Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: sandra

വീട്ടമ്മയ്ക്ക് നേരെ തെരുവ് നായ ആക്രമണം

തിരുവനന്തപുരം: ബാലരാമപുരത്ത് തുണി കഴുകിക്കൊണ്ടു നിന്ന വീട്ടമ്മയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. കട്ടച്ചൽക്കുഴിയിൽ 35 കാരിയായ സുഭദ്രയ്ക്കാണ് കവിളിൽ കടിയേറ്റത്. തുണി കഴുകിക്കൊണ്ടു നിൽക്കവ കോഴിയുടെ ശബ്ദം കേട്ട് ഓടിയെത്തി നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. വിഴിഞ്ഞം ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലും പ്രാഥമിക ചികിൽസ നൽകി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവളം കെ.എസ് റോഡിലാണ് വനിതാ ഡോക്ടർക്ക് നേരെ തെരുവ് നായയുടെ ആക്രമണമുണ്ടായത്. ആയുർവേദ കേന്ദ്രത്തിൽ ഡ്യൂട്ടിക്ക് ഭർത്താവിനൊപ്പം പോവുകയായിരുന്ന ഡോ: ടിഷയ്ക്ക് […]
Read more

കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ

കായംകുളം: കായംകുളം റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നടത്തിയ പരിശോധനയിൽ 1.468 കിഗ്രാം കഞ്ചാവ് കൈവശം വെച്ചതിനു ഒഡിഷ സ്വദേശിയായ സമിത് സൻസേത്ത് എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുസ്തഫയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിൽ നിന്നുവരുമ്പോൾ ചില്ലറവില്പനക്കായി വൻതോതിൽ ലഹരിവസ്തുക്കൾ എത്തിക്കുന്നതായി ലഭ്യമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ കുറച്ചുനാളുകൾക്കിടയിൽ അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നും എക്സൈസ് വൻതോതിൽ ലഹരിവസ്തുക്കൾ കണ്ടെത്തി കേസ് എടുത്തിരുന്നു. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് […]
Read more

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ബാക്കി 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ […]
Read more

കെഎസ്ആർടിസി ബസിലെ ഡീസൽ തീർന്നു; ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടായത് രണ്ട് മണിക്കൂറോളം

ആലപ്പുഴ: ആലപ്പുഴയിൽ ഡീസൽ തീർന്നതിനെ തു‌ടർന്ന് കെഎസ്ആർടിസി ബസ് വഴിയിലായി. വടകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് ഡീസൽ തീർന്ന് വഴിയിലായത്. ദേശീയ പാതയിൽ ആലപ്പുഴ കാക്കാഴം റെയിൽവേ മേൽപ്പാലത്തിലായിരുന്നു സംഭവം. കെഎസ്ആർടിസി ബസ് തകരാറിൽ ആയതാണെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീടാണ് ഡീസൽ തീർന്ന കാര്യം മനസ്സിലാക്കിയത്. കെഎസ്ആർടിസി ബസ് വഴിയിലായതോടെ ദേശീയ പാതയിൽ രണ്ട് മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. തൊട്ടടുത്ത പമ്പിൽ നിന്ന് ഡീസൽ എത്തിച്ച ശേഷം ബസ് ദേശീയപാതയിൽ നിന്ന് മാറ്റി.
Read more

ഹോം സ്റ്റേയിൽ അനാശാസ്യം; ഉടമയും മാനേജരും പിടിയിൽ

ആലപ്പുഴ: ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തിയ കേസിൽ ഹോം സ്റ്റേ ഉടമയും മാനേജരും അറസ്റ്റിൽ. ആലപ്പുഴ ആര്യാട് പഞ്ചായത്ത് സർ​ഗാ ജംഗ്ഷന് സമീപത്തെ ‘ലക്സസ്’ ഹോം സ്റ്റേയിൽ വെച്ചാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളെ എത്തിച്ച് അനാശാസ്യം നടത്തിയിരുന്നത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. ആര്യാട് പഞ്ചായത്തിലെ അവലുക്കുന്നിൽ […]
Read more

സ്വകാര്യ ടൂറിസ്റ്റ് ഹോമിലെ മുറിയിൽ നിന്ന് 2.58 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിൽ

മലപ്പുറം: മലപ്പുറം നഗരമധ്യത്തിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിലെ മുറിയില്‍ നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലപ്പുറം കെ പുരം താമരക്കുളം സ്വദേശി ചെറുപുരക്കൽ ഹസ്‌കർ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 2.58 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതി ഹസ്‌കറിനെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാളെ തിരൂർ സബ് ജയിലിലേക്ക് മാറ്റി. മലപ്പുറം ഡിവൈഎസ്പി പി.പ്രമോദിന്റെ നിർദേശപ്രകാരമാണ് താനൂർ പൊലീസ് സ്വകാര്യ ടൂറിസ്റ്റ് […]
Read more

ഓപ്പറേഷൻ ഹണി ഡ്യൂക്സി; റെസ്റ്റോറന്‍റുകളിലെ ബില്ലിങ് സോഫ്റ്റ്‌വെയറിൽ കോടികളുടെ ജിഎസ് ടി വെട്ടിപ്പ് കണ്ടെത്തി

എറണാകുളം: റെസ്റ്റോറന്‍റുകളിലെ ജി എസ് ടി തട്ടിപ്പ് കണ്ടെത്തി ഓപ്പറേഷൻ ഹണി ഡ്യൂക്സ്. ജി എസ് ടി തട്ടിപ്പിൽ സംസ്ഥാന വ്യാപക പരിശോധന നടത്തി. 41 റെസ്റ്റോറന്റുകളിലാണ് പരിശോധന നടത്തിയത് .കൊച്ചിയിൽ ഒൻപതിടങ്ങളിലാണ് പരിശോധന നടന്നത് ബില്ലിങ് സോഫ്റ്റ്‌വെയറിൽ കൃത്രിമം നടത്തി തട്ടിപ്പെന്നാണ് കണ്ടെത്തൽ. വരുമാനം കുറച്ചു കാണിച്ചും തട്ടിപ്പ് നടത്തി. കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പാണ് സംസ്ഥാന വ്യാപകമായി കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരം തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെയാണ് പൂർത്തീകരിച്ചത്.
Read more

ഡൽഹിയിൽ പൊലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടൽ

ഡൽഹി: ഡൽഹി രോഹിണിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ 4 ഗുണ്ടകൾ കൊല്ലപ്പെട്ടു. രഞ്ജൻ പഥക്, ബിംലേഷ് മഹ്‌തോ, മനീഷ് പഥക്, അമൻ താക്കൂർ എന്നിവരാണ് കൊല്ലപ്പെട്ടത്. രോഹിണിയിലെ ബഹാദൂർ ഷാ മാർഗിലെ ഡോ. അംബേദ്കർ ചൗക്കിനും പൻസാലി ചൗക്കിനും ഇടയിൽ പുലർച്ചെ 2:20 ഓടെയായിരുന്നു ഏറ്റുമുട്ടൽ. രഞ്ജൻ പഥക്, ബിംലേഷ് മഹ്‌തോ, മനീഷ് പഥക് എന്നിവർ ബീഹാർ സ്വദേശികളാണ്. അമൻ താക്കൂർ ഡൽഹിയിലെ കർവാൾ നിവാസിയാണ്. ബീഹാറിലെ കുപ്രസിദ്ധ ഗുണ്ടാ സംഘത്തിൽപ്പെട്ടവരാണ് ഇവരെല്ലാം. വരാനിരിക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് […]
Read more

രണ്ട് മലയാളി അഗ്നിവീര്‍ സേനാംഗങ്ങൾക്ക് ബൈക്കപകടത്തിൽ ദാരുണാന്ത്യം

കൊല്ലം : ഗോവയിലെ അഗസ്സൈമില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെയുണ്ടായ ബൈക്ക് അപകടത്തില്‍ മലയാളികളായ രണ്ട് അഗ്‌നിവീര്‍ നാവികസേനാംഗങ്ങള്‍ മരിച്ചു. ശൂരനാട് വടക്ക് നടുവിലേമുറി അനിഴം വീട്ടില്‍ പ്രസന്നകുമാറിന്റെ മകന്‍ ഹരിഗോവിന്ദ് , കണ്ണൂര്‍ സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്തുനിന്നു ഗോവയില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇരുവരും ജോലികഴിഞ്ഞ് ബേസ് ക്യാമ്പിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് പാതയോരത്തെ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞാണ് അപകടമെന്നാണ് ലഭിച്ച വിവരം. ചൊവ്വാഴ്ചയാണ് ഹരിയുള്‍പ്പെടെയുള്ള സേനാംഗങ്ങള്‍ നാവികസേനയുടെ കപ്പല്‍മാര്‍ഗം […]
Read more

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തെ വിമർശിച്ച് ഡിവൈഎസ്പി യുടെ വാട്സാപ്പ് സ്റ്റാറ്റസ്

പാലക്കാട്: ​രാ​ഷ്ട്ര​പ​തി​ ​ദ്രൗ​പ​തി​ ​മു​ർ​മു​വി​ന്റെ​ ​ശ​ബ​രി​മ​ല​ ​സ​ന്ദ​ർ​ശ​ന​ത്തെ​ ​വി​മ​ർ​ശി​ച്ച് ​​ ​ഡി​വൈ.​എ​സ്.​പി​യു​ടെ​ ​വാ​ട്സാ​പ്പ് ​സ്റ്റാ​റ്റ​സ്.​ ​ ആ​ല​ത്തൂ​ർ ഡി​വൈ.​എ​സ്‌.​പി​ ​ആ​ർ.​ ​മ​നോ​ജ് ​കു​മാ​റാ​ണ് ​ആ​ചാ​ര​ലം​ഘ​നം​ ​ന​ട​ന്നു​വെ​ന്നാ​രോ​പി​ച്ച് ​സ്റ്റാ​റ്റ​സ് ​ഇ​ട്ട​ത്.​ ​തുടർന്ന് സം​ഭ​വം​ ​വി​വാ​ദ​മാ​യ​തോ​ടെ​ ​സ്റ്റാ​റ്റ​സ് ​മ​നോ​ജ് ​കു​മാ​ർ​ ​ ഡിലീറ്റ് ചെയ്തു.​ ​താ​നൊ​രു​ ​ട്രെ​യി​ൻ​ ​യാ​ത്ര​യി​ലാ​യി​രു​ന്നെ​ന്നും​ ​വാ​ട്ട്സാ​പ്പി​ൽ​ ​വ​ന്ന​ ​സ​ന്ദേ​ശം​ ​അ​ബ​ദ്ധ​ത്തി​ൽ​ ​സ്റ്റാ​റ്റ​സ് ​ആ​യ​താ​ണെ​ന്നു​മാ​ണ് ​വി​ശ​ദീ​ക​ര​ണം.​ ​രാ​ഷ്ട്ര​പ​തി​ക്കൊ​പ്പം​ ​യൂ​ണി​ഫോം​ ​ധ​രി​ച്ച​ ​സു​ര​ക്ഷാ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​തി​നെ​ട്ടാം​ ​പ​ടി​ ​ച​വി​ട്ടി​യ​ത് ​ക​ടു​ത്ത​ ​ആ​ചാ​ര​ലം​ഘ​ന​മാ​ണെ​ന്നും,​ ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​കോ​ൺ​ഗ്ര​സും​ ​ബി.​ജെ.​പി​യും​ ​നാ​മ​ജ​പ​ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix