Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

പ്രവർത്തകരെ നിയന്ത്രിക്കണം; വിജയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതിയുടെ വിമർശനം

ചെന്നൈ ∙ നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിനു (ടിവികെ) മദ്രാസ് ഹൈക്കോടതിയുടെ വിമർശനം. സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണ്. പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ വേണ്ടിവന്നാല്‍ ഇടപെടും. എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാല്‍ ആര് ഉത്തരവാദിത്തമേറ്റെടുക്കുമെന്നും കോടതി ചോദിച്ചു. തിരുച്ചിറപ്പള്ളിയിൽ നടന്ന യോഗത്തിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു കോടതിയുടെ വിമർശനം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമായ ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും പൊലീസിനോട് കോടതി നിർദേശിച്ചു. സമ്മേളനങ്ങൾക്ക് അനുമതി തേടിയുള്ള അപേക്ഷകളില്‍ വൈകാതെ തീരുമാനമെടുക്കാൻ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള […]
Read more

സ്ത്രീവിരുദ്ധതയുടെ ജീർണ്ണിച്ച രാഷ്ട്രീയത്തെ കേരള സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യും ; കെ.ജെ ഷൈന്‍ ടീച്ചർ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലതുപക്ഷ സൈബർ കേന്ദ്രങ്ങൾ തനിക്കെതിരെ നടത്തുന്ന വ്യക്തിഹത്യയിലും വ്യാജപ്രചാരണങ്ങളിലും രൂക്ഷമായി പ്രതികരിച്ച് കെ.ജെ. ഷൈൻ ടീച്ചർ. രാഷ്ട്രീയമായി നേരിടാൻ കെൽപ്പില്ലാത്തവർ നടത്തുന്ന ജീർണ്ണിച്ചതും സ്ത്രീവിരുദ്ധവുമായ ആക്രമണങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് അവർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ശേഖരിച്ച എല്ലാ തെളിവുകളും സഹിതം മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും വനിതാ കമ്മീഷനും പരാതി നൽകിയതായി ഷൈൻ ടീച്ചർ അറിയിച്ചു. ഷൈൻ ടീച്ചർ തന്റെ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞത് ഇങ്ങനെയാണ് ” പൊതു പ്രവർത്തക എന്ന […]
Read more

‘രാഹുലിന്റെ ആരോപണം അടിസ്ഥാനമില്ലാത്തത്; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി : ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. രാഹുൽ ഗാന്ധി തെറ്റിദ്ധരിച്ചതുപോലെ പൊതുജനങ്ങളിലാർക്കും ഓൺലൈനായി വോട്ട് നീക്കം ചെയ്യാനാകില്ലെന്ന് കമ്മിഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഒരു വ്യക്തിക്ക് പറയാനുള്ള കേൾക്കാതെ വോട്ട് നീക്കം ചെയ്യാനാകില്ല. എന്നാൽ 2023ൽ കർണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിൽ വോട്ടുകൾ നീക്കം ചെയ്യാൻ ചില വിഫല ശ്രമങ്ങൾ നടന്നിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ എഫ് ഐ ആർ ഫയൽ ചെയ്തിരുന്നുവെന്നും അധികൃതർ അറിയിച്ചു. […]
Read more

യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ അധ്യക്ഷൻ വിജിൽ മോഹനനെതിരെ പോസ്റ്ററുകൾ

കണ്ണൂർ ∙ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ അധ്യക്ഷൻ വിജിൽ മോഹനനെതിരെ പോസ്റ്ററുകൾ. ശ്രീകണ്ഠപുരം പൊടിക്കളത്താണു പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ‘പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക, യൂത്ത് കോൺഗ്രസ് കോഴികളുണ്ട്’ തുടങ്ങിയ വാചകങ്ങളെഴുതിയ പോസ്റ്ററുകളാണ് ഇന്നു രാവിലെ പ്രത്യക്ഷപ്പെട്ടത്. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ കൂടിയാണ് വിജിൽ മോഹനൻ. രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധം പുലർത്തുന്ന വിജിൽ, രാഹുലിനെ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിനു പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. സിപിഎമ്മിന്റെ കുത്തക വാർഡിൽ ജയിച്ചത് മുതൽ തുടങ്ങിയ […]
Read more

തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 1000 രൂപ; പ്രഖ്യാപനവുമായി ബിഹാർ സർക്കാർ

പട്‌ന: ബിഹാർ തിരഞ്ഞെടുപ്പ് അടുത്തതോടെ യുവ വോട്ടർമാരെ ലക്ഷ്യമിട്ട് വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ജെഡിയു സർക്കാർ. തൊഴിൽ രഹിതരും ബിരുദധാരികളുമായ 20നും 25നും ഇടയിൽ പ്രായമുള്ള തുടർ പഠനം നടത്താൻ സാധിക്കാത്ത യുവാക്കൾക്ക് പദ്ധതി പ്രകാരം പ്രതിമാസം 1000 രൂപ അലവൻസ് നൽകുമെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ എക്‌സ് അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായി ഉയർത്തിക്കാട്ടുന്ന ഏഴ് നിശ്ചയ് പദ്ധതിയുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. കൂടാതെ യുവജന ശാക്തീകരണത്തിലുള്ള തന്റെ സർക്കാരിന്റെ പ്രതിബദ്ധതയും നിതീഷ് ആവർത്തിച്ചു. […]
Read more

പാക് -സൗദി പ്രതിരോധ കരാർ ; പഠനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: പാക്-സൗദി പ്രതിരോധ ഉടമ്പടിയിൽ പ്രതികരണവുമായി ഇന്ത്യ. കരാറുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺവീർ ജയ്സ്വാൾ അറിയിച്ചു. ‘സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ തന്ത്രപരമായ പ്രതിരോധ കരാറിൽ ഒപ്പുവെച്ചതായ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലത്തേക്കുള്ള ക്രമീകരണങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാരിന് അറിയാമായിരുന്നു’. ജയ്‌സ്വാൾ പറഞ്ഞു. ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പ്രാദേശികവും ആഗോള സ്ഥിരതയ്ക്കും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമോ എന്നതിനെക്കുറിച്ചും ജയ്സവാളിന്റെ കറാറിൽ പറയുന്നു. രാജ്യത്തിന്റെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും എല്ലാ മേഖലകളിലും സമഗ്രമായ […]
Read more

ശിവഗിരിയിലെ പൊലീസ് നടപടി; എ.കെ.ആന്റണിയെ പിന്തുണച്ച് സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം∙ ശിവഗിരിയിലുണ്ടായ പൊലീസ് നടപടിയില്‍ അന്നത്തെ എ.കെ.ആന്റണി സര്‍ക്കാരിനെ പിന്തുണച്ച് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. അന്നത്തെ സര്‍ക്കാര്‍ കോടതി ഉത്തരവ് നടപ്പിലാക്കുകയായിരുന്നുവെന്നും പൊലീസ് നടപടി അനിവാര്യമായി മാറിയതാണെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി മഠത്തില്‍ കോടതി വിധി നടപ്പാക്കാന്‍ കോടതി നിര്‍ദേശപ്രകാരമാണ് പൊലീസിനെ അയച്ചതെന്ന് മുന്‍മുഖ്യമന്ത്രി എ.കെ.ആന്റണി ഇന്നലെ പറഞ്ഞിരുന്നു. ആന്റണിയെ പിന്തുണയ്ക്കുന്ന നിലപാടാണ് ശിവഗിരി മഠാധിപതി സ്വീകരിച്ചത്. തിരഞ്ഞെടുപ്പില്‍ വിജയിച്ച പ്രകാശാനന്ദ സ്വാമിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് ഭരണം കൈമാറാന്‍ അന്നത്തെ ഭരണസമിതി തയാറായില്ലെന്ന് മഠാധിപതി സച്ചിദാനന്ദ […]
Read more

നിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ മരിച്ച സംഭവം ; ദമ്പതികൾക്കെതിരെ കേസ്

അടിമാലി: ആനച്ചാൽ തട്ടാത്തിമുക്കിന് സമീപം റിസോർട്ടിന്റെ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ടുപേർ മരിച്ച സംഭവത്തിൽ റിസോർട്ട് ഉടമകൾക്കെതിരെ കേസ്. എറണാകുളം സ്വദേശി ഷെറിൻ അനില ജോസഫ്, ഭർത്താവ് സെബി പി ജോസഫ് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. സ്റ്റോപ്പ് മെമ്മോ ലംഘിച്ചും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയും നിർമാണം നടത്തിയതാണ് അപകടത്തിന് കാരണമായതെന്ന് എഫ്‌ഐആറിൽ പറയുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബൈസൺവാലി ഈന്തുംതോട്ടത്തിൽ ബെന്നി, ആനച്ചാൽ ശങ്കുപ്പടി കുഴിക്കാട്ടു മറ്റത്തിൽ രാജീവ് എന്നിവരാണ് മരിച്ചത്. […]
Read more

‘ബുള്ളറ്റ് പ്രൂഫ്’ തെളിവുകൾ നിരത്തി രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ ജനാധിപത്യത്തെ തകർക്കുന്നവരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സംരക്ഷിക്കുകയാണെന്നും ഇതിന് ശക്തമായ തെളിവുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഡൽഹിയിലെ എഐസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ആരോപണം. ഇത് ഹൈഡ്രജൻ ബോംബ് അല്ലെന്നും ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും പറഞ്ഞാണ് രാഹുൽ ഗാന്ധി വാർത്താസമ്മേളനം ആരംഭിച്ചത്. കാലാകാലങ്ങളായി വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ ചിലർ ദശലക്ഷക്കണക്കിന് ജനങ്ങളെ ലക്ഷ്യം […]
Read more

അമീബിക് മസ്തിഷ്‌ക ജ്വരത്തെ തോൽപ്പിച്ച് 11കാരി ; കുട്ടി പൂർണ്ണ ആരോഗ്യവതി

കോഴിക്കോട് ∙ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനൊന്നു വയസ്സുകാരിക്ക് രോഗമുക്തി. മലപ്പുറം ചേളാരി സ്വദേശിയായ കുട്ടിയാണ് ബുധനാഴ്ച ആശുപത്രി വിട്ടത്. ഈ കുട്ടി പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. പാലക്കാട് പട്ടാമ്പി സ്വദേശിയായ ഇരുപത്തിയേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജിലും […]
Read more

Recent News

Advertisement
WhiteswanTV Footer