Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

‘എന്തിനാണ് ഇത്രയേറെ പണം ചിലവഴിച്ച് വിവാഹം കഴിക്കുന്നതെന്ന് തോന്നി’; തുറന്ന് പറഞ്ഞ് ജിസ്മയും വിമലും

സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ളവർക്ക് സുപരിചിതരായ ദമ്പതികളാണ് ജിസ്മയും വിമലും. അവതാരകയായി എത്തിയ ജിസ്മ ഹ്രസ്വചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. പിന്നീട് വിമലുമൊന്നിച്ചുള്ള വീഡിയോകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇരുവരും എഴുതി സംവിധാനം ചെയ്ത് അഭിനയിക്കുന്ന വെബ് സീരിസുകളെല്ലാം സോഷ്യലിടങ്ങളിൽ വളരെയധികം ശ്രദ്ധ നേടാറുണ്ട്. ചില സിനിമകളിലും ഇതിനകം ജിസ്മ അഭിനയിച്ചിട്ടുണ്ട്. ജിസ്മ ആന്റ് വിമൽ എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും ഇവർക്കുണ്ട്. ഏറെ കാലത്തെ പ്രണയത്തിനുശേഷം രണ്ട് വർഷം മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം […]
Read more

മാജിക് ഫ്രെയിംസിന്റ ബാനറിൽ ‘മെറി ബോയ്‍സ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നവാഗത സംവിധായകനും അഭിനേതാക്കളും ഒന്നിക്കുന്ന ചിത്രവുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ്. മെറി ബോയ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മുഖം മറച്ചു നിൽക്കുന്ന നായികമാരുടെ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ആരൊക്കെയാകും ഇതിലെ താരങ്ങൾ എന്ന ആകാംക്ഷയും പ്രേക്ഷകർക്ക് ഉണ്ടാകും. മുൻനിര താരങ്ങളും സംവിധായകരും ഒന്നിക്കുന്ന ചിത്രങ്ങളാണ് മാജിക് ഫ്രെയിംസ് എപ്പോഴും പ്രേക്ഷകർക്ക് നൽകിയിരുന്നത്. ഇതിൽ നിന്നെല്ലാം വിഭിന്നമായ രീതിയിലാണ് പുതിയ ചിത്രം ഒരുക്കുന്നത്. നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന […]
Read more

നിഖില വിമൽ നായികയായി എത്തുന്ന ‘പെണ്ണ് കേസ്’; ട്രെയ്‌ലർ പുറത്ത്

നിഖില വിമൽ നായികയായി എത്തുന്ന പുതിയ മലയാള ചിത്രം ‘പെണ്ണ് കേസ്’ ടീസർ പുറത്ത്. വിവാഹത്തട്ടിപ്പു വീരയായ യുവതിയായി നിഖില ചിത്രത്തിലെത്തുന്നു. ചിത്രത്തിൽ നിഖിലയ്‌ക്കൊപ്പം ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നവാഗതനായ ഫെബിൻ സിദ്ധാർഥ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പെണ്ണ് കേസ്’. നവംബറിൽ തിയറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർഥും ചേർന്നാണ്. ഇ4 എക്സിപിരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് […]
Read more

പ്ലസ് ടു വിദ്യാർഥിനിയെ മൂവാറ്റുപുഴയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയം വൈക്കത്ത് പ്ലസ് ടു വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. പോളശേരി പാർഥശേരി പ്രതാപന്റെ മകൾ പി.പൂജയെ (17) ആണ് മൂവാറ്റുപുഴയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുലശേഖരമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ്. അക്കരപ്പാടം പാലത്തിൽനിന്നു മൂവാറ്റുപുഴയാറ്റിലേക്കു കുട്ടി ചാടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം നടന്നത്. 9.30 മുതൽ സ്കൂൾ യൂണിഫോമിൽ പൂജ അക്കരപ്പാടം പാലത്തിൽ ഫോൺ ചെയ്തുകൊണ്ടു നടക്കുന്നതു കണ്ടെന്നു നാട്ടുകാർ പറഞ്ഞു. വൈക്കം, കടുത്തുരുത്തി, കോട്ടയം എന്നിവിടങ്ങളിൽ നിന്നു […]
Read more

‘നിറ’ത്തിലെ ആ ഗാനം വീണ്ടും പാടി’; വിവാഹവേദിയിൽ നടൻ ബോബൻ ആലുംമൂടന്റെ തകർപ്പൻ പെർഫോമൻസ്

കല്യാണ വേദിയിൽ ‘നിറം’ സിനിമയിലെ ഹിറ്റ് ഗാനത്തിനൊപ്പം പെർഫോം ചെയ്ത് നടൻ ബോബൻ ആലുംമൂടൻ. ബോബൻ ആലുംമൂടൻ തരംഗം സൃഷ്ടിച്ച ‘പ്രായം നമ്മിൽ മോഹം നൽകി’ എന്ന ഗാനത്തിനാണ് ബോബൻ വിവാഹ വേദിയിൽ തകർത്താടിയത്. കൂടെയുണ്ടായിരുന്നവരോടൊപ്പം ചുവടുവച്ചും പാട്ടു പാടിയും ആഘോഷിക്കുന്ന ബോബൻ ആലുംമൂടന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബോബൻ ആലുംമൂടന്റെ ലുക്കിനെയാണ് പലരും അഭിനന്ദിക്കുന്നത്. ഈ പാട്ട് ഇറങ്ങിയ കാലത്തും ഇന്നും അദ്ദേഹം ഒരുപോലെയിരിക്കുന്നു എന്ന് ആരാധകർ കമന്റ് ചെയ്യുന്നു. തലമുറകൾ ഒരുപോലെ ആഘോഷമാക്കിയ പാട്ടിന്റെ […]
Read more

നടി തൃഷ കൃഷ്ണന്‍ വിവാഹിതായാവന്‍ ഒരുങ്ങുന്നു? വരൻ വരന്‍ ചണ്ഡീഗഢ് വ്യവസായി

നടി തൃഷ കൃഷ്ണന്‍ വിവാഹിതായാവന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ചണ്ഡീഗഢില്‍നിന്നുള്ള വ്യവസായിയാണ് വരന്‍ എന്നാണ് സൂചന. നടിയുടെ കുടുംബം വിവാഹത്തിനായി സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏറെക്കാലമായി അടുത്തറിയുന്നവരാണ് ഇരുകുടുംബവുമെന്നും പറയപ്പെടുന്നു. ‘ശരിയായ’ വ്യക്തി വരുമ്പോള്‍ ‘ശരിയായ’ സമയത്ത് വിവാഹമുണ്ടാവുമെന്ന് അടുത്തിടെ നടി മനസുതുറന്നിരുന്നു. എന്നാല്‍, അതിനുള്ള സമയം ഇതുവരെ ആയിട്ടില്ലെന്നും നടി പറഞ്ഞു. ഇപ്പോഴത്തെ വാര്‍ത്തകളോട് നടിയോ കുടുംബമോ പ്രതികരിച്ചിട്ടില്ല. നേരത്തെ, വ്യവസായിയും നിര്‍മാതാവുമായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹം ഉറപ്പിച്ചിരുന്നു. 2015-ലായിരുന്നു വിവാഹനിശ്ചയം. പിന്നീട് ബന്ധം ഉപേക്ഷിച്ചു. […]
Read more

‘ലിവ് ഇൻ റിലേഷൻഷിപ്പുകൾ ട്രെൻഡ്; അതിൽ നിന്ന് വിട്ടുനിൽക്കണം, അല്ലെങ്കിൽ 50 കഷ്ണങ്ങൾ ആയേക്കാം’:ഉത്തർപ്രദേശ് ഗവർണർ

ലക്നൗ: ലിവ് ഇൻ റിലേഷൻഷിപ്പുകളിൽ നിന്ന് വിദ്യാർഥിനികൾ അകന്നുനിൽക്കണമെന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. വാരാണസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിന്റെ 47-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കവേയാണു ഗവർണർ വിവാദപരാമർശം നടത്തിയത്. ‘‘എനിക്ക് പെൺകുട്ടികളോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. ലിവ് ഇൻ റിലേഷൻഷിപ്പുകൾ ഇപ്പോൾ ട്രെൻഡാണ്. എന്നാൽ, നിങ്ങൾ അതിൽ നിന്ന് വിട്ടുനിൽക്കണം. എന്താണ് സംഭവിക്കുകയെന്ന് നിങ്ങൾ കണ്ടിട്ടുണ്ട്, 50 കഷ്ണങ്ങളായി കണ്ടെത്തിയേക്കാം’’– ഗവർണർ പറഞ്ഞു. പങ്കാളികൾ തമ്മിൽ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചും ഗവർണർ സംസാരിച്ചു. ‘‘കഴിഞ്ഞ കുറച്ച് […]
Read more

വാണിയംകുളത്തേ ക്രൂര മർദ്ദനം; ഒളിവിലുള്ള മുഖ്യപ്രതിക്കായുള്ള അന്വേഷണം തുടരുന്നു

പാലക്കാട്: പാലക്കാട് വാണിയംകുളത്ത് ഫെയ്സ്ബുക്കിൽ കമന്‍റിട്ടതിന് ഡിവൈഎഫ്ഐ നേതാക്കൾ ക്രൂരമായി ആക്രമിച്ച പനയൂർ സ്വദേശി വിനേഷിന്‍റെ നില ഗുരുതരമായി തുടരുന്നു. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിലാണ് വിനേഷ്. സംഭവത്തിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കും. സംഭവത്തിനുശേഷം ഒളിവിൽ പോയ മുഖ്യപ്രതിയും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമായ സി. രാകേഷിനായി അന്വേഷണം ഊർജിതമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കോഴിക്കോട് നിന്ന് പിടികൂടിയ ഡിവൈഎഫ്ഐ പ്രവർത്തകരായ ഹാരിസ്, സുർജിത്ത്, കിരൺ എന്നീ മൂന്നു പ്രതികളെ രാത്രി പാലക്കാടെത്തിച്ചു. ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് […]
Read more

61 കാരിക്ക്‌ പൊള്ളലെറ്റ സംഭവ൦; വിദഗ്ധ പരിശോധന ഇന്ന്

പത്തനംതിട്ട: പത്തനംതിട്ട അടൂർ കീഴ്വായ്പൂരിൽ 61 കാരിക്ക്‌ പൊള്ളലെറ്റ സംഭവത്തിൽ തീ പിടുത്തം എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്താൻ വിദഗ്ധ പരിശോധന ഇന്ന് നടക്കും. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ദരും പരിശോധനയിൽ പങ്കെടുക്കും. അതേസമയം പരാതിക്കാരി ലതയുടെ മൊഴിയിൽ നിരവധി വൈരുധ്യങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. ആശാവര്‍ക്കറായ ലതയുടെ വീടിനാണ് ഇന്നലെ വൈകിട്ട് തീപിടിച്ചത്. സമീപത്തെ ക്വാട്ടേഴ്സിൽ താമസിക്കുന്ന പൊലീസുകാരന്‍റെ ഭാര്യ സുമയ്യ വീട്ടിനുള്ളിൽ കെട്ടിയിട്ട് തീ കൊളുത്തി എന്നായിരുന്നു ലതയുടെ പരാതി. സ്വർണാഭരണങ്ങൾ ചോദിച്ചതിൽ നൽകാത്തതിലൂള്ള […]
Read more

ഫസ്റ്റ് നൈറ്റ് ഫസ്റ്റ് ഷോ; ‘അവിഹിതം’ ഇന്ന് രാത്രി മുതൽ

‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രം ‘അവിഹിതം’ നാളെ തിയേറ്ററുകളിൽ എത്തുകയാണ്. റിലീസിന് മുൻപ് ഇന്ന് രാത്രി മുതൽ ചിത്രത്തിന്റെ സ്‌പെഷ്യൽ പ്രിവ്യു ഷോകൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. തിരഞ്ഞെടുത്ത ഇരുപത്തിമൂന്നോളം തിയേറ്ററുകളിലാണ് രാത്രി മുതൽ ചിത്രമെത്തുന്നത്. ഒരു ഗ്രാമവും അവിടെ രൂപപ്പെടുന്ന അവിഹിത കഥകളും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.ഉണ്ണിരാജ ചെറുവത്തൂരും യുവനടൻ രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അംബരീഷ് കളത്തറ, സെന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix