍ക്ക് പുറമെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത പത്തുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിനെ തുടർന്ന് 14 വയസുള്ള പെണ്‍കുട്ടിയെ ചൈൽഡ് വെൽഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു. ഇന്നലെ വിവാഹ നിശ്ചയം നടക്കുന്നതറിഞ്ഞ് കാടാമ്പുഴ പൊലീസ് സ്ഥലത്തെത്തി കേസെടുക്കുകയായിരുന്നു. പരിസരവാസികള്‍ […]
Read more

സൗദിയിൽ വാഹനം കൂട്ടിയിടിച്ച് മലയാളി മരിച്ചു

റിയാദ്: സൗദി വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ തബൂക്ക് നഗരത്തിന് സമീപം അൽ വജ്‌ഹിനടുത്ത് ബദ്‌അയിലുണ്ടായ വാഹനാപകടത്തിൽ കൊല്ലം സ്വദേശി മതിര മാങ്കോട് കുമ്മിൾ കനാറ പുത്തൻവീട്ടിൽ അരുൺ സുരേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. ജൂലൈ 14ന് അരുൺ ഓടിച്ചിരുന്ന ഡൈന വാഹനം എതിർവശത്ത് നിന്ന് വന്ന ട്രൈലറിൽ കൂട്ടിയിടിച്ച് അഗ്നിബാധയിൽ പൊള്ളലേറ്റാണ് അരുണും കൂടെയുണ്ടായിരുന്ന സുഡാൻ പൗരനായ മറ്റൊരു ഡ്രൈവറും സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടത്. അഗ്നിബാധയിൽ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. […]
Read more

ശബരിമല സ്വര്‍ണ കൊള്ള കേസ്; ഇഡിക്കും, ദേവസ്വം ബോര്‍ഡിനുമെതിരെ നടപടി വേണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊള്ള കേസിൽ അന്വേഷണവുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. അന്വേഷണത്തിന്‍റെ ഭാഗമായി ഇഡി പ്രാഥമിക വിവര ശേഖരണം ആരംഭിച്ചു. പ്രത്യേക അന്വേഷണ സംഘം സ്വര്‍ണം കാണാതായ സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇഡി നടപടി. ഇതിനിടെ, ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയിൽ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പുറത്ത് വന്നു. സ്വര്‍ണക്കവർച്ചയിലെ ദുരൂഹത വ്യക്തമാക്കുന്ന വിവരങ്ങളാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. ദേവസ്വം ബോർഡിനെ സംശയിച്ചാണ് ദേവസ്വം വിജിലൻസ് റിപ്പോര്‍ട്ട്. നിയമവിരുദ്ധമായി ഉദ്യോഗസ്ഥർ ചെയ്തത് […]
Read more

‘വീട്ടിൽ മോഷണം നടന്നാൽ വീട്ടുകാരൻ ഉത്തരം പറയേണ്ട അവസ്ഥ’, അന്വേഷണത്തെ നിയമപരമായി നേരിടും: എ പത്മകുമാര്‍

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത എഫ്ഐറിൽ 2019ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പ്രതിചേര്‍ത്തതിൽ പ്രതികരണവുമായി മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. താൻ ഉള്‍പ്പെട്ട അന്നത്തെ ദേവസ്വം ബോര്‍ഡിനെ പ്രതി പട്ടികയിൽ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് അറിയില്ലെന്നും ഏത് അന്വേഷണത്തെയും നിയമപരമായി നേരിടുമെന്നും എ പത്മകുമാര്‍ വ്യക്തമാക്കി. വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും തന്‍റെ കാലത്ത് ശബരിമലയിൽ ചെയ്തിട്ടില്ലെന്നും ആക്രമിച്ച് ദുര്‍ബലപ്പെടുത്താമെന്ന് കരുതേണ്ടെന്നും എ പത്മകുമാര്‍ പറഞ്ഞു. ഉടമസ്ഥൻ വീട് […]
Read more

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സ്വർണ്ണവസ്ത്രം; വില 9,65 കോടി രൂപ!

ലോകത്തെ തന്നെ ഞെട്ടിച്ച് ഒരു വസ്ത്രം. അതും അമ്പരപ്പിക്കുന്ന സവിശേഷതയോടെ ഇപ്പോൾ ലോകമെമ്പാടുമുള്ള ജനങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. ഒരു മില്യണ്‍ ഡോളറാണ് ആ വസ്ത്രത്തിന്‍റെ മൂല്യം. ഈ വസ്ത്രം നിർമ്മിച്ചിരിക്കുന്നത് പൂർണ്ണമായും സ്വർണ്ണത്തിലാണ്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് അംഗീകരിച്ച ഈ അസാധാരണ വസ്ത്രം ഇന്ന് ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സ്വർണ്ണ വസ്ത്രം കൂടിയാണ്. അതിന്‍റെ യഥാര്‍ത്ഥ വില10,88,000 ഡോളറാണ് (ഏതാണ്ട് 9,65,26,326 ഇന്ത്യന്‍ രൂപ)!. 10 കിലോയിൽ കൂടുതൽ ഭാരമുള്ള ഈ സ്വർണ്ണ വസ്ത്രം […]
Read more

വെടിനിർത്തൽ കരാർ ഉച്ചകോടിക്കായി ഈജിപ്തിലേക്ക് പോകവേ മൂന്ന് ഖത്തർ നയതന്ത്രജ്ഞർ അപകടത്തിൽപെട്ട് മരിച്ചു

കയ്റോ: ഹമാസ്-ഇസ്രയേൽ വെടിനിർത്തൽ കരാർ ഒപ്പിടല്‍ ഉച്ചകോടിക്കു മുന്നോടിയായി ഈജിപ്തിലെ ഷാം എൽ-ഷൈഖിലേക്ക് പോകവേ മൂന്ന് ഖത്തർ നയതന്ത്രജ്ഞർ അപകടത്തിൽപെട്ട മരിച്ചു. രണ്ട് നയതന്ത്രജ്ഞർക്ക് പരുക്കേറ്റു. ഷാം എൽ-ഷെയ്ക്കിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് അപകടം ഉണ്ടായത്. ഖത്തർ പ്രോട്ടോക്കോൾ ടീമിൽ നിന്നുള്ളവരായിരുന്നു ഇവർ. ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്റെ വെടിനിർത്തൽ കരാറിന് അന്തിമരൂപം നൽകാനുള്ള ഉച്ചകോടിക്ക് മുന്നോടിയായി നഗരത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവരെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Read more

അട്ടക്കുളങ്ങര വനിത സെന്‍ട്രൽ ജയിൽ ഇനി പുരുഷ സ്പെഷ്യൽ ജയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിത സെൻട്രൽ ജയിൽ മാറ്റാൻ ഉത്തരവിറക്കി. പൂജപ്പുരയിലെ പ്രത്യേക ബ്ലോക്കിലേക്ക് വനിതാ തടവുകാരെ മാറ്റും. അട്ടക്കുളങ്ങര ജയിൽ പുരുഷ സ്പെഷ്യൽ ജയിലാക്കി മറ്റും. തടവുകാരുടെ ബാഹുല്യം നിയന്ത്രിക്കാനാണ് തീരുമാനമെന്നാണ് ഈ നടപടിയെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. വനിതാ ജീവനക്കാരുടെ ശക്തമായ പ്രതിഷേധം നിലനിൽക്കെയാണ് ആഭ്യന്തര വകുപ്പിന്റെ പുതിയ തീരുമാനം. മുഖ്യമന്ത്രിതല യോഗ തീരുമാനപ്രകാരമാണ് ഉത്തരവിറക്കിയത്. നിലവിൽ അട്ടക്കുളങ്ങരയിലെ വനിത ജയിലിൽ 90നും 100 നുമിടയിൽ തടവുകാരുണ്ട്. 2011 സെപ്റ്റംബര്‍ 29നാണ് അട്ടക്കുളങ്ങര ജയിൽ വനിതാ […]
Read more

കു​ടും​ബ​ശ്രീ​ ​വാ​ർ​ഷി​ക​വും ​ ​ബാ​ല​സ​ദ​സും ഉദ്ഘാടനം ചെയ്ത രാഹുൽ മാ​ങ്കൂ​ട്ട​ത്തി​ൽ

പാ​ല​ക്കാ​ട്:​ ​വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ​ ​വീ​ണ്ടും​ ​പൊ​തു​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ത്ത് ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​എം.​എ​ൽ.​എ.​ ​പാ​ല​ക്കാ​ട് ​ന​ഗ​ര​സ​ഭ​യി​ലെ​ 36​-ാം​ ​വാ​ർ​ഡി​ലെ​ ​കു​ടും​ബ​ശ്രീ​ ​വാ​ർ​ഷി​ക​ ​പ​രി​പാ​ടി​യും​ ​ബാ​ല​സ​ദ​സും​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യാ​നാ​ണ് ​രാ​ഹു​ൽ​ ​എ​ത്തി​യ​ത്.​ ​വാ​ർ​ഡ് ​കൗ​ൺ​സി​ല​ർ​ ​മ​ൻ​സൂ​ർ​ ​മ​ണ​ലാ​ഞ്ചേ​രി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​രാ​ഹു​ലി​നെ​ ​പ​രി​പാ​ടി​യി​ലേ​ക്കെ​ത്തി​ച്ച​ത്.​ പരിപാടിയിൽ രാഹുൽ പങ്കെടുക്കുമെന്ന് യാതൊരു വിവരവും നേരത്തെ നൽകിയിരുന്നില്ല. പീഡന ആരോപണമുയർന്ന ശേഷം 38​ ​ദി​വ​സ​ത്തോ​ളം​ ​മ​ണ്ഡ​ല​ത്തി​ൽ​ ​നി​ന്നു​ ​വി​ട്ടു​നി​ന്ന​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ ​മാ​സം​ 20​നാ​ണ് ​മ​ണ്ഡ​ല​ത്തി​ൽ​ ​തി​രി​ച്ചെ​ത്തി​യ​ത്.​ ​ബി.​ജെ.​പി​യു​ടെ​യും​ ​ഡി.​വൈ.​എ​ഫ്.​ഐ​യു​ടെ​യും​ ​പ്ര​തി​ഷേ​ധം​ ​തുടർന്ന് ​പൊ​തു​പ​രി​പാ​ടി​ക​ളി​ൽ​ […]
Read more

സംസഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾകൂടി മരിച്ചു. കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയാണ് മരിച്ചത്. കശുവണ്ടി തൊഴിലാളിയായിരുന്നു ഇവർ. സെപ്തംബർ 23നാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് ഈ മാസം മൂന്നാമത്തെ അമീബിക് മസ്തിഷ്ക ജ്വര മരണമാണിത്. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും […]
Read more

Recent News

Advertisement
WhiteswanTV Footer