Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തൃശൂരിൽ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്നു : മകന് ഗുരുതര പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എരുമപ്പെട്ടി: തൃശൂർ എരുമപ്പെട്ടിയിൽ നാടിനെ നടുക്കിയ ദാരുണ സംഭവം. വീടിനകത്ത് അതിക്രമിച്ചു കയറിയ തെരുവ് നായയുടെ ക്രൂരമായ ആക്രമണത്തിൽ കിടപ്പുരോഗിയായ വയോധിക കൊല്ലപ്പെട്ടു. വെള്ളറക്കാട് കൊല്ലൻപ്പടി കിഴക്കേപുരയ്ക്കൽ കാർത്ത്യായനി (84) ആണ് മരിച്ചത്. ആക്രമണം തടയാൻ ശ്രമിച്ച കാർത്ത്യായനിയുടെ മകൻ ദേവദാസന് (60) ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു മനുഷ്യസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം.
​രണ്ട് വർഷം മുൻപ് വീണ് എല്ലുപൊട്ടിയതിനെ തുടർന്ന് പൂർണ്ണമായും കിടപ്പിലായിരുന്നു കാർത്ത്യായനി. മാനസിക വെല്ലുവിളി നേരിടുന്ന മകൻ ദേവദാസനും മരുന്നിന്റെ പാർശ്വഫലങ്ങളാൽ ക്ഷീണിച്ച് കിടക്കുകയായിരുന്നു. ഈ തക്കം നോക്കിയാണ് വീടിന്റെ വാതിൽ വഴി അകത്തെത്തിയ നായ കട്ടിലിൽ കിടക്കുകയായിരുന്ന കാർത്ത്യായനിയെ ആക്രമിച്ചത്. വയോധികയുടെ മുഖത്തും ശരീരമാസകലവും നായ കടിച്ചുകീറി. നിലവിളി കേട്ടെത്തിയ മകൻ ദേവദാസനെയും നായ ക്രൂരമായി ആക്രമിച്ചു.


​വൈകുന്നേരം 6.30ഓടെ കാർത്ത്യായനിയുടെ മറ്റൊരു മകൻ മണി അമ്മയ്ക്ക് ഭക്ഷണം നൽകാനായി എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെയും സഹോദരനെയും കണ്ടത്. ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കാർത്ത്യായനി മരണത്തിന് കീഴടങ്ങിയിരുന്നു. പരിക്കേറ്റ ദേവദാസൻ നിലവിൽ ചികിത്സയിലാണ്.
​പ്രദേശത്ത് തെരുവ് നായ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കാർത്ത്യായനിയെ ആക്രമിച്ച അതേ നായ തന്നെ മുൻപ് ഈ പരിസരത്തുള്ള മറ്റു ചിലരെയും വളർത്തുനായ്ക്കളെയും കടിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. നായയെ ഇതുവരെ പിടികൂടാൻ കഴിയാത്തത് വെള്ളറക്കാട് പ്രദേശത്ത് വലിയ ഭീതി പടർത്തിയിരിക്കുകയാണ്. നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന സംശയവും നാട്ടുകാർ പങ്കുവെക്കുന്നു. സംഭവത്തിൽ എരുമപ്പെട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Advertisement
WhiteswanTV Footer