Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

പുതിയ എ കെ ജി സെന്റർ നിയമകുരുക്കിൽ ; വിശദീകരണം തേടി സുപ്രീം കോടതി

തിരുവനന്തപുരം : പഴയ എകെജി സെന്ററിനു പിന്നാലെ പുതിയ എകെജി സെന്ററും നിയമക്കുരുക്കില്‍. അടുത്തിടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത എകെജി സെന്ററിന്റെ ഭൂമി വില്‍പന സംബന്ധിച്ചുള്ള കേസില്‍ സുപ്രീംകോടതി സിപിഎമ്മിനോടു വിശദീകരണം തേടി. ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് മന്‍മോഹന്‍ എന്നിവരടങ്ങുന്ന ബെഞ്ച് കേസ് പരിണിക്കും. ഒരു സാമ്പത്തിക ഇടപാട് കേസില്‍ കോടതി ലേലം ചെയ്തു വിറ്റ 32 സെന്റ് ഭൂമിയാണ് സിപിഎം ആദ്യം ലേലം കൊണ്ടവരില്‍നിന്നു വാങ്ങിയത്. ഇതിലെ 16 സെന്റാണ് ഇപ്പോള്‍ തര്‍ക്കവിഷയമായിരിക്കുന്നത്. 1999ല്‍ […]
Read more

അച്ഛന്റെ പെൺസുഹൃത്തിനെ 28 തവണ വെട്ടി കൊലപ്പെടുത്തി ; അമ്മയും മകനും പിടിയിൽ

തൃശൂർ: തൂത്തുക്കുടിയിൽ പൊലീസ് കോൺസ്റ്റബിൾ ആയ അച്ഛന്റെ പെൺസുഹൃത്തിനെ 28 തവണ ‌വെട്ടി കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ മകൻ ഉൾപ്പെട്ട മൂന്നംഗസംഘത്തെ പിടിച്ചു. തൂത്തുക്കുടി ത്രേസ്യപുരം സ്വദേശി സെൽവി ഇവരുടെ പതിനാറുക‍ാരനായ മകൻ, മകന്റെ സഹപാഠി എന്നിവരാണു വാടകവീട്ടിലെ ഒളിവുജീവിതത്തിനിടെ സിറ്റി പൊലീസിന്റെ പിടിയിലായത്. കമ്മിഷണർ ആർ.ഇളങ്കോ അറിയിച്ചതനുസരിച്ചു തൂത്തുക്കുടി പൊലീസ് സംഘം വൈകിട്ടോടെ തൃശൂരിലെത്തി പ്രതികളെ കൊണ്ടുപോയി. സെൽവിയുടെ മകനും കൂട്ടുകാരനും ചേർന്നാണു കൊലപാതകം നടത്തിയതെന്നു കണ്ടെത്തി. അഞ്ചു ദിവസം മുൻപു തൂത്തുക്കുടി തലമുത്തുനഗറിലായിരുന്നു നടുക്കമുണ്ടാക്കിയ […]
Read more

ഇത് സിനിമയാണോ ജീവിതമാണോ എന്ന് സുരേഷ് ഗോപിക്ക് അറിയില്ല ; മന്ത്രി ആർ ബിന്ദു

തൃശൂർ : കലുങ്ക് സംവാദങ്ങൾ എന്ന പേരിൽ ഫ്യൂഡൽ കാലഘട്ടത്തിലെ ദർബാറുകളെ അനുസ്‌മരിപ്പിക്കുന്ന യോഗങ്ങൾ സംഘടിപ്പിച്ച് പാവപ്പെട്ടവരെ പരിഹസിക്കുകയും പരദൂഷണം നടത്തുകയും ചെയ്യുന്ന തൃശൂർ എംപിയുടെ പരിപാടി അപലപനീയമെന്ന് മന്ത്രി ആ‌ർ ബിന്ദു. ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച കലുങ്ക് പരിപാടിയിൽ പ്രശ്‌നം പറഞ്ഞ വയോധികയോട് സുരേഷ് ഗോപി നടത്തിയ പ്രതികരണങ്ങൾ ജനാധിപത്യ മര്യാദകൾക്ക് നിരക്കുന്നതല്ല. ഇവിടുത്തെ മന്ത്രിയല്ല, രാജ്യത്തെ മന്ത്രിയാണ് എന്ന് പറയുന്നയാൾ എംപിയായി തിരഞ്ഞെടുക്കപ്പെട്ടത് എവിടെ നിന്നാണെന്ന് വിസ്‌മരിച്ച് പോകുന്നുവെന്നും മന്ത്രി ബിന്ദു പറഞ്ഞു. ‘തൃശൂരിലെ ജനങ്ങളുടെ […]
Read more

ഓണാഘോഷത്തിനിടെ വിദ്യാർത്ഥിക്ക് കുത്തേറ്റു : സംഭവം കൊച്ചിയിൽ

കൊച്ചി: ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. കൊച്ചി രവിപുരം എസിടി കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി അഭിനിജോയ്‌ക്കാണ് (19) കുത്തേറ്റത്. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. സീനിയര്‍ വിദ്യാര്‍ത്ഥികളുമായുള്ള തര്‍ക്കത്തിനിടെയാണ് അഭിനിജോയ്‌ക്ക് കുത്തേറ്റത്. തര്‍ക്കത്തിനിടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അഭിനിജോയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. സംഭവം പൊലീസിൽ അറിയിക്കാൻ ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വൈകിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പരിക്കേറ്റ അഭിനിജോ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാര്‍ത്ഥിയുടെ കൈയ്ക്കാണ് കുത്തേറ്റത്. ഇന്നലെയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ ഓണാഘോഷം നടന്നത്. മുണ്ട് ഉടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തിൽ […]
Read more

ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങൾക്ക് തിരിച്ചടി ; എച്ച്1ബി വീസ അപേക്ഷയ്ക്കുള്ള ഫീസ് 88 ലക്ഷമായി ഉയർത്തി

വാഷിങ്ടൻ : എച്ച്1ബി വീസ അപേക്ഷകൾക്കുള്ള ഫീസ് ഉയർത്തി യുഎസ്. 1,00,000 ഡോളർ വാർഷിക ഫീസ് ഏർപ്പെടുത്താനുള്ള ഉത്തരവിൽ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഉയർന്ന വൈദഗ്ധ്യം ആവശ്യമായ തൊഴിൽ മേഖലകളിൽ ജോലി നേടാൻ ഇന്ത്യയടക്കം രാജ്യങ്ങളിൽനിന്നുള്ളവർ ആശ്രയിക്കുന്നതു പ്രധാനമായും എച്ച്1ബി വീസയാണ്. ഇന്ത്യയിൽനിന്ന് ഐടി മേഖലയിലടക്കം ജോലിക്കായി പോകുന്നവർക്ക് ഈ നീക്കം തിരിച്ചടിയാണ്. അമേരിക്കക്കാർക്ക് കൂടുതൽ അവസരം ഒരുക്കുകയും കുടിയേറ്റം നിയന്ത്രിക്കുകയുമാണ് ലക്ഷ്യം. യുഎസ് പൗരന്മാരെയും സ്ഥിരതാമസക്കാരെയും കൊണ്ട് പരിഹരിക്കാൻ പ്രയാസമുള്ള ഉയർന്ന വൈദഗ്‌ദ്ധ്യമുള്ള ജോലികൾക്കായി […]
Read more

അണലിയുടെ കടിയേറ്റ് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

തൃശൂര്‍ : അണലിയുടെ കടിയേറ്റ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. തൃശൂര്‍ വാടാനപ്പള്ളി ഇടശേരി സിഎസ്എം സെന്‍ട്രല്‍ സ്‌കൂളിന് സമീപം താമസിക്കുന്ന അനാമികയാണ് മരിച്ചത്. പത്താംകല്ല് സിഎംഎസ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. കുട്ടിയെ പാമ്പ് കടിച്ചത് മനസ്സിലായിരുന്നില്ല. ബുധനാഴ്ചയോടെ ആരോഗ്യസ്ഥിതിയില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയിരുന്നു. അസുഖം ഭേദമായെന്ന് കരുതി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ചികത്സയില്‍, കുട്ടിയെ അണലി കടിച്ചതാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. വീട്ടിലെത്തിയിട്ടും മോശം […]
Read more

ഇന്ന് ആഗോള അയ്യപ്പ സംഗമം; ബഹിഷ്‌കരിച്ച് പ്രതിപക്ഷവും ബിജെപിയും

പമ്പ: തിരുവിതാംകൂർ ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ഇന്ന് നടക്കും. പമ്പാ തീരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യുക. ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രി പമ്പയിൽ എത്തിയിരുന്നു. പമ്പയിൽ ഒരുക്കങ്ങളെല്ലാം നേരത്തേതന്നെ പൂര്‍ണമായിരുന്നു. അയ്യപ്പ സംഗമത്തിനായുള്ള ക്ഷണം തമിഴ്നാട് സർക്കാർ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിലെ മറ്റ് ക്ഷണിതാക്കൾ. അതിനാൽ, ആഗോള അയ്യപ്പ സംഗമമെന്നത് പേരിൽ മാത്രമായി ഒതുങ്ങുമോ എന്ന ആശങ്കയിലാണ് സർക്കാരും ദേവസ്വവും. തമിഴ്നാട് […]
Read more

എറണാകുളം ജില്ലാ ബോക്സിങ് ചാമ്പ്യനായി ആൽവിൻ സിബി

കൊച്ചി: കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും തിളക്കമാർന്ന വിജയം സമ്മാനിച്ച് കളമശ്ശേരി സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആൽവിൻ സിബി. എറണാകുളം ജില്ലാ സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പിലെ അണ്ടർ 91 കിലോ വിഭാഗത്തിൽ എതിരാളികളെ പരാജയപ്പെടുത്തിയാണ് ആൽവിൻ സിബി ചാമ്പ്യനായത് . പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഒരുപോലെ മികവ് പുലർത്തുന്ന ആൽവിൻ സിബി സ്കൂൾ ലീഡർ കൂടിയാണ്. തോപ്പിൽ പഞ്ചതന്ത്രയിൽ നിന്നും നേടിയ ചിട്ടയായ പരിശീലനമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ശക്തി എന്ന് ആൽവിൻ വ്യക്തമാകുന്നു . ക്ലാസ്സ് […]
Read more

സൗഹൃദം നടിച്ച് സഹോദരിമാരെ പീഡിപ്പിച്ചു ; മാതാപിതാക്കളുടെ സ്നേഹിതർ അറസ്റ്റിൽ

ആലപ്പുഴ: സൗഹൃദം നടിച്ച് സഹോദരിമാരെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മാതാപിതാക്കളുടെ സുഹൃത്തുക്കൾ അറസ്റ്റിൽ. മുളക്കുഴ മുറിയിൽ ദീപു സദനം വീട്ടിൽ ദീപുമോൻ , വെൺമണി ഏറം മുറിയിൽ ശുഭ നിവാസിൽ എം ആർ മനോജ് എന്നിവരാണ് പിടിയിലായത്. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന ആലപ്പുഴ വെണ്മണി സ്വദേശികളായ സഹോദരിമാരെയാണ് ഇവർ പീഡനത്തിനിരയാക്കിയത്. വെൺമണി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്എച്ച്ഒ അഭിലാഷ് എംസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സബ് ഇൻസ്പക്ടർ സുഭാഷ് ബാബു.കെ അസി. സബ്ബ് ഇൻസ്‌പെക്ടർ ബിജു, സീനിയർ […]
Read more

ത്രില്ലടിപ്പിച്ച് ജിത്തു ജോസഫിന്റെ ‘മിറാഷ്’

ജീത്തു ജോസഫ് സംവിധാനം ചെയ്ത് അപർണ ബാലമുരളി – ആസിഫ് അലി കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘മിറാഷ്’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ത്രില്ലർ ജോണറിൽ എത്തിയ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷ കാക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. സിനിമയുടെ പേര് പോലെ തന്നെ മരീചികയാണ് ചുറ്റുമുള്ള മനുഷ്യരെല്ലാം എന്ന തോന്നൽ പ്രേക്ഷകരിൽ ജനിപ്പിക്കുന്ന തരത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. രാജ്‌കുമാർ ഫിനാൻഷ്യൽ എന്റർപ്രൈസസിൽ പുതുതായി ജോലിക്കെത്തുന്ന അഭിരാമിയും (അപർണ ബാലമുരളി) കിരണും (ഹക്കിം ഷാജഹാൻ) തമ്മിൽ ഉടലെടുക്കുന്ന സൗഹൃദവും അത് പ്രണയത്തിലേക്ക് വഴി മാറുന്നതും, തുടർന്ന് അവർ […]
Read more

Recent News

Advertisement
WhiteswanTV Footer