Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓടിളക്കി അകത്ത് കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പൊന്നാനിയില്‍ ഓട് പൊളിച്ച് അകത്തു കയറി കിടന്നുറങ്ങുകയായിരുന്ന ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടി. ആനപ്പടി സ്വദേശി അക്ബറിനെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്ന ബാലികയുടെ ശരീരത്തിൽ പ്രതി സ്പര്‍ശിച്ചതോടെ പെണ്‍കുട്ടി ബഹളം വെച്ചു. ഉടൻ മാതാവും കുട്ടിയും വെളിച്ചം ചെയ്‌തപ്പോള്‍, പിന്‍വാതില്‍ വഴി ഓടിപ്പോകുന്ന പ്രതിയെ കണ്ടതായി പൊലീസ് അറിയിച്ചു. പിന്നീട് നാട്ടുകാർ പൊലീസുമായി ചേര്‍ന്ന് തിരച്ചിൽ നടത്തിയെങ്കിലും ആദ്യം പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

പ്രതിയായ അക്ബറിനെ നേരത്തെ അയല്‍വാസികളായ പെൺകുട്ടികൾ കുളിക്കുന്ന സ്ഥലത്തും അലക്കുന്ന പ്രദേശത്തും സംശയാസ്പദമായി ചുറ്റിനടക്കുന്നതായും, ഇക്കാര്യം നാട്ടുകാർ ഇതിനുമുമ്പ് കാണിച്ച് താക്കീത് ചെയ്തിരുന്നുവെന്നും തെളിയിച്ചിട്ടുണ്ട്. ലഹരിക്കടിമയുള്ളതും അവിവാഹിതനുമായ ഇയാൾ, സ്ഥിരമായി രാത്രിയിൽ പെൺകുട്ടിയുടെ വീട്ടിനു സമീപം ചുറ്റിനടക്കാറുണ്ടെന്നും സമീപവാസികൾ പൊലീസിനോട് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ, സമീപവാസികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടർന്ന് കുറ്റം സമ്മതിപ്പിച്ച ഇയാളെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer