Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: sandra

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; അടുത്ത അഞ്ചുദിവസം വ്യാപക മഴ

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വടക്ക് കിഴക്കൻ അറബിക്കടലിൽ നിലവിലുള്ള അതി തീവ്ര ന്യൂനമർദ്ദം തീവ്ര ചുഴലിക്കാറ്രായി മാറാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ […]
Read more

സിബിഐ അന്വേഷണമില്ല, ടിവികെയുടെ ഹർജി മദ്രാസ് ഹൈകോടതി തള്ളി

ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടന്ന പൊതുയോഗത്തിൽ ഉണ്ടായ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. സംഭവത്തിൽ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്, അതിനാൽ സിബിഐയുടെ ഇടപെടൽ ഇപ്പോൾ ആവശ്യമായതായി കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ കാനം പത്തനാപുരം ശിവഗിരിയിൽ നിന്നാണ് ഹർജി നൽകിയിരുന്നത്. എന്നാൽ സംസ്ഥാന സർക്കാർ ഇതിനകം ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളതും, അന്വേഷണ പ്രവർത്തനം ആരംഭിച്ചിട്ടുള്ളതും കോടതി ചൂണ്ടിക്കാട്ടി. പൊതുയോഗങ്ങൾ സംഘടിപ്പിക്കുമ്പോൾ കൃത്യമായ നടപടിക്രമങ്ങൾ (SOP) നിർണ്ണയിച്ച […]
Read more

തീവ്രവാദ ബന്ധമാരോപിച്ച് വെർച്വൽ അറസ്റ്റ്; 60 ലക്ഷം തട്ടിയ മലയാളികൾ അറസ്റ്റിൽ

മലപ്പുറം: രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയെ വെർച്വൽ അറസ്റ്റ് നടത്തുന്നതിലൂടെ 60 ലക്ഷം രൂപയിലധികം തട്ടിയെടുത്ത കേസിൽ മൂന്നുപേർ പൊലീസ് പിടിയിലായി. കേസിലെ മുഖ്യപ്രതികളായ മേലാറ്റൂർ എടപ്പറ്റ പാതിരിക്കോട് ചൂണ്ടിക്കലായിൽ സ്വദേശി ആലഞ്ചേരി വീട്ടിൽ സുനീജ്, തൃശൂർ പൂത്തോൾ മാടമ്പി ലൈൻ സ്വദേശി വാളേരിപറമ്പിൽ അശ്വിൻ രാജ്, പെരിന്തൽമണ്ണ കൊളത്തൂർ വറ്റല്ലൂർ സ്വദേശി പള്ളിപ്പറമ്പൻ മുഹമ്മദ് ഷെഫീഖ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. പ്രതികൾ തീവ്രവാദ ബന്ധം ആരോപിച്ച് ഭീഷണിപ്പെടുത്തിയതിലൂടെ ബിക്കാനീർ സ്വദേശിയുടെ പക്കൽനിന്ന് ₹60,08,794 തട്ടിയെടുത്തു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. […]
Read more

കേരളത്തിലെ മന്ത്രിമാർക്ക് സുരേഷ്​ ഗോപിയോട് അലർജി: ശോഭാ സുരേന്ദ്രൻ

തൃശ്ശൂർ: കേരളത്തിലെ മന്ത്രിമാർക്ക് കേന്ദ്രസഹമന്ത്രി സുരേഷ്​ഗോപിയോട് അലർജിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. സംസ്ഥാനം പ്രോജക്ട് നൽകാത്തതു കൊണ്ടാണ് പദ്ധതികൾ അനുവദിക്കാൻ കഴിയാത്തതെന്നും അവർ പറഞ്ഞു. ഫെഡറൽ സംവിധാനം നിലനിൽക്കുമ്പോൾ സുരേഷ് ഗോപിക്ക് പദ്ധതികൾ ചാക്കിൽ കെട്ടി കൊണ്ടുവന്നു കൊടുക്കാൻ കഴിയില്ല. ആലപ്പുഴയിൽ നിന്നോ അതിരപ്പള്ളിയിൽ നിന്നോ ഒരു ടൂറിസം പദ്ധതി കൊടുക്കാൻ മുഖ്യമന്ത്രിയുടെ മരുമകന് സമയമില്ല. മന്ത്രി മുഹമ്മദ് റിയാസ് ഇതുവരെ സുരേഷ് ഗോപിയെ കണ്ടിട്ടില്ല. ഒഡീഷ മുഖ്യമന്ത്രിയും ഗുജറാത്ത് മുഖ്യമന്ത്രിയും സുരേഷ് […]
Read more

ഓടിളക്കി അകത്ത് കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയിൽ

മലപ്പുറം: പൊന്നാനിയില്‍ ഓട് പൊളിച്ച് അകത്തു കയറി കിടന്നുറങ്ങുകയായിരുന്ന ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടി. ആനപ്പടി സ്വദേശി അക്ബറിനെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്ന ബാലികയുടെ ശരീരത്തിൽ പ്രതി സ്പര്‍ശിച്ചതോടെ പെണ്‍കുട്ടി ബഹളം വെച്ചു. ഉടൻ മാതാവും കുട്ടിയും വെളിച്ചം ചെയ്‌തപ്പോള്‍, പിന്‍വാതില്‍ വഴി ഓടിപ്പോകുന്ന പ്രതിയെ കണ്ടതായി പൊലീസ് അറിയിച്ചു. പിന്നീട് നാട്ടുകാർ പൊലീസുമായി ചേര്‍ന്ന് തിരച്ചിൽ നടത്തിയെങ്കിലും ആദ്യം പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പ്രതിയായ അക്ബറിനെ നേരത്തെ […]
Read more

13 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ; സംഭവം കാഞ്ഞങ്ങാട്

കാസർകോട്: കാഞ്ഞങ്ങാട് 13 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടക് സ്വദേശിയായ 45 വയസുള്ള പിതാവിനെ ഹൊസ്ദുർഗ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വയറു വേദനയെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് വിവരം അറിയുന്നത്. ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവ് അറസ്റ്റിലായത്.
Read more

സ്വർണ്ണ വിലയിൽ ഇന്നും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. വ്യാഴാഴ്ചയുടെ വ്യാപാരനിലവാരം പ്രകാരം, ഒരു പവൻ (8 ഗ്രാം) സ്വർണത്തിന്‍റെ വില ₹86,560 ആയി കുറഞ്ഞു. ഇത് ഇന്നലത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ₹460യുടെ കുറവാണ്. ഗ്രാംവില നിലവിൽ ₹10,820 ആയി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഒരു ഘട്ടത്തിൽ പവന് വില ₹90,000യിൽ എത്തുമെന്ന് കരുതിയപ്പോൾ, നിലവിലെ ഇടിവ് ഉപഭോക്താക്കൾക്കിടയിൽ താത്കാലിക ആശ്വാസം നൽകുകയാണ്. എന്നാൽ വില കുറയുമ്പോൾ സ്വർണം വാങ്ങാമെന്ന പ്രതീക്ഷ ഏതാണ്ട് അസ്തമിച്ചിരിക്കുകയാണ്, കാരണം സ്വർണവില ഇപ്പോഴും ചരിത്രത്തിലെ […]
Read more

നാലു മാസം പ്രായമായ പെൺകുഞ്ഞിന്റെ മരണത്തിൽ അസ്വാഭാവികത

കോഴിക്കോട്: നാലു മാസം പ്രായമായ പെൺകുഞ്ഞിന്റെ മരണത്തിൽ അസ്വാഭാവികതയെ തുടർന്ന് കേസെടുത്ത് പൊലീസ്. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയായ കുട്ടിയുടെ മരണത്തിലാണ് കേസെടുത്തത്. കുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ കണ്ടതിനെ തുടർന്നാണ് നടപടി. ശ്വാസം മുട്ടലിനെ തുടർന്ന് ബോധരഹിതയായ കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഡോക്ടർമാരാണ് പരിക്ക് സംബന്ധിച്ച വിവരം പൊലീസിന് കൈമാറിയത്. പോസ്റ്റ് മോർട്ടത്തിലും പരിക്ക് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പരിക്കുകൾ എങ്ങനെ സംഭവിച്ചു എന്ന കാര്യം അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.
Read more

805 ലിറ്റർ ഡീസൽ മോഷ്ടിച്ച പ്രതി പിടിയിൽ

ഹരിപ്പാട്: ദേശീയപാത നിർമാണ കരാർ ഏറ്റെടുത്ത വിശ്വസമുദ്ര കമ്പനിയുടെ വാഹനങ്ങളിൽ നിന്ന് മാസങ്ങളായി ഡീസൽ മോഷ്ടിച്ച കേസിൽ തമിഴ്‌നാട് സ്വദേശിയായ രഞ്ജിൽ എന്നയാളെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ നിയന്ത്രണത്തിൽ നിന്ന് 805 ലിറ്റർ ഡീസലും, മോഷണത്തിനായി ഉപയോഗിച്ച പിക്കപ്പുയ് വാഹനം, മോട്ടോർ, പൈപ്പുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. ഹരിപ്പാട് ഐ.എസ്.എച്ച്.ഒ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രഹസ്യാന്വേഷണത്തിലൂടെ പ്രതിയെ പിടികൂടിയത്. ഡീസൽ മോഷണവുമായി ബന്ധപ്പെട്ട് കമ്പനി നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം […]
Read more

ചാമ്പ്യൻസ് ബോട്ട് ലീഗ്; അഴിക്കോടൻ അച്ചാംതുരുത്തി ജേതാക്കൾ

കണ്ണൂർ: സംസ്ഥാന ടൂറിസം വകുപ്പ് ഐപിഎൽ മാതൃകയിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (CBL) അഞ്ചാം പതിപ്പിന്റെ മലബാർ മേഖലാ മത്സരത്തിൽ അഴിക്കോടൻ അച്ചാംതുരുത്തി ബോട്ട് ക്ലബ്ബ് തിളക്കമാർന്ന വിജയം സ്വന്തമാക്കി. കണ്ണൂർ ധർമ്മടത്ത് അഞ്ചരക്കണ്ടി പുഴയിലെ ആകർഷകമായ വള്ളംകളിയിൽ, 1:54.221 മിനിറ്റിൽ ഫിനിഷ് ചെയ്ത അച്ചാംതുരുത്തി ടീം, വയലക്കര വെങ്ങാട്ട് ബോട്ട് ക്ലബ്ബിനെ (1:54.611) നേരിയ ഭേദഗതിയിൽ പിന്തള്ളി. പാലിച്ചോൻ അച്ചാംതുരുത്തി എ ടീം (1:56.052) മൂന്നാം സ്ഥാനത്ത് തഴുകി നിന്നു. ചടങ്ങു മുഖ്യമന്ത്രി പിണറായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix