Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: sandra

മലപ്പുറത്ത് വൻ ആയുധവേട്ട, വീട്ടിൽനിന്ന് കണ്ടെത്തിയത് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും

മലപ്പുറം: എടവണ്ണയിലെ വീട്ടിൽ നടന്ന പൊലീസ് പരിശോധനയിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു. 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും പിടിച്ചെടുത്തു. 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സും കണ്ടെത്തിയിട്ടുണ്ട്. വീട്ടുടമസ്ഥൻ ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടിൽ പരിശോധന നടത്തിയത്. ഇത്രയധികം ആയുധങ്ങൾ സൂക്ഷിക്കുന്നതിനുള്ള ലൈസൻസ് ഉണ്ണിക്കമദിന് ഇല്ലായിരുന്നു. വീടിൻ്റെ മുകൾ ഭാഗത്ത് നടത്തിയ ആദ്യഘട്ട പരിശോധനയിൽ ഒരു റൈഫിളും 40 തിരകളും ഒരു ഗണ്ണും കണ്ടെത്തിയിരുന്നു. പിന്നാലെ വീടിൻ്റെ […]
Read more

നടക്കുന്നതിനിടെ ഓടയിൽ കാൽ കുടുങ്ങി; വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

കൊല്ലം: നടക്കുന്നതിനിടെ ഓടയിൽ കാൽ കുടുങ്ങി വിദ്യാർത്ഥിനിക്ക് പരിക്ക്. കൊട്ടാരക്കര സ്വദേശിനി ദുദ്ര ഷിബുവിനാണ് പരിക്കേറ്റത്. കൊല്ലം തിരുമംഗലം ദേശീയപാതയിൽ കൊട്ടാരക്കര പുലമണിലാണ് അപകടം നടന്നത്. റോഡിന് കുറുകെ കടന്നുപോകുന്ന ഓടയിലാണ് കാൽ കുടുങ്ങിയത്. ഓടയ്ക്ക് മുകളിൽ ഇരുമ്പ് കമ്പി സ്ഥാപിച്ചിട്ടുണ്ടായിരുന്നു. കമ്പി ഇളകിക്കിടന്ന ഭാഗത്തിലൂടെ നടന്നുപോകുന്നതിനിടെയാണ് കുട്ടിയുടെ കാൽ കുടുങ്ങിയത്. പരിക്കേറ്റ വിദ്യാർത്ഥിനിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് ഗുരുതര പരിക്കുണ്ടെന്നാണ് വിവരം. കമ്പി മാറികിടന്നിട്ട് കുറെ ദിവസങ്ങൾ ആയെന്നും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാർ പറയുന്നു. […]
Read more

മോദിയുടെയും അമ്മയുടെയും എഐ വിഡിയോ ഉടൻ നീക്കം ചെയ്യണം’; പട്ന ഹൈക്കോടതി

പട്‌ന : സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമ്മ ഹീരാബെന്നിന്റെയും എഐ ദൃശ്യങ്ങള്‍ ഉടൻ നീക്കം ചെയ്യണമെന്നു പട്ന ഹൈക്കോടതിയുടെ നിർദേശം. കോണ്‍ഗ്രസ് പാർട്ടിയ്ക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. ആക്ടിങ് ചീഫ് ജസ്റ്റിസ് ബജന്ത്രിയുടേതാണ് നടപടി. എക്സ് ഉൾപ്പെടെ എല്ലാ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വിഡിയോ നീക്കം ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 36 സെക്കന്റ് ദൈർഘ്യമുള്ള എഐ വിഡിയോ ആണ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് സെപ്റ്റംബർ […]
Read more

പിണറായിയുടെ പൊലീസ് അതിക്രമ ആരോപണം ; മറുപടി നൽകാനൊരുങ്ങി എ.കെ. ആന്റണി

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്കു മറുപടി നല്‍കാന്‍ തയ്യാറെടുത്ത് മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായി എ.കെ.ആന്റണി. യുഡിഎഫ് ഭരണകാലത്തെ പൊലീസ് അതിക്രമങ്ങള്‍ സംബന്ധിച്ച മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇന്ന് വൈകിട്ട് 5ന് എ.കെ.ആന്റണി വാര്‍ത്താസമ്മേളനം വിളിച്ചു. ദീര്‍ഘകാലത്തിനു ശേഷമാണ് ആന്റണി ഇത്തരത്തില്‍ രാഷ്ട്രീയവിഷയത്തില്‍ പ്രതികരിക്കാനായി വാര്‍ത്താസമ്മേളനം വിളിക്കുന്നത്. പൊലീസ് അതിക്രമങ്ങള്‍ സംബന്ധിച്ച അടിയന്തര പ്രമേയത്തിലുള്ള ചര്‍ച്ചയില്‍ ചൊവ്വാഴ്ച സഭയില്‍ മുഖ്യമന്ത്രി ചരിത്രം പറഞ്ഞാണ് ആരോപണങ്ങളെ പ്രതിരോധിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് യുഡിഎഫ് ഭരണത്തിന്‍ കീഴില്‍ പൊലീസ് […]
Read more

കനത്ത ബോംബ് ആക്രമണം ; നിയന്ത്രണം ഏറ്റെടുത്ത് ഇസ്രയേൽ സൈന്യം

ടെൽ അവീവ്∙ കരയുദ്ധം ആരംഭിച്ചതിന് പിന്നാലെ ഗാസ സിറ്റിയിലേക്ക് പ്രവേശിച്ച് ഇസ്രയേൽ സൈന്യം. നഗരത്തിന്റെ ഏതാണ്ട് മുഴുവൻ ഭാഗത്തിന്റെയും നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഐഡിഎഫ് വക്താവ് ബ്രിഗേഡിയർ ജനറൽ എഫീ ഡെഫ്രിൻ അറിയിച്ചു. ‘ഗാസ കത്തുന്നു’ എന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് കഴിഞ്ഞ ദിവസം എക്‌സിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണു ശക്തമായ കരയുദ്ധം മേഖലയിൽ ആരംഭിച്ചിരിക്കുന്നത്. ഹമാസിനെ പരാജയപ്പെടുത്തി ബന്ദികളെ ഉടൻ മോചിപ്പിക്കുമെന്നും ഇതിനായി ഐഡിഎഫ് സൈനികർ ധീരമായി പോരാടുകയാണെന്നും ഇസ്രയേൽ കാറ്റ്‌സ് കഴിഞ്ഞ […]
Read more

ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങവേ നിയന്ത്രണം വിട്ട കാർ ഇടിച്ചു ; ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു

കോഴിക്കോട്. നിയന്ത്രണം വിട്ട കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു. സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) ആണ് മരിച്ചത്. കണ്ണൂർ മുണ്ടേരി മൊട്ട കോളിൽമൂല സ്വദേശിയാണ്. കോഴിക്കോട് – വയനാട് ദേശീയ പാതയിൽ വെള്ളിയാഴ്ച അർധരാത്രി 12.50 നായിരുന്നു അപകടം. ഓഫിസിൽനിന്നു ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്തു നിന്ന് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന സുഹൃത്ത് അസീസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. […]
Read more

പ്രണയ വിവാഹത്തിന് കടുത്ത ശിക്ഷ ; തമിഴ്നാട്ടിൽ ദലിത് യുവാവിനെ വെട്ടിക്കൊന്നു

ചെന്നൈ : മയിലാടുതുറൈയ്ക്ക് സമീപം ദലിത് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധം. തിങ്കളാഴ്ച രാത്രിയാണ് വൈരമുത്തുവിനെ (28) ആറംഗ സംഘം അരിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ദലിത് വിഭാഗത്തിൽപ്പെട്ട വൈരമുത്തു അതേ വിഭാഗത്തിൽപ്പെട്ട മാലിനിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ എതിർപ്പ് വകവയ്ക്കാതെയാണ് ഇരുവരും വിവാഹിതരായത്. പെൺകുട്ടിയുടെ അമ്മ ദലിത ഇതര വിഭാഗത്തിൽപ്പെട്ട ആളായതിനാലാണ് വിവാഹത്തെ എതിർത്തതെന്നാണ് വിവരം. വൈരമുത്തുവിനെ വിവാഹം കഴിക്കണമെന്ന് മാലിനി പലവട്ടം വീട്ടുകാരെ അറിയിച്ചെങ്കിലും വീട്ടുകാർ സമ്മതിച്ചിരുന്നില്ല. തുടർന്ന് വീട്ടുകാരുടെ എതിർപ്പ് മറികടന്ന് മാലിനിയും […]
Read more

കൈപ്പിഴ സംഭവിച്ചു; വിശദീകരണവുമായി സുരേഷ് ഗോപി

തൃശൂർ: കലുങ്ക് സംവാദത്തിനിടെ വയോധികന്റെ അപേക്ഷ നിരസിച്ച സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൈപ്പിഴ സംഭവിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കലുങ്ക് ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കൈപ്പിഴകൾ ഉയർത്തിക്കാട്ടി കലുങ്ക് സൗഹൃദ സംവാദത്തിന്റെ തീപ്പന്തം കെടുത്താനാണ് ശ്രമം, അത് നടക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സംവാദം നടക്കുന്നതിനിടെ കൊച്ചുവേലായുധനെന്ന വയോധികൻ നൽകിയ അപേക്ഷയാണ് കേന്ദ്രമന്ത്രി നിരസിച്ചതും അതിന്റെ വീഡിയോകൾ ഏറെ ചർച്ചയായതും. വേലായുധൻ ചേട്ടന് വീട് കിട്ടിയല്ലോ, സന്തോഷമുണ്ട്. കൊച്ചുവേലായുധന്മാരെ ഇനിയും […]
Read more

ഒഴിയാതെ കോവിഡ് ; ഈ വർഷം കേരളത്തിൽ 58 മരണം

കൊച്ചി ∙ അഞ്ചര വർഷത്തിനിടെ സംസ്ഥാനത്തു കോവിഡ് ബാധിച്ചത് 69.30 ലക്ഷം പേർക്ക്; മരിച്ചത് 72,175 പേർ. മരണങ്ങൾ ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിലാണെന്നാണ് കണക്ക്. 2020 മുതൽ 2025 ഓഗസ്റ്റ് 8 വരെയുള്ള കണക്കുകളാണ് വിവരാവകാശ നിയമപ്രകാരം ആരോഗ്യ വകുപ്പു ലഭ്യമാക്കിയത്. കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ കോവിഡ് മരണത്തിന്റെ 13.5% കേരളത്തിലാണ്. രാജ്യത്തൊട്ടാകെ 4.51 കോടി പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. മരിച്ചത് 5.34 ലക്ഷം പേർ. ഏറ്റവും കൂടുതൽ പേർക്കു കോവിഡ് ബാധിച്ചതും […]
Read more

പ്രതീക്ഷിച്ച ജീവിതം കിട്ടിയില്ല ; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ

പാലക്കാട്: പുതുപ്പരിയാരം പൂച്ചിറ സ്വദേശി മീരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അനൂപ് (36) അറസ്റ്റിൽ. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അനൂപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് മീരയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മീരയുടെ ആത്മഹത്യാക്കുറിപ്പും ഒപ്പം കണ്ടെത്തിയിരുന്നു. അനൂപിന് തന്നോടും കുഞ്ഞിനോടുമുള്ള സ്‌നേഹം കുറഞ്ഞെന്നും പ്രതീക്ഷിച്ച ജീവിതമല്ല തനിക്ക് കിട്ടിയതെന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. ഭർത്താവുമായി പിണങ്ങിയ മീര ചൊവ്വാഴ്ച മാട്ടുമന്ത ചോളോടുള്ള സ്വന്തം വീട്ടിലെത്തുകയും രാത്രി 11 മണിയോടെ അനൂപെത്തി തിരികെ കൊണ്ടുപോകുകയും ചെയ്തിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix