Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: sandra

‘ഇഡ്‍ലി കടൈ’ യുടെ ട്രെയിലര്‍ പുറത്ത്

ചെന്നൈ: സംവിധായകനും നടനുമായ ധനുഷ് രചനയും സംവിധാനവും നിർവഹിച്ച് കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമായ ‘ഇഡ്ലി കടൈ’യുടെ ട്രെയിലർ പുറത്തിറങ്ങി. ‘തിരുച്ചിരമ്പലം’ എന്ന സൂപ്പർഹിറ്റിന് ശേഷം ധനുഷും നിത്യ മേനനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്, അതുകൊണ്ടുതന്നെ സിനിമയ്ക്കായി ആരാധകരിൽ വലിയ പ്രതീക്ഷയാണ് ഉയരുന്നത്. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. നിത്യ മേനൻ നായികയാകുന്ന സിനിമയിൽ ശാലിനി പാണ്ഡേയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ചിത്രത്തിന്റെ സംഗീതം ജി.വി പ്രകാശ് കുമാർ കൈകാര്യം ചെയ്യുന്നു. ഛായാഗ്രഹണം കിരൺ കൗശിക്, […]
Read more

സ്‌നാപ്പ് ചാറ്റിലൂടെ സൗഹൃദം സ്ഥാപിച്ച് 14 കാരിയെ പീഡിപ്പിച്ചു, അഞ്ച് പവന്റെ മാല മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

മലപ്പുറം: പതിനാലുകാരിയിൽ നിന്ന് അഞ്ചര പവന്റെ സ്വർണമാല കൈവശപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിലായി. മണ്ണാർക്കാട് സ്വദേശി മനോജിനെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി അജ്‌മൽ നേരത്തെ പൊലീസ് പിടിയിലായിരുന്നു. കഴിഞ്ഞ ജൂലായ് നാലിന് സ്‌നാപ്പ് ചാറ്റിലൂടെയാണ് അജ്‌മൽ പെൺകുട്ടിയുമായി സൗഹൃദത്തിലായത്. തന്റെ പിതാവ് സ്വർണ വ്യാപാരിയാണെന്നും പുതിയ ഡിസൈനിലുളള മാല പണിയിച്ചുതരാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ചാണ് അജ്‌മൽ പെൺകുട്ടിയിൽ നിന്ന് സ്വർണം വാങ്ങിച്ചെടുത്തത്. അജ്മലും മനോജും പെൺകുട്ടിയെ ലൈംഗീകമായും പീഡനത്തിനിരയാക്കി. പ്രതികൾക്കെതിരെ സ്വർണാഭരണം […]
Read more

‘ജയിലർ 2’ ക്ലൈമാക്സിനായി രജനികാന്ത് വളയാറിലേക്ക്

പാലക്കാട്: സൂപ്പർസ്റ്റാർ രജനികാന്ത് അഭിനയിക്കുന്ന ‘ജയിലർ’ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ജയിലർ 2’ന്റെ ചിത്രീകരണത്തിനായി വാളയാറിലെത്തി താരം. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ഘട്ടങ്ങളിലൊന്നാണ് നിലവിൽ പുരോഗമിക്കുന്നത്. നേരത്തെ ഏപ്രിൽ മാസത്തിൽ വാളയാറിൽ ആരംഭിച്ച ഷൂട്ടിംഗ് കാലാവസ്ഥയെ തുടർന്ന് മുടങ്ങിയതോടെയാണ് ഇപ്പോൾ രണ്ടാം ഘട്ട ചിത്രീകരണം നടക്കുന്നത്. സ്റ്റണ്ട് രംഗങ്ങളിലാണു പ്രധാനമായി ദൃശ്യങ്ങൾക്കായി ചിത്രീകരണം നടക്കുന്നത്.വാളയാറിലെ നടുപ്പതി ആദിവാസി മേഖലയിലും മലബാർ സിമന്റ്സിന്റെ പരിസരത്തുമാണ് ഷൂട്ടിംഗ് നടക്കുന്നത്. ചിത്രീകരണത്തിനായി ഇവിടെ വലിയ […]
Read more

നാളെ മുതൽ സംസ്ഥാനത്ത് മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (22/09/2025) കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്ററിൽ നിന്നും 115.5 മില്ലിമീറ്റർ വരെ ലഭിക്കാവുന്ന മഴയാണ് ‘ശക്തമായ മഴ’ എന്ന് തിരിച്ചറിയപ്പെടുന്നത്. ഇതിനൊപ്പം, കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായും കടൽാക്രമണ സാധ്യതയുണ്ടെന്ന് ദേശീയ […]
Read more

ഓടുന്ന ബസിൽ മറ്റൊരു ബസ് ഇടിച്ചു; യാത്രക്കാരിക്ക് പരിക്ക്

മലപ്പുറം: ബസ് ജീവനക്കാർ തമ്മിലുള്ള തർക്കം അപകടത്തിൽ കലാശിച്ചു. ഓടുന്ന ബസിലേക്ക് മറ്റൊരു സ്വകാര്യ ബസ് മനപ്പൂർവം ഇടിച്ചു കയറ്റിയ സംഭവത്തിൽ ഒരു യാത്രക്കാരിക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് മലപ്പുറം തിരുവാലി ഭാഗത്ത് വെച്ചായിരുന്നു സംഭവം. മഞ്ചേരി ഭാഗത്ത് നിന്നും അരീക്കോട് ഭാഗത്ത് നിന്നുമായി വണ്ടൂരിലേക്ക് യാത്ര രണ്ട് സ്വകാര്യ ബസുകൾ തമ്മിലായിരുന്നു തർക്കം. സമയക്രമത്തെക്കുറിച്ചുള്ള വാക്കേറ്റം തുടർന്ന്, ഇരു ബസുകളും റോഡിൽ അപകടകരമായ രീതിയിൽ സമാന്തരമായി ഓടിത്തുടങ്ങി. തുടർന്നുണ്ടായ […]
Read more

ആർച്ച് ബിഷപ് എമിരറ്റസ് മാർ ജേക്കബ് തൂങ്കുഴിയുടെ സംസ്കാര ശുശ്രൂഷകൾ തുടങ്ങി; സംസ്കാരം നാളെ

തൃശൂർ: സിറോ മലബാർ തൃശൂർ അതിരൂപതയുടെ മുൻ അധ്യക്ഷനും ആർച്ച് ബിഷപ് ഇമെരിറ്റസുമായ മാർ ജേക്കബ് തൂങ്കുഴിക്ക് ആദരാഞ്ജലികളർപ്പിച്ച് സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു. ജൂബിലി മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ഭൗതിക ശരീരം ഇന്ന് രാവിലെ അതിരൂപത ആസ്ഥാനമായ കിഴക്കേക്കോട്ടയിലെ ബിഷപ്‌സ് ഹൗസിലെത്തി. സംസ്കാര ശുശ്രൂഷയുടെ ആദ്യഘട്ടം അതിരൂപത മന്ദിരത്തിൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിലിന്റെ കാർമികത്വത്തിൽ നടന്നു. തുടർന്ന്, ഭൗതിക ശരീരം പൊതുദർശനത്തിനായി പുത്തൻപള്ളിയിലെ പരിശുദ്ധ വ്യാകുലമാതാവിന്റെ ബസിലിക്കയിലേക്ക് കൊണ്ടുപോയി. ബസിലിക്കയിൽനിന്നുള്ള വിലാപയാത്ര വൈകിട്ട് ആരംഭിച്ചു. […]
Read more

‘ആലപ്പുഴയിൽ എയിംസ് കൊണ്ടുവരണം, അല്ലെങ്കിൽ തൃശൂരിൽ: സുരേഷ് ഗോപി

തൃശൂർ: എയിംസ് വിഷയത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് പൂർണപിന്തുണ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. എയിംസ് ആലപ്പുഴയിൽ തന്നെ സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. വികസന കാര്യങ്ങളിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് പിന്നോക്കം നിൽക്കുന്ന ആലപ്പുഴയെ മുന്നോട്ട് കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണെന്ന് സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ’13 ജില്ലകളെടുത്ത് പരിശോധിച്ചാൽ ഇടുക്കിയേക്കാൾ പിന്നിലാണ് ആലപ്പുഴ. ഈ ജില്ല വലിയ ദുരിതമാണ് നേരിടുന്നത്. അതിനാൽ, ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്നത് ഈ നാടിന്റെ വികസനത്തിന് അനിവാര്യമാണ്. എയിംസ് ആലപ്പുഴയിൽ തന്നെ […]
Read more

കബഡി മത്സരത്തിനിടെ വൈദ്യുതാഘാതം: മൂന്ന് മരണം, രണ്ടുപേരുടെ നില ഗുരുതരം

റായ്‌പൂർ: കബഡി മത്സരത്തിനിടെ കാണികൾക്കായി നിർമിച്ച ടെന്റ് വൈദ്യുതി ലൈനിൽ തട്ടി മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ചത്തീസ്‌‌ഗഡിലെ കൊണ്ടഗോണിൽ ശനിയാഴ്‌ച രാത്രി റാവസ്‌വാഹി ഗ്രാമത്തിലാണ് അപകടമുണ്ടായത്. കബഡി മത്സരം നടക്കുന്നതിനിടെ കനത്ത കാറ്റുവീശിയതാണ് അപകടത്തിന് കാരണമായത്. കാറ്റിൽപ്പെട്ട് ടെന്റ് നിർമിക്കാനായി ഉപയോഗിച്ചിരുന്ന ഇരുമ്പ് കമ്പി 11-കെവി വൈദ്യുതി ലൈനിൽ തട്ടി. പിന്നാലെ ടെന്റിലുണ്ടായിരുന്ന ആറുപേർക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇവരെ സമീപത്തെ വിശ്രാംപൂരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേർ മരണപ്പെട്ടതായി ഡോക്‌ടർമാർ അറിയിച്ചു. […]
Read more

അമേരിക്ക കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്: സാമ്പത്തിക ശാസ്ത്രജ്ഞൻ മാർ സാൻഡി

വാഷിംഗ്‌ടൺ: അമേരിക്ക പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾ രാജ്യത്തെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ്. മൂഡീസ് അനലറ്റിക്‌സിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞൻ മാർ സാൻഡിയാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ സാൻഡി പറഞ്ഞു, ട്രംപിന്റെ താരിഫ് (തീരുവ) നയങ്ങളും കുടിയേറ്റ നിയന്ത്രണങ്ങളും ചേർന്ന് യുഎസ് സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന്. മാന്ദ്യത്തിൽ വീണാൽ അതിന്റെ ആഴം പ്രവചിക്കാനാകില്ലെന്നും, സാമ്പത്തിക നയങ്ങളിലെ പാളിച്ചയാണ് പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപം, തൊഴിൽ, […]
Read more

പാതിവ്രത്യം തെളിയിക്കാൻ തിളച്ച എണ്ണയിൽ കൈമുക്കി; യുവതിക്ക് ഗുരുതര പരിക്ക്

അഹമ്മദാബാദ്: പതിവ്രതയെന്ന് തെളിയിക്കാൻ യുവതിയുടെ കൈ തിളച്ച എണ്ണയിൽ മുക്കി പരീഷണം നടത്തി ഭർത്താവിൻ്റെ കുടുംബം. ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ ആണ് 30 വയസുകാരിക്കാണ് ഭർതൃവീട്ടിലെ ക്രൂരതയിൽ ഗുരുതരമായി പരിക്കേറ്റത്. ഭർത്താവിന്റെ സഹോദരിയും മറ്റ് മൂന്ന് പേരും ചേർന്നാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. തിളച്ച എണ്ണ പാത്രത്തിൽ കൈകൾ മുക്കാൻ യുവതിയെ നിർബന്ധിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സെപ്റ്റംബർ 16നായിരുന്നു സംഭവം. പരിക്കേറ്റ യുവതിയുടെ ഭർത്താവിന്റെ സഹോദരി ജമുന താക്കൂർ, ജമുനയുടെ ഭർത്താവ് മനുഭായ് താക്കൂർ, മറ്റ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix