Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

നിയന്ത്രണംവിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം

കോട്ടയം: കാഞ്ഞിരപ്പള്ളി ദേശീയപാതയില്‍ കാര്‍ നിയന്ത്രണംവിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് ദാരുണാന്ത്യം. തമ്പലക്കാട് സ്വദേശി കീച്ചേരില്‍ അഭിജിത്താണ് മരിച്ചത്. കുന്നുംഭാഗം ജനറല്‍ ആശുപത്രി പടിയില്‍ ദേശീയപാത 183-ല്‍ കാര്‍ നിയന്ത്രണംവിട്ടാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന അഭിജിത്തിന്റെ സഹോദരി ആതിര, ദീപു ഗോപാല കൃഷ്ണന്‍ എന്നിവര്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റു. ദീപുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ആതിരയെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. വെള്ളിയാഴ്ച രാത്രി 11.15 ഓടെയാണ് അപകടം നടന്നത്. കാഞ്ഞിരപ്പള്ളിയില്‍നിന്ന് പൊന്‍കുന്നത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് […]
Read more

ഇടുക്കിയില്‍ ആദിവാസി യുവാവ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഇടുക്കി: ഇടുക്കി മറയൂരിൽ ആദിവാസി യുവാവിനെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മറയൂര്‍ ഇന്ദിരാനഗര്‍ സ്വദേശി സതീഷിനെയാണ് (35) മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റ നിലയില്‍ രക്തംവാര്‍ന്ന അവസ്ഥയിലാണ് മൃതദേഹമുണ്ടായിരുന്നത്. ശനിയാഴ്ച രാവിലെ സതീഷിനെ അന്വേഷിച്ച് ബന്ധുക്കള്‍ വീട്ടിലെത്തിയ സമയത്താണ് മരിച്ചനിലയില്‍ സതീഷിനെ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസവും വിറക് ശേഖരിക്കാനും വിറക് വില്‍ക്കാനുമൊക്കെ സുഹൃത്തുകള്‍ക്കൊപ്പം സതീഷ് പോയിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സതീഷിന്റെ വീട്ടിലെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിവരികയാണ്. ഫോറന്‍സിക് പരിശോധനയില്‍ മാത്രമേ മരണം സംബന്ധിച്ച പ്രാഥമിക […]
Read more

പാലക്കാട്ട് മറുനാടന്‍ തൊഴിലാളി വയലില്‍ മരിച്ചനിലയില്‍; പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റതെന്ന് സൂചന

പാലക്കാട്: ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണയില്‍ മറുനാടന്‍ തൊഴിലാളിയെ പാടത്ത് ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പശ്ചിമബംഗാള്‍ സ്വദേശി രഞ്ജിത് പ്രമാണിക്(53) ആണ് മരിച്ചത്. പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് സൂചന. പാടത്ത് വാഴക്കൃഷിക്ക് ചുറ്റും കമ്പിവേലി കെട്ടിയിട്ടുണ്ട്. വൈദ്യുതിലൈനില്‍നിന്ന് വയര്‍ കൊളുത്തി കമ്പിവലിയിലേക്ക് വൈദ്യുതി കടത്തിവിട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പിവേലിയില്‍നിന്നാണ് രഞ്ജിത്തിന് ഷോക്കേറ്റതെന്നാണ് കരുതുന്നത്. സംഭവത്തില്‍ ചെര്‍പ്പുളശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലം ഉടമയെയും പാടം പാട്ടത്തിനെടുത്ത ആളെയും കമ്പിവേലിയിലേക്ക് വൈദ്യുതിലൈന്‍ ഘടിപ്പിച്ച ആളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read more

മലപ്പുറത്ത് പാലത്തിൽനിന്ന് പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: കൂട്ടിലങ്ങാടി പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരൂരങ്ങാടി ഒളകര സ്വദേശിയും മലപ്പുറം മുണ്ടുപറമ്പില്‍ താമസക്കാരിയുമായ ദേവനന്ദ(21)യുടെ മൃതദേഹമാണ് ശനിയാഴ്ച രാവിലെയോടെ കണ്ടെത്തിയത്. പോലീസും അഗ്നിരക്ഷാസേനയും ട്രോമാകെയര്‍ അംഗങ്ങളും വൈറ്റ് ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ പരുവമണ്ണ തൂക്കുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്തുനിന്നായാണ് മൃതദേഹം ലഭിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തില്‍നിന്ന് യുവതി പുഴയിലേക്ക് ചാടിയത്. ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയില്‍ യുവതി […]
Read more

വിനോദ സഞ്ചാരത്തിനെത്തിയ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ കടന്നൽ ആക്രമണം

കൊല്ലം: കൊല്ലം തെന്മല ശെന്തുരുണിയിൽ വിനോദ സഞ്ചാരത്തിന് എത്തിയ എൽപി സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ കടന്നൽ കൂട്ടത്തിൻ്റെ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിൻകര കീഴാരൂർ എൽപി സ്കൂളിലെ കുട്ടികൾക്കാണ് കടന്നൽ കുത്തേറ്റത്. ശെന്തുരുണി കളംകുന്ന് ഭാഗത്ത് ട്രെക്കിങ്ങിന് പോയ സംഘത്തെയാണ് കടന്നൽ കൂട്ടം ആക്രമിച്ചത്. ശക്തമായ കാറ്റിൽ കടന്നൽ കൂട് ഇളകിയതാണ് കാരണമെന്ന് പ്രാഥമിക നിഗമനം. പരിക്കേറ്റ കുട്ടികളെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
Read more

കടത്തിക്കൊണ്ടുവന്നത് 4.7 കിലോ കഞ്ചാവ്, പ്രതി പിടിയില്‍

മലപ്പുറം: ആന്ധ്രയില്‍ നിന്നും കേരളത്തിലേത്ത് കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി ഒരാള്‍ പിടിയിൽ. കൊണ്ടോട്ടി പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇടുക്കി തോപ്രാംകുടി സ്വദേശി സാബുവാണ് (56) പിടിയിലായത്. 4.7 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ശരീരത്തില്‍ സെല്ലോടേപ്പ് ഉപയോഗിച്ച് കഞ്ചാവ് പൊതികള്‍ ഒട്ടിച്ചുവെച്ചായിരുന്നു കടത്ത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ആന്ധ്രയില്‍ നിന്ന് ജില്ലയിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണിയാണ് സാബുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് തുടരന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 2020 […]
Read more

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു; അപകടത്തിൽ ആർക്കും പരിക്കില്ല

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്‌ തുഴയുന്ന നടുവിലെപറമ്പൻ വള്ളം ആണ് വേമ്പനാട് കായലിൽ കുടുങ്ങിയത്. ശക്തമായ കാറ്റിൽ വള്ളം വലിച്ചു കൊണ്ടുവന്ന ബോട്ടിന്റെ നിയന്ത്രണം വിടുകയായിരുന്നു. ബോട്ടിന്റെ യന്ത്രം തകരാറിലായി ടീം വേമ്പനാട് കായലിൽ കുടുങ്ങുകയായിരുന്നു. അപകടത്തിൽ തുഴച്ചിൽക്കാർക്ക് ആർക്കും പരിക്കില്ല. കുമരകത്ത്‌ നിന്ന് മറ്റൊരു ബോട്ട് എത്തിച്ച് ടീമിനെ പുന്നമടയിലേക്ക് കൊണ്ടുവന്നു. ചുണ്ടൻ വള്ളത്തിന് കെടുപാടുകളില്ല. അതേസമയം, പുന്നമടക്കായലിൽ ആവേശത്തിരകളുയർത്തി 71ാമത് നെഹ്റു ട്രോഫി […]
Read more

അലമാരയിൽ സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. പോത്തൻകോട് അയണിമൂട് സ്വദേശി ശ്രീരാഗ് (33) ആണ് ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്. കാര്യവട്ടം പേരൂർ ക്ഷേത്രത്തിന് സമീപം വാടക വീട്ടിൽ നിന്നാണ് 18 കിലോ കഞ്ചാവ് കണ്ടെത്തിയത്. ആന്ധ്രയിൽ നിന്ന് എത്തിച്ച കഞ്ചാവ് വാടക വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒരു കിലോ, രണ്ട് കിലോ എന്നിങ്ങനെ ആവശ്യക്കാർക്ക് എത്തിച്ചു വരികയായിരുന്നു പ്രതി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി […]
Read more

പാലുവള്ളി ഷാജി വധക്കേസ്; സുഹൃത്തിന് 8 വർഷം കഠിനതടവ്

തിരുവനന്തപുരം: വാക്കേറ്റത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്ന കേസിൽ പാലോട് മീൻമുട്ടി അങ്കണവാടിക്ക് സമീപം പാലുവള്ളി തടത്തരികത്തു വീട്ടിൽ എസ്. സന്തോഷിനെ തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജ് ആർ. രേഖ എട്ടുവർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും അല്ലെങ്കിൽ ആറുമാസം കൂടി കഠിന തടവിനും ശിക്ഷിച്ചു. പാലുവള്ളി സ്വദേശി ഷാജിയുടെ കൊലക്കേസിലാണ് അതിവേഗ കോടതി ശിക്ഷ വിധിച്ചത്. 2017 ഡിസംബർ 24നായിരുന്നു സംഭവം. മുൻവൈരാഗ്യത്തെ തുടർന്ന് സന്തോഷിനെ റോഡിൽ തടഞ്ഞുവെച്ച് മർദ്ദിച്ച സുഹൃത്ത് ഷാജിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് […]
Read more

മകൻ്റെ മർദ്ദനമേറ്റു; ചികിത്സയിൽ കഴിഞ്ഞ മുതിർന്ന സിപിഎം നേതാവ് മരിച്ചു

ഇടുക്കി: മകൻ്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന മുതിർന്ന സിപിഎം നേതാവായ ആണ്ടവർ മരിച്ചു. കജനാപാറ സ്വദേശിയും രാജകുമാരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റുമായിരുന്ന ആണ്ടവർ (84) ആണ് മരിച്ചത്. സംഭവത്തിൽ മകൻ മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. ദീർഘകാലം സിപിഎം രാജാക്കാട് ഏരിയാ കമ്മറ്റി അംഗമായിരുന്നു ആണ്ടവർ. കഴിഞ്ഞ 24ന് രാത്രി 11നാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് മണികണ്ഠൻ ആണ്ടവരെ ടേബിൾ ഫാൻ, ഫ്ലാസ്ക് എന്നിവ ഉപയോഗിച്ച് തലയിലും മുഖത്തും മർദിക്കുകയായിരുന്നു. ഈ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix