ചാത്തന്നൂർ പിടിക്കാൻ ജി. ദേവരാജൻ : കേരളത്തിൽ ആദ്യമായി ഫോർവേഡ് ബ്ലോക്കിന് നിയമസഭാ സീറ്റ് നൽകി യുഡിഎഫ്
ഡല്‍ഹി: കേരള രാഷ്ട്രീയത്തിൽ നിർണായക നീക്കവുമായി യുഡിഎഫ്. ചരിത്രത്തിലാദ്യമായി ഫോർവേഡ് ബ്ലോക്കിന് നിയമസഭാ സീറ്റ് അനുവദിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. കൊല്ലം ജില്ലയിലെ ചാത്തന്നൂർ നിയോജക മണ്ഡലമാണ് ഫോർവേഡ് ബ്ലോക്കിന് വിട്ടുനൽകിയിരിക്കുന്നത്. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജനാകും ഇത്തവണ ചാത്തന്നൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി. ദേശീയതലത്തിൽ ഇടതുമുന്നണിയുടെ ഭാഗമായ ഫോർവേഡ് ബ്ലോക്ക് കേരളത്തിൽ കോൺഗ്രസിനൊപ്പമാണ് നിലകൊള്ളുന്നത്. നേരത്തെ കൊല്ലം സീറ്റിനായി പാർട്ടി അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും കോൺഗ്രസ് അത് വിട്ടുനൽകാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് കൊല്ലം ജില്ലയിൽ തന്നെ […]
Read more