Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

അയ്യപ്പസംഗമം സർക്കാരിന്റെ കാപട്യം ; കത്തുമായി കെ സി വേണുഗോപാൽ

പത്തനംതിട്ട: ശബരിമല അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. വിശ്വാസ സംരക്ഷണമെന്ന പേരില്‍ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ കാപട്യമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് കെസി വേണുഗോപാല്‍ എംപി ഇക്കാര്യം ആവശ്യപ്പെട്ടത്. ശബരിമലയിലെ ആചാര ലംഘനത്തിനു നേതൃത്വം നല്‍കിയ മുഖ്യമന്ത്രി അയ്യപ്പ സംഗമത്തിനു ചുക്കാന്‍ പിടിക്കുന്നതിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും ആത്മാര്‍ത്ഥതയില്ലായ്മയും കേരള ജനതയ്ക്ക് ബോധ്യപ്പെട്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കേരള സമൂഹം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം […]
Read more

ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റു ; കണ്ണൂരിൽ മധ്യവയസ്കന് ദാരുണാന്ത്യം

കണ്ണൂർ : ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌കന് ദാരുണാന്ത്യം. കണ്ണൂർ മുണ്ടേരി സ്വദേശി മനോജ് ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. ഇയാൾ തനിച്ചാണ് താമസിക്കുന്നത്. വീട്ടിലെത്തിയ സുഹൃത്തുക്കളാണ് പൊള്ളലേറ്റ നിലയിൽ മനോജിനെ അടുക്കളയിലെ നിലത്ത് കിടക്കുന്നതായി കണ്ടെത്തിയത്. ദേഹത്ത് ഇൻഡക്ഷൻ കുക്കറുമുണ്ടായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻഡക്ഷൻ കുക്കറിൽ നിന്നും നേരത്തെയും ഷോക്കേറ്റ സ്ഥിതിയുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
Read more

വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിനെതിരെ പ്രമേയം അവതരിപ്പിക്കും ; വി ഡി സതീശൻ

തിരുവനന്തപുരം : വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിനെതിരെ കേരള നിയമസഭയില്‍ ഒറ്റക്കെട്ടായി പ്രമേയം അവതരിപ്പിക്കും. നിയമസഭാ സമ്മേളനത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്ന 29നോ പിറ്റേ ദിവസമോ ആകും പ്രമേയം അവതരിപ്പിക്കുക.പ്രമേയത്തിന്റെ കരട് ഇതിനോടകം തയ്യാറാക്കി. എസ്‌ഐആറിനെതിരായ പ്രമേയത്തെ പ്രതിപക്ഷം പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിനുള്ള നടപടികളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുപോകുന്നതിനിടെയാണ് എസ്‌ഐആറിനെതിരെ സംസ്ഥാന നിയമസഭ ഒറ്റക്കെട്ടായി രംഗത്തെത്തുന്നത്. എസ്‌ഐആര്‍ നടപ്പാക്കുന്നതിനെതിരെ കേരള നിയമസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ സര്‍ക്കാര്‍ […]
Read more

ഉടൻ തെരഞ്ഞെടുപ്പ് വേണ്ട ;അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഭരണഘടന കേസിൽ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി : ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. കല്യാൺ ചൗബേ അധ്യക്ഷനായ നിലവിലെ ഭരണസമിതിക്ക് കാലാവധി പൂർത്തിയാക്കാം. കാലാവധി അവസാനിക്കാൻ ഒരു വർഷം മാത്രം ശേഷിക്കുമ്പോൾ ഉടൻ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന് സുപ്രീംകോടതി നിർദേശിച്ചു. കരട് ഭരണഘടന നാലാഴ്ചക്കുള്ളിൽ ജനറൽ ബോഡി യോഗം വിളിച്ച് ഭേദഗതികളോടെ അംഗീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. പുതിയ ഭരണഘടന ഒരു മാസത്തിനകം നടപ്പിലാക്കണമെന്നും സുപ്രീംകോടതി നിർദേശം നൽകി. ഒക്ടോബർ 30നകം പുതിയ ഭരണഘടന അംഗീകരിച്ചില്ലെങ്കിൽ വിലക്ക് […]
Read more

ആറുവരിപ്പാത നിർമാണത്തിൻ്റെ ഉത്തരവാദിത്വം ദേശീയ പാത അതോറിറ്റിയ്ക്ക്; മന്ത്രി റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ദേശീയപാത 66 നിർമാണം 444 കിലോമീറ്റർ പൂർത്തിയായെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. 45 മീറ്റർ വീതിയിൽ ആറുവരി പാത പൂർത്തീകരിക്കപ്പെട്ടു. ഇത്‌ കേൾക്കുമ്പോൾ ചിലർക്ക്‌ അത്ഭുതമാണ്‌. പണി പൂർത്തീകരിച്ച സ്ഥലങ്ങളിലെല്ലാം ഗതാഗതത്തിന്‌ തുറന്നുകൊടുത്തു. ഉദാഹരണത്തിന്‌ മാഹി ബൈപാസ്‌, കോഴിക്കോട്‌ ബൈപാസ്‌ എന്നിവ.മലപ്പുറം ജില്ലയിൽ ഒരറ്റത്തുനിന്ന്‌ അങ്ങേ അറ്റത്ത്‌ എത്തണമെങ്കിൽ മൂന്ന്‌ മണിക്കൂർ വേണമായിരുന്നു. ഇപ്പോൾ മുക്കാൽ മണിക്കൂർ മതിയെന്നും മന്ത്രി സഭയിൽ പറഞ്ഞു. നിർമാണത്തിൻ്റെ പൂർണ ഉത്തരവാദിത്വം ദേശീയ പാത അതോറിറ്റിക്കാണ്‌. […]
Read more

‘ബഹുമാനപ്പെട്ട’ എന്ന് ചേർക്കുന്നത് പൊലീസിനോടുള്ള ഭയം കൊണ്ട് ; ടി. പത്മനാഭൻ

കണ്ണൂർ : പൊലീസിന്റെ ഇടികൊണ്ട് മരിക്കാൻ പറ്റാത്തതുകൊണ്ട് ബഹുമാനമില്ലെങ്കിലും മന്ത്രിയെ ‘ബഹുമാനപ്പെട്ട’ എന്നു വിശേഷിപ്പിക്കുന്നുവെന്ന് എഴുത്തുകാരൻ ടി. പത്മനാഭൻ. ലഹരിക്കെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തിയ സമൂഹ നടത്തം ഉദ്ഘാടനം ചെയ്യവേയാണ് പരാമർശം. കള്ളു മുതൽ എല്ലാ ലഹരി വസ്തുക്കളും നിഷിദ്ധമാണ്. സർക്കാരിന്റെ ഏറ്റവും വലിയ വരുമാനം ലഹരി വസ്തുക്കൾ വിറ്റിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഏതു മന്ത്രിയേയും ബഹുമാനപ്പെട്ട എന്ന് വിശേഷിപ്പിച്ചേ പറ്റൂവെന്ന് നിയമം പാസാക്കിയിട്ടുണ്ട്. ഇല്ലെങ്കിൽ നമ്മൾ ജയിലിൽ പോകേണ്ടി വരും. […]
Read more

കൂടെ താമസിക്കുന്നയാളെ കുത്തിയ ഇന്ത്യൻ ടെക്കിയെ വെടിവെച്ച് കൊന്ന് യു എസ് പൊലീസ്

വാഷിങ്ടൻ : കൂടെ താമസിക്കുന്നയാളെ കുത്തിയ ഇന്ത്യക്കാരനെ പൊലീസ് വെടിവച്ചു കൊന്നു. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീനെയാണ് യുഎസ് പൊലീസ് വെടിവച്ചത്. സെപ്റ്റംബർ മൂന്നിനാണ് നിസാമുദ്ദീനെ പൊലീസ് വെടിവയ്ക്കുന്നത്. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലുള്ള സുഹൃത്ത് നിസാമുദ്ദീന്റെ കുടുംബത്തെ ഇക്കാര്യം അറിയിച്ചത്. സാന്താക്ലാരയിലെ താമസസ്ഥലത്ത് ഒപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒപ്പം താമസിക്കുന്ന ആൾക്ക് ഗുരുതരമായ പരുക്കുകളുണ്ടായിരുന്നു. ഇതേതുടർന്ന് മുഹമ്മദ് നിസാമുദ്ദീനെ വെടിവച്ചെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. നാലു തവണയാണ് […]
Read more

ശബരിമല സ്വർണപ്പാളി വിഷയം; അടിയന്തര പ്രമേയത്തിന് വിസ്സമ്മതിച്ച് സ്പീക്കർ

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷ ആവശ്യം തള്ളി സ്‌പീക്കർഎ എൻ ഷംസീർ. ശ്രീകോവിലിലെ ശിൽപ്പം പൊതിഞ്ഞ സ്വർണപ്പാളി അനുമതിയില്ലാതെ കൊണ്ടുപോയതും സ്വർണപ്പാളിയുടെ തൂക്കം നാല് കിലോയോളം കുറഞ്ഞു എന്നും കണ്ടെത്തിയത് വിശ്വാസ സമൂഹത്തിൽ കടുത്ത ആശങ്ക ഉണ്ടാക്കിയെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിക്കാനും ചർച്ച നടത്താനും അനുമതി ആവശ്യപ്പെട്ടത്. സ്‌പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിഷേധവുമായി പ്രതിപക്ഷം സഭയിൽ നിന്ന് വാക്കൗട്ട് നടത്തി. വിഷയം കേരള ഹൈക്കോടതിയുടെ സജീവ പരിഗണനയിലാണെന്നും നോട്ടീസ് […]
Read more

‘മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; ഗുരുതര ആരോപണങ്ങളുമായി രമേശ് ചെന്നിത്തല

കണ്ണൂർ : മുത്തങ്ങ, ശിവഗിരി വിഷയങ്ങളിൽ എ.കെ. ആന്റണി വാർത്താ സമ്മേളനം നടത്തി പ്രതികരിച്ചത് അദ്ദേഹത്തിന് കൂടുതൽ കാര്യങ്ങൾ അറിയാവുന്നതുകൊണ്ടാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാദിച്ചു. മുഖ്യമന്ത്രിയുടെ പരാമർശത്തെ പ്രതിരോധിക്കുന്നതിലോ പൊലീസുമായി ബന്ധപ്പെട്ട വിഷയം നിയമസഭയിൽ ഉന്നയിക്കുന്നതിലോ വീഴ്ചയുണ്ടായില്ല. പ്രതിപക്ഷത്തിന് കുറഞ്ഞ സമയം മാത്രമാണ് ലഭിക്കുന്നത്.ആ സമയത്ത് ഫലപ്രദമായി കാര്യങ്ങൾ നിയമസഭയിൽ അവതരിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാണ് അവസാനമാണ് പ്രസംഗിക്കുന്നത്. അതിന് ശേഷം ആർക്കും പ്രസംഗിക്കാൻ അവസരമില്ല. കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ പ്രതിപക്ഷ ഏകോപനത്തിൽ അപാകതയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. […]
Read more

ഒമാനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മസ്‌കറ്റ്: മലയാളി യുവാവിനെ ഒമാനിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം വെളിച്ചിക്കാല സ്വദേശി കൈതക്കുഴി മിഷൻ വില്ലയിൽ വിഷ്‌ണു ഷാജിയെയാണ് (26) ഒമാനിലെ ഇബ്രയിൻ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടിവെള്ള വിതരണ കമ്പനിയിലെ ജീവനക്കാരനായിരുന്നു വിഷ്‌ണു. ഷാജി – ബിന്ദു ദമ്പതികളുടെ മകനാണ്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer