Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sreepriya

മലമുകളിൽ നിന്നു കാൽവഴുതി വീണ് 3 പേർക്കു പരുക്ക്

പാലക്കാട്: മലമുകളിൽ നിന്നും കാൽ വഴുതി വീണ് 3 പേർക്ക് പരുക്ക്. തെക്കേ മലമ്പുഴയിലാണ് സംഭവം. മൂന്നു വിനോദസഞ്ചാരികളാണ് അപകടത്തിൽപെട്ടത്. മലപ്പുറം സ്വദേശികളായ സിനാൻ റഹ്മാൻ (26), എം.നിസാർ (34), മണ്ണാർക്കാട് സ്വദേശി എം.വിനീഷ് (28) എന്നിവർക്കാണു പരുക്ക്. ഇവരെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 30നു രാത്രി എട്ടോടെയാണു സംഭവം. പ്രദേശത്തു കനത്ത മഴ തുടരുന്നതിനാൽ ജലാശയങ്ങളിൽ ഇറങ്ങുന്നതിനും മലയിലും പാറക്കെട്ടുകൾക്കു മുകളിലും കയറുന്നതിനും ഒരാഴ്ചയായി വിലക്കുണ്ട്. ഇതു മറികടന്നാണു സന്ദർശകർ മല കയറിയത്. ഒട്ടേറെ […]
Read more

കുഴിയിൽ നിന്നും കുഴിയിലേക്ക്; താൽക്കാലികമായി അടച്ച കുഴികൾ വീണ്ടും കുഴികളായി

എറണാകുളം: കാലടി ശ്രീശങ്കര പാലത്തിൽ ഒരു ദിവസത്തെ ഇ‌ടവേളയ്ക്കു ശേഷം വീണ്ടും ഗതാഗതക്കുരുക്ക്. വ്യാഴാഴ്ച രാത്രിയിൽ പാലത്തിലെ കുഴികൾ ചെറിയ തോതിൽ താൽക്കാലികമായി അട‌ച്ചതോടെ വെള്ളിയാഴ്ച കാലടിയിൽ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നില്ല. ഒരാഴ്ചയായി പകലും രാത്രിയും ഇടതടവില്ലാതെ തുടർന്ന ഗതാഗതക്കുരുക്കിൽ പെട്ടു വലഞ്ഞ യാത്രക്കാർക്ക് വെള്ളിയാഴ്ച വലിയ ആശ്വാസമായിരുന്നു. എന്നാൽ താൽക്കാലികമായി അടച്ച കുഴികൾ വീണ്ടും വലിയ കുഴികൾ ആയതോടെ വാഹനങ്ങൾ കുരുക്കിൽ കുടുങ്ങി. ഗതാഗതം മന്ദഗതിയിൽ ആയതോടെ എംസി റോഡിൽ കുരുക്ക് കിലോമീറ്ററുകളോളം നീണ്ടു. ഇതിനിട‌െ ഒരു […]
Read more

ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ പീഡിപ്പിച്ചു; പ്രതിക്ക് 27 വർഷം കഠിനതടവും പിഴയും

തൃശൂർ: ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ ആശുപത്രിയിൽ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. കൊടുങ്ങല്ലൂർ കോതപറമ്പ് ആല സ്വദേശി വിജയ് ഭവനിൽ ദയാലാലിനെ (34) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ആർ.മിനി 27 വർഷം കഠിനതടവിനും 1,60,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. 2023ൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. യുവതിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയശേഷം സഹായിയായി ചമഞ്ഞ് കൂടെക്കൂടി പീഡിപ്പിച്ചെന്നാണു കേസ്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ […]
Read more

ഹണിട്രാപ്പ് തട്ടിപ്പ്; ഒരാൾ കൂടി പിടിയിൽ

തിരുവനന്തപുരം: ഹണി ട്രാപ് തട്ടിപ്പിൽ ഒരാൾ കൂടി പിടിയിൽ. ഹണിട്രാപ്പ് തട്ടിപ്പിലൂടെ യുവാവിന്റെ ഔഡി കാറും സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തൃശൂർ ചാവക്കാട് എങ്ങണ്ടിയൂർ തായവള്ളിയിൽ ഹൗസിൽ ജയകൃഷ്ണൻ (25) ആണ് പിടിയിലായത്. ടെക്നോപാർക്കിൽ ആനിമേഷൻ വിദ്യാർഥിയായ ഇയാളും സംഘത്തിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിൽ ആറോളം പേർ നേരത്തെ അറസ്റ്റിലായിരുന്നു. മാറനല്ലൂർ രാജ്ഭവനിൽ അനുരാജിനെയാണ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെക്കൊണ്ട് വിളിച്ചുവരുത്തി ആക്രമിച്ച ശേഷം കാറും […]
Read more

ബോക്സ് ഓഫിസിൽ ഒന്നും നേടാനാകാതെ ഏസ്

വിജയ് സേതുപതി നായകനായി അറുമുഗകുമാര്‍ സംവിധാനം ചെയ്തു പുറത്ത് വന്ന ഏറ്റവും പുതിയ ചിത്രമാണ് ഏസ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും എന്നാൽ കളക്ഷനില്‍ വൻ നേട്ടമുണ്ടാക്കാനായില്ല. ഓപ്പണിംഗില്‍ ഏസിന് ഏകദേശം ഒരു കോടി രൂപയോളം നേടാനായെങ്കിലും പിന്നീട് കുറഞ്ഞ കളക്ഷൻ മാത്രമേ നേടാനായുള്ളൂ. ഒരാഴ്‍ച പിന്നിടുമ്പോള്‍ ചിത്രത്തിന് 6.47 കോടി രൂപയേ നേടാനായുള്ളൂ എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെ ശക്തമായ നായക കഥാപാത്രമായി വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ രുക്മിണി […]
Read more

കനത്ത മഴ; നവജാത ശിശുവിനെയും കുടുംബത്തെയും രക്ഷപ്പെടുത്തി പഞ്ചായത്തംഗങ്ങൾ

തൃശൂർ: കനത്ത മഴയിൽ നാല് ചുറ്റും വെള്ളക്കെട്ടിലായ വീട്ടിൽ നിന്നും നവജാത ശിശുവിനെയും കുടുംബത്തെയും രക്ഷപ്പെടുത്തി പഞ്ചായത്തംഗങ്ങൾ. വെള്ളക്കെട്ട് രൂക്ഷമായ കയ്പമംഗലം പഞ്ചായത്തിലെ രണ്ടാം വാർഡ് സലഫി സെന്‍ററിന് വടക്ക് ഭാഗത്ത് നിന്നുമാണ് കുഞ്ഞിനെയും കുടുംബത്തെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയത്. അരയാൾ പൊക്കത്തിൽ വെള്ളമുയർന്ന റോഡിലൂടെ ചങ്ങാടത്തിൽ കയറ്റിയാണ് കുടുംബത്തെ പുറത്തെത്തിച്ചത്. വാർഡ് മെമ്പർമാരായ സൈനുൽ ആബിദീൻ, ജിനൂപ് അബ്ദുറഹിമാൻ, സന്നദ്ധ പ്രവർത്തകരായ നാസർ, ഷമീർ, സലാം തുടങ്ങിയവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കനത്ത വെള്ളക്കെട്ടുള്ള ഈ പ്രദേശത്ത് […]
Read more

വാക്കുതര്‍ക്കത്തില്‍ തുടങ്ങി കൊലപാതകത്തില്‍ കലാശിച്ച സംഭവം; കോടതി ശിക്ഷ വിധിച്ചു

വയനാട്: മൊബൈൽ ഫോണിനെച്ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെ കോൺക്രീറ്റ് കട്ടകൊണ്ട് അയൽവാസിയുടെ തലയ്ക്കടിച്ച കേസിൽ വിധി. വാക്കുതർക്കത്തിൽ തുടങ്ങി കൊലപാതകത്തിൽ കലാശിച്ച സംഭവത്തിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. കേണിച്ചിറ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം ഉണ്ടായത്. അയല്‍വാസി തലക്കടിയേറ്റ് മരിച്ച സംഭവത്തില്‍ യുവാവിനെ കോടതി അഞ്ച് വര്‍ഷത്തേക്ക് തടവുശിക്ഷയ്ക്ക് വിധിച്ചു. കേണിച്ചിറ വേലിയമ്പം പൈക്കമൂല കാട്ടുനായക ഉന്നതിയില്‍ താമസിക്കുന്ന ഗോപി എന്ന കുട്ടനെ(40)യാണ് അഞ്ചു വര്‍ഷം തടവിന് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ.വി. […]
Read more

തട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ; ഒന്നാംപ്രതി അറസ്റ്റിൽ

എറണാകുള൦: മൈസൂരു സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. ആളെ തട്ടിക്കൊണ്ടു പോയി പണവും മൊബൈൽ ഫോണും കവരുകയും കൈ തല്ലിയൊടിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് അറസ്റ്റിലായത്. തൃശ്ശൂർ തളിക്കുളം സ്വദേശി ഷാനിമോൻ ആണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. സുഹൃത്ത് മുഖേന ഡ്രൈവർ ജോലിക്കായി കൊച്ചിയിലെത്തിയതായിരുന്നു. മർദ്ദനമേറ്റ ചന്ദ്രന്റെ സുഹൃത്തുക്കളായ മൈസൂർ സ്വദേശികളായ നാല് പേരും ഷാനിമോനും ചേന്നാണ് കാറിൽ കയറ്റിക്കൊണ്ടു പോയി മദിച്ചത്. രണ്ടും മൂന്നും പ്രതികളായ മൈസൂർ സ്വദേശികളായ നന്ദനെയും […]
Read more

മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

നടന്ന വിസ്മയം മോഹന്‍ലാലിനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദന്‍. എല്‍ ഫോര്‍ ലവ് എന്ന ക്യാപ്ഷനും അദ്ദേഹം ചിത്രത്തിന് ഒപ്പം നല്‍കിയിട്ടുണ്ട്. എംബ്രോയ്‍ഡറി ഉള്ള വൈറ്റ് ഷര്‍ട്ടുകള്‍ ആണ് ഫോട്ടോയില്‍ ഇരുവരും ധരിച്ചിരിക്കുന്നത്. അതേസമയം മുന്‍ മാനേജരെ മര്‍ദ്ദിച്ചെന്ന കേസില്‍ ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യഹർജി എറണാകുളം ജില്ല കോടതി ഇന്നലെ തീർപ്പാക്കിയിരുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. നേരത്തെ, കേസിൽ […]
Read more

ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം

കോഴിക്കോട്: ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. വടകര ദേശീയ പാതയിലാണ് അപകടമുണ്ടായത്. കുഞ്ഞിപ്പള്ളിയില്‍ വച്ചുണ്ടായ അപകടത്തില്‍ മാഹി ചാലക്കര സ്വദേശി മൈദക്കമ്പനി റോഡിലെ സികെ ഹൗസില്‍ റഫീഖ്(45) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. ദേശീയ പാതയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കയറുന്നതിനിടെ, കനത്ത മഴയില്‍ രൂപപ്പെട്ട റോഡിലെ കുഴിയില്‍ വീണ് ഓട്ടോ മറിയുകയായിരുന്നു. ഓടിക്കൂടിയ യാത്രക്കാര്‍ റഫീഖിനെ ഉടന്‍ തന്നെ മാഹി ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read more

Recent News

Advertisement
WhiteswanTV Footer