Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: sandra

തുടരും, എമ്പുരാൻ ചിത്രങ്ങളെ വീഴ്ത്തി ലോക

മലയാളത്തിലെ ഏറ്റവും പുതിയ ഇൻഡസ്ട്രിയൽ ഹിറ്റായി കല്യാണി പ്രിയദർശൻ ചിത്രം ‘ലോക – ചാപ്ടർ വൺ: ചന്ദ്ര’. 267 കോടി രൂപ ആഗോള കളക്ഷൻ നേടിയാണ് ചിത്രം ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് വെറും 24 ദിവസം കൊണ്ടാണ് മലയാളത്തിലെ ഓൾടൈം റെക്കാഡ് ആഗോള ഗ്രോസർ ആയി ലോക മാറിയിരിക്കുന്നത്. തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിലാദ്യമായി നായികാതാരം ടൈറ്റിൽ വേഷത്തിലെത്തിയ ചിത്രം നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷനാണിത്. 2025ൽ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായ എമ്പുരാനെയും മറികടന്നാണ് […]
Read more

കേരളത്തിൽ എസ് ഐ ആർ നടപ്പാക്കുന്നതിനെ അനുകൂലിച്ച് ബിജെപി

തിരുവനന്തപുരം: കേരളത്തിൽ എസ് ഐ ആർ നടപ്പാക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായി ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ. തെരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ചു ചേർത്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എസ്ഐആറിന്റെ ഉദ്ദേശ ശുദ്ധിയെ മറ്റു മുന്നണികൾ സംശയിക്കുന്നത് ശരിയല്ല. വോട്ടർ പട്ടിക പരിഷ്കരണം അത്യാവശ്യമാണ്. യോഗ്യതയുള്ള ആരെയും വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. യോഗ്യത ഇല്ലാത്ത ആളുകൾ പട്ടികയിൽ ഉൾപ്പെടാനും പാടില്ല. പൗരൻ എന്നാൽ ഒരുതവണ വോട്ട് ചെയ്തു എന്നതല്ല. പൗരത്വരേഖ, […]
Read more

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ എ ഐ സാങ്കേതിക വിദ്യ

പത്തനംതിട്ട: ശബരിമലയിലെ തീർത്ഥാടകരുടെ തിരക്ക് ശാസ്ത്രീയമായി നിയന്ത്രിക്കുന്നതിന് ആധുനിക എ.ഐ. സാങ്കേതിക വിദ്യകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ആഗോള അയ്യപ്പ സംഗമത്തിൽ ഉന്നയിച്ചു. “ആൾക്കൂട്ട നിയന്ത്രണവും തയാറെടുപ്പുകളും” എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് ഈ നിർദേശങ്ങൾ ഉയർന്നത്. വെർച്വൽ ക്യൂ മാനേജ്മെന്റ്, എഐ അടിസ്ഥാനത്തിലുള്ള പാർക്കിങ് സ്ലോട്ട് സംവിധാനം, തീർഥാടകരുടെ ശരീര താപം അനുസരിച്ച് എണ്ണം കണക്കാക്കുന്ന എഐ സംവിധാനങ്ങൾ, ആരോഗ്യപ്രശ്‌നമുള്ള തീർത്ഥാടകർക്ക് റോബോട്ടുകൾ വഴിയുള്ള സഹായം, സ്കാനിങ്ങിനു പകരം മുഖം തിരിച്ചറിയുന്ന സുരക്ഷാ പരിശോധന എന്നീ ആശയങ്ങൾ […]
Read more

അതിദരിദ്രര്‍ക്ക് വാതില്‍പ്പടി സേവനം: സൗജന്യ പരിശോധനകളും ചികിത്സയും ഉറപ്പാക്കും

തിരുവനന്തപുരം: അതിദരിദ്രര്‍ക്ക് ആരോഗ്യവകുപ്പിന്റെ വാതില്‍പ്പടി സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിദരിദ്രരില്ലാത്ത കേരളം എന്ന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പ് വരുത്തുന്നതിനായി കര്‍മ്മപദ്ധതി ആവിഷ്‌ക്കരിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. ബ്രെയിന്‍സ്റ്റോമിംഗ് സെഷന്‍ സംഘടിപ്പിച്ചാണ് അതിദരിദ്രരായ കുടുംബങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി കര്‍മ്മ പദ്ധതി തയ്യാറാക്കിയത്. രക്ത പരിശോധനയും വൈദ്യ സഹായവുമായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അതിദരിദ്രരുടെ വീടുകളിലെത്തുന്നത്. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 28 വരെ […]
Read more

കൊച്ചി വാട്ടർ മെട്രോ സുവർണ നേട്ടത്തിലേക്ക്

കൊച്ചി: 50 ലക്ഷം യാത്രക്കാർ എന്ന നേട്ടത്തിന് തൊട്ടരികിലാണ് കൊച്ചി വാട്ടർ മെട്രോ. രണ്ടായിരത്തിൽ താഴെ മാത്രം യാത്രക്കാർ കൂടിയെത്തിയാൽ ഈ സുവർണ്ണ നേട്ടത്തിലേക്കെത്താനാകും. ഒരു ബോട്ടിൽ 96 പേർക്കാണ് യാത്ര ചെയ്യാനാകുക. 20-21 ട്രിപ്പുകളോടെ ഈ നാഴികക്കല്ല് പിന്നിടാം. ഉച്ചയോടെ തന്നെ 50 ലക്ഷമെന്ന ലക്ഷ്യത്തിലെത്താനാകും. 2023 ഏപ്രിൽ 25ന് രണ്ട് റൂട്ടുകളുമായി സർവീസ് ആരംഭിച്ച വാട്ടർ മെട്രോ പത്ത് ടെർമിനലുകളും 20 ബോട്ടുകളും അഞ്ച് റൂട്ടുകളുമായാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. 2024 ജൂലായിൽ വാട്ടർ […]
Read more

അയ്യപ്പ സേവാ സംഘം തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഉള്ള നാടകം: സണ്ണി ജോസഫ്

കാസർകോട്: ആഗോള അയ്യപ്പ സംഗമം കുതന്ത്രമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ശബരിമലയിലെ സ്വർണം വിറ്റാണോ അയ്യപ്പ സംഗമം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് അടുത്തപ്പോഴുളള രാഷ്ട്രീയ നാടകമാണ് ഇപ്പോൾ നടക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. പമ്പാ നദീതീരത്ത് നടന്ന അയ്യപ്പ സംഗമത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ ആചാരങ്ങൾ തകർക്കാൻ ശ്രമിച്ചവർ നടത്തുന്ന ആഗോള അയ്യപ്പ സംഗമം ഒട്ടും ആത്മാർഥതയില്ലാത്തതാണെന്നും സ്വർണക്കേസിൽ തീരുമാനം വന്നിട്ട് പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് മുൻ സ്ഥാനാർത്ഥി കെ ജെ ഷൈനെതിരെ […]
Read more

ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

കണ്ണൂർ: കക്കാട് കുഞ്ഞിപ്പള്ളി പെട്രോൾ പമ്പിന് സമീപം ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. അത്താഴക്കുന്ന് അരുംഭാഗം തഖ്വ പള്ളിക്ക് സമീപം കെ.പി. ഹൗസിൽ കെ.പി.റഷീദ (65) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ച ബന്ധുവായ റാഹിലയെ പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ എതിരെ നിന്നു വന്ന ബസിടിക്കുകയായിരുന്നു. റോഡിന്റെ വശത്തു നിന്നും സ്കൂട്ടർ, ബസ് വരുന്നത് ശ്രദ്ധിക്കാതെ റോഡ് കുറുകെ കടക്കുന്നതിനിടെ ബസിൽ […]
Read more

ന്യൂനമർദ്ദ സാദ്ധ്യത; വരും മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ മഴ കനക്കും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാദ്ധ്യത. വടക്കൻ ആൻഡമാനും മ്യാന്മാറിനും മുകളിലായി ചക്രവാതചുഴി സ്ഥിതി രൂക്ഷമാകുന്നതും മറ്റന്നാളോടെ ഇത് വടക്കൻ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങാൻ സാദ്ധ്യതയുണ്ടെന്നാണ് റിപോർട്ടുകൾ. സെപ്തംബർ ഇരുപത്തിയഞ്ചിന് മ്യാന്മാർ – ബംഗ്ലാദേശ് തീരത്തിന് സമീപം മദ്ധ്യ കിഴക്കൻ – വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്ക് പുതിയ ന്യൂനമർദ്ദം എത്തിച്ചേർന്നേക്കും. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് […]
Read more

കൗൺസിലറുടെ ആത്മഹത്യ: മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് ബിജെപി പ്രവർത്തകർ

തിരുവനന്തപുരം: തിരുമല വാർഡ് കൗൺസിലർ ഓഫിസിൽ ആത്മഹത്യ ചെയ്ത സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്തു. വനിതാ മാധ്യമ പ്രവർത്തകരെ അടക്ക കയ്യേറ്റം ചെയ്തു.കൂടാതെ ക്യാമറകൾ തകർത്തു. ബിജെപിയുടെ മുതിർന്ന നേതാവ് കെ.അനില്‍കുമാറാണ് ജീവനൊടുക്കിയത്. മാധ്യമങ്ങളുടെ പരാതി പരിശോധിക്കുമെന്ന് ബിജെപി നേതൃത്വം വ്യക്‌തമാക്കി. കൗണ്‍സിലര്‍ ഓഫിസില്‍ തൂങ്ങിമരിച്ച നിലയിലാണ് അനിൽകുമാറിന്റെ മൃതദേഹം കണ്ടത്. രാവിലെ എട്ടരയോടെ ഓഫിസില്‍ എത്തിയ അനില്‍കുമാര്‍ ജീവനൊടുക്കുകയായിരുന്നു. അനില്‍കുമാര്‍ പ്രസിഡന്റായ വലിയശാല ഫാം ടൂര്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട […]
Read more

പാലക്കാട്ട് കാണാതായ പതിമൂന്നുകാരനെ ട്രെയിനിൽ നിന്ന് കണ്ടെത്തി

പാലക്കാട്: രണ്ട് ദിവസം മുമ്പ് കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി. ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് വിദ്യാർത്ഥിയെ ആർപിഎഫ് കണ്ടെത്തിയത്. ഉടൻതന്നെ കുട്ടിയെ പാലക്കാട്ട് എത്തിക്കും. പാലക്കാട് ചന്ദ്രനഗർ സ്വദേശിയാണ് ഈ പതിമൂന്നുകാരൻ. പാലക്കാട് ലയൺസ് സ‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാ‌ർത്ഥിയാണ്. രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടി സ്‌‌കൂളിൽ എത്താത്തതിനെത്തുടർന്ന് അദ്ധ്യാപകരാണ് രക്ഷിതാക്കളെ വിവരമറിയിച്ചത്. ഉടൻതന്നെ കസബ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix