Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

കായംകുളത്തെ യുവാവിന്‍റെ മരണ൦; കൊലപാതക കുറ്റം ചുമത്തി പൊലീസ്

ആലപ്പുഴ: കായംകുളത്തെ യുവാവിന്‍റെ മരണത്തിൽ കൊലപാതക കുറ്റം ചുമത്തി പൊലീസ്. ആള്‍ക്കൂട്ട മര്‍ദനത്തെതുടര്‍ന്നാണ് പൊലീസ് എഫ്ഐആര്‍. യുവാവിനെ അയൽവാസികള്‍ ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം കാരക്കോണം സ്വദേശി 49 കാരനായ സജിയെന്ന ഷിബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതക കുറ്റം ചുമത്തി ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സജിയുടെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. കൊല്ലപ്പെട്ട തിരുവനന്തപുരം കാരക്കോണം സ്വദേശി സജിയെന്ന ഷിബു വർഷങ്ങളായി കായംകുളം ചേരാവള്ളിയിലാണ് താമസം. അയൽവാസിയായ രണ്ട് വയസുകാരന്‍റെ […]
Read more

‘ബീഫ് ബിരിയാണിയും, ധ്വജപ്രണാമവും വേണ്ട’ എന്ന് സെൻസർ ബോർഡ്; ഷെയ്ൻ നി​ഗം പടം ‘ഹാൽ’ പ്രതിസന്ധിയിൽ

ഷെയ്ൻ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹാൽ’ സെൻസർ കുരുക്കിൽ. ചിത്രത്തിലെ ‘ധ്വജപ്രണാമം, സംഘം കാവലുണ്ട്’ എന്നീ ഡയലോഗുകൾ ഒഴിവാക്കണമെന്നും ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണമെന്നുമാണ് സെൻസർ ബോർഡ് നിദേശിച്ചിരിക്കുന്നത്. ചിത്രത്തിന് ഇതുവരെയും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ആകെ 19 കട്ടുകളാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ സെൻസർ ബോർഡിന്റെ നടപടിക്കെതിരെ നിർമ്മാതാക്കളായ ജെവിജെ പ്രൊഡക്ഷൻസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന ‘ഹാല്‍’ സെപ്റ്റംബർ 12 […]
Read more

‘ജാസ്മിൻ ഫ്ലവർ ഫ്രം കേരള’ എന്ന് ഞാൻ, അടിച്ചു തന്നു മോനെ 1890 ​ഡോളർ; മുല്ലപ്പൂ കൊടുത്ത പണി വിവരിച്ച് നവ്യ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. കാലങ്ങളായി മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു കൊണ്ടിരിക്കുന്ന താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുമുണ്ട്. അത്തരത്തിൽ 15 സെന്റീമീറ്റർ മുല്ലപ്പൂവ് വരുത്തിവച്ച വിന അടുത്തിടെ നവ്യ പങ്കുവച്ചിരുന്നു. പൂവ് വച്ചതിന്റെ പേരിൽ മെൽബൺ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വച്ച് പിഴും ലഭിച്ചു. അന്ന് യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് നടി തന്നെ ഇപ്പോൾ തുറന്നു പറയുകയാണ്. പിഴ ഇതുവരെ അടച്ചിട്ടില്ലെന്നും ഒരു പെറ്റീഷൻ കൊടുക്കാനാണ് അവരന്ന് പറഞ്ഞതെന്നും നവ്യ […]
Read more

ടോട്ടൽ യൂത്ത് വൈബിൽ ‘ഡ്യൂഡ്’ ട്രെയിലർ; റിലീസ് ഒക്ടോബർ 17ന്

റൊമാൻസിന് റൊമാൻസ്, ആക്ഷന് ആക്ഷൻ, കോമഡിക്ക് കോമഡി, ഇമോഷന് ഇമോഷൻ എല്ലാം കൊണ്ടും ഒരു ടോട്ടൽ യൂത്ത് കാർണിവൽ. ‘ഡ്രാഗൺ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ ചിത്രം ‘ഡ്യൂഡ്’ ട്രെയിലറിന് ഇതിലും മേലെ ഒരു വിശേഷണം നൽകാനില്ല. അത്രയ്ക്ക് വെൽ പാക്ക്ഡ് ആയാണ് രണ്ട് മിനിറ്റ് 39 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ എത്തിയിരിക്കുന്നത്. തമിഴകത്തെ യുവ താരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ പ്രദീപ് രംഗനാഥനും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും ഒന്നിക്കുന്ന ചിത്രം ദീപാവലി […]
Read more

‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’; 24 ന് തീയറ്ററുകളിലേക്ക്

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ എന്ന ഹൊറർ കോമഡി ത്രില്ലർ ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. 2025 ഒക്ടോബർ 24 നാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ഫാന്റസിക്കൊപ്പം കോമഡിയും സസ്‍പെൻസും എല്ലാം കോർത്തിണക്കിയ ഈ ത്രില്ലർ ചിത്രം വലിയ പ്രതീക്ഷയാണ് സിനിമാ പ്രേമികൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. ആകാംക്ഷയും ഉദ്വേഗവും സമ്മാനിക്കുന്ന ചിത്രത്തിന്റെ ടീസറിന് വലിയ വരവേൽപ്പാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്. ഹൊറർ, മിസ്റ്ററി, […]
Read more

ക്യാൻസർ രോഗികൾക്ക് കെ എസ് ആ‌ർ ടി സി ബസുകളിൽ സൗജന്യ യാത്ര; ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: ക്യാൻസർ രോഗികൾക്ക് കെ എസ് ആ‌ർ ടി സി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെ എസ് ആ‌ർ ടി സി ബസുകളിലും ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുന്നവർക്കും യാത്ര സൗജന്യമായിരിക്കും. കെ എസ് ആർ ടി സി ഡയറക്ടർ […]
Read more

മിസ്സ്‌ കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ 2025; കിരീടം ചൂടി സുവർണ ബെന്നി

ഫിറ്റ്നസ്സിനും ഫാഷനും ഒരു പോലെ മുൻഗണന നൽകുന്ന മിസ്സ്‌ കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ 2025 കിരീടം സുവർണ്ണ ബെന്നിക്ക്. ചുങ്കത്ത് ജ്വല്ലറിയും അറോറ ഫിലിം കമ്പനിയും ചേർന്ന് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയ മത്സരത്തിൽ വിധികർത്താവായി എത്തിയ ചലച്ചിത്ര താരം കൈലാഷാണ് വിജയ കിരീടം ചൂടിച്ചത്. മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ സുവർണ ബെന്നി, അവതാരക, അഭിനേത്രി എന്ന നിലകളിൽ ടെലിവിഷൻ ഇൻഡസ്ട്രിയിലും സോഷ്യൽ മീഡിയയിലും സജീവമാണ്. ഗായിക, നർത്തക എന്നീ […]
Read more

ലൈംഗികാതിക്രമത്തിന് ഇരയായ കാര്യം മറച്ചുവെച്ചു; ദത്ത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശിനി

കൊച്ചി: ദത്തുപുത്രിയുടെ പെരുമാറ്റരീതികള്‍ അംഗീകരിക്കാനാകാത്തതിനാല്‍ ദത്ത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശിനി ഹൈക്കോടതിയെ സമീപിച്ചു. നാലു വര്‍ഷത്തോളമായി തന്റെ ഒപ്പം ജീവിക്കുന്ന 13- കാരിയെ ദത്ത് റദ്ദാക്കി മടക്കി അയക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ ഹര്‍ജിക്കാരിയോടും കുട്ടിയോടും സംസാരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിക്ടിം റൈറ്റ്സ് സെന്ററിന്റെ ചുമതലയുള്ള അഭിഭാഷകയെ ചുമതലപ്പെടുത്തി. ഇരുവരുമായി സംസാരിച്ച അവര്‍ ദത്ത് റദ്ദാക്കുന്നതാണ് അഭികാമ്യം എന്ന് റിപ്പോര്‍ട്ട് നല്‍കി. ഇത്തരം അവസ്ഥകള്‍ ഇനിയും ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ദത്ത് […]
Read more

“ഫിലിം ക്രിട്ടിക്‌സ് അവാർഡ് ലഭിച്ചപ്പോൾ ഞാൻ തന്നെ ‘ഇതേത് പടം എന്ന്’ ചോദിച്ചിട്ടുണ്ട്”: വെളിപ്പെടുത്തി റിമ കല്ലിങ്കൽ

മലയാളത്തിന്റെ പ്രിയപ്പെട്ട നായികയാണ് റിമ കല്ലിങ്കൽ. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച റിമ നിരവധി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. റിമയുടെ പുതിയ ചിത്രം ‘തിയേറ്റർ ദ് മിത്ത് ഓഫ് റിയാലിറ്റി’ റിലീസിനൊരുങ്ങുകയാണ്. സജിൻ ബാബുവാണ് ചിത്രത്തിന്റെ സംവിധാനം. ഈ ചിത്രത്തിലെ പ്രകടനത്തിന് റിമയ്ക്ക് ഈ വർഷത്തെ ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിരുന്നു. ഇപ്പോഴിതാ ഫിലിം ക്രിട്ടിക്സ് അവാർഡ് കിട്ടിയ സമയത്തെ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് റിമ കല്ലിങ്കൽ. ഒരു […]
Read more

കോഴിക്കോട് മുക്കത്ത് വാഹനാപകടം; മൂന്നു വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് വാഹനാപകടത്തിൽ മൂന്നു വയസുകാരൻ മരിച്ചു. സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. മലപ്പുറം കീഴുപറമ്പ് മുഹമ്മദ് ഹിബാൻ (3) ആണ് മരിച്ചത്. മുക്കം നോര്‍ത്ത് കാരശ്ശേരിയിൽ ബുധനാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചതോടെ സ്കൂട്ടര്‍ റോഡിലേക്ക് മറിഞ്ഞു. സ്കൂട്ടറിലുണ്ടായിരുന്ന മൂന്നു വയസുകാരൻ തെറിച്ച് വീഴുകയും ബസിടിച്ചുകയറുകയുമായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ പ്രതിഷേധിച്ച് എടവണ്ണ -കൊയിലാണ്ടി സംസ്ഥാനപാത നാട്ടുകാര്‍ ഉപരോധിച്ചു. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix