Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

ഒരു കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യ സംഭവ൦; ചോദ്യത്തിന് ഉത്തരം കിട്ടാതെ നാട്ടുകാരും പൊലീസും

കാസർഗോഡ്: ആസിഡ് കുടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യ ചെയ്തതെന്തിനെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ നാട്ടുകാരും പൊലീസും. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാകേഷ് ആരോഗ്യം വീണ്ടെടുത്തതെങ്കിൽ മാത്രമേ എന്താണ് കാരണം എന്ന് വ്യക്തമാകൂ. പറക്കളായി ഒണ്ടാംപുളിയിലെ കർഷകനായ എം. ഗോപി (58), ഭാര്യ കെ.വി. ഇന്ദിര (55), മൂത്ത മകൻ ഹൊസ്ദുർഗിലെ വ്യാപാര സ്ഥാപനത്തിലെ സെയിൽസ്മാൻ രഞ്ജേഷ് (37) എന്നിവരാണ് മരിച്ചത്. ഇളയ മകൻ രാകേഷാണ് (35) ചികിത്സയിലുള്ളത്. സാമ്പത്തിക ബാധ്യതയാണ് […]
Read more

മോഷണം പോയ എടിഎം കാർഡുകളും പാൻ കാർഡും ഡ്രൈവിങ് ലൈസന്‍സു൦ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

മലപ്പുറം: പാലക്കാട്ടെ സ്ഥാപനത്തില്‍ നിന്നും മോഷണം പോയ വിവിധ രേഖകള്‍ എടക്കരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, എ ടി എം കാര്‍ഡുകള്‍, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയാണ് ദുര്‍ഗാ ക്ഷേത്രത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രേഖകള്‍ ചെര്‍പ്പുളശ്ശേരി സ്വദേശിയുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. രേഖകള്‍ക്ക് പുറമെ മങ്കി ഗ്യാപ്പ്, കയ്യുറകള്‍, ടോര്‍ച്ച്, വെള്ള മുണ്ട് എന്നിവയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം എടക്കരയിലെ […]
Read more

മെത്താഫിറ്റമിനുമായി യുവാക്കൾ പിടിയിൽ

മലപ്പുറം: മലപ്പുറത്ത് അരീക്കോട്, വഴിക്കടവ് എന്നിവിടങ്ങളിൽ നിന്നായി രണ്ട് യുവാക്കൾ മെത്താഫിറ്റമിനുമായി പിടിയിലായി. വഴിക്കടവിൽ ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലും അരീക്കോട് ടൗണിലെ ലോഡ്‌ജിൽ നടത്തിയ പരിശോധനയിലുമാണ് പ്രതികൾ പിടിയിലായത്. രണ്ട് പേരിൽ നിന്നുമായി 26 ഗ്രാമിലേറെ മെത്താഫിറ്റമിൻ ആണ് കണ്ടെത്തിയത്. അരീക്കോട് നടത്തിയ പരിശോധനയിലാണ് എടവണ്ണപ്പാറ പുതിയതൊടി ചീടിക്കുഴി ഷാക്കിര്‍ ജമാല്‍ (28) പിടിയിലായത്. അരീക്കോട് ടൗണിലെ സ്വകാര്യ ലോഡ്‌ജിനകത്ത് വാഷ് റൂമിലായിരുന്നു ഇയാളുണ്ടായിരുന്നത്. 22.21 ഗ്രാം മെത്താഫിറ്റമിനാണ് ഇയാളുടെ കൈയ്യിൽ നിന്നും പിടിച്ചെടുത്തത്. മലപ്പുറം ജില്ല […]
Read more

അമ്മമാരോട് ഇങ്ങനെ ചെയ്യരുത്; നെഗറ്റീവ് കമന്റുകളെക്കുറിച്ച് താര കല്യാൺ

മലയാളികൾക്ക് ഏറെ പ്രിയമേരിയെ താരകുടുംബമാണ് നടിയും നർത്തകിയുമായ താര കല്യാണിന്റേത്. താര കല്യാണിന്റെ അമ്മ സുബലക്ഷ്മിയും നടിയായിരുന്നു. മകൾ സൗഭാഗ്യ സോഷ്യൽ മീഡിയയിലെ താരമാണെങ്കിൽ മരുമകൻ അർജുൻ സോമശേഖർ അഭിനയരംഗത്ത് സജീവമാണ്. കുടുംബത്തിലെ വിശേഷങ്ങളും നല്ല നിമിഷങ്ങളുമെല്ലാം താരയും സൗഭാഗ്യയും അർജുനുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. താര കല്യാണിന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു അര്‍ജുന്‍. അവിടെവച്ചുള്ള പരിചയമാണ് സൗഭാഗ്യയുമായുള്ള സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിയൊരുക്കിയത്. അടുത്തിടെ താര കല്യാണിന്റെയും അർജുന്റെയും ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. താര കല്യാണിനെ അർജുൻ […]
Read more

യുവതിയുടെ ആറ് പവൻ സ്വർണവുമായി മുങ്ങി; പിന്തുടർന്ന് പിടികൂടി പൊലീസ്

മലപ്പുറം: യുവതിയില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ രണ്ടുപേർ പിടിയിൽ. ബധിരയും മൂകരുമായ രണ്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചമ്രവട്ടം സ്വദേശി അരപ്പയില്‍ വീട്ടില്‍ മുഹമ്മദ് റാഷിദ് (26), ചാലിശ്ശേരി ആലിക്കര സ്വദേശി മേലേതലക്കല്‍ ബാസില്‍ (28) എന്നിവരാണ് ചാലിശ്ശേരി പൊലീസിന്റെ പിടിയിലായത്. കേൾവിയും സംസാര ശേഷിയും ഇല്ലാത്ത ഇവര്‍ തങ്ങളുടെ അവസ്ഥ മറയാക്കി യുവതിയില്‍ നിന്ന് ആറ് പവന്‍ ആഭരണങ്ങളും 52000 രൂപയും തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. ചാലിശ്ശേരി പൊലീസില്‍ അറിയിച്ചതോടെ പൊലീസ് പിന്തുര്‍ന്നെത്തിയെങ്കിലും തങ്ങളുടെ […]
Read more

ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിന്റെ പേരിൽ 86 ലക്ഷം തട്ടിപ്പ്; പ്രതി പിടിയിൽ

കോട്ടയം: ഇലക്കാട് സ്വദേശിയായ യുവാവിന്റെ പക്കല്‍നിന്ന് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങില്‍ക്കൂടി ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് 86 ലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് പിടിയിൽ. എറണാകുളം ചിറ്റൂര്‍ മൂലമ്പള്ളി മാളിയേക്കല്‍ വീട്ടില്‍ ജെവിന്‍ ജേക്കബ് (33) ആണ് അറസ്റ്റിലായത്. 2025 ജൂണ്‍ 10 മുതല്‍ ജൂലായ് 25 വരെ പലതവണകളായി പണം തട്ടിയെടുത്തെന്നാണ് കേസ്. വൈപ്പിന്‍ പനയ്ക്കപ്പാടം ഭാഗത്തുനിന്നാണ് ഇയാളെ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ ട്രേഡിങ് ബിസിനസ്സിലൂടെ ലാഭം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരനായ യുവാവിനെ പ്രതി […]
Read more

‘ശിവാജി’യിലെ വേഷം നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി സത്യരാജ്

‘കൂലി’ സിനിമയിൽ സത്യരാജ് അഭിനയിക്കുന്നു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ രജനികാന്ത് സിനിമകളിൽ സത്യരാജ് അഭിനയിക്കില്ലെന്ന പഴയ അഭ്യൂഹങ്ങൾ വീണ്ടും ചർച്ചയായിരുന്നു. ശങ്കർ ചിത്രം ‘ശിവാജി’യിൽ വില്ലൻ വേഷം ചെയ്യാൻ ക്ഷണിച്ചിട്ടം സത്യരാജ് നിരസിച്ചതോടെയാണ് രജനി ചിത്രങ്ങളിൽ താരം അഭിനയിക്കില്ലെന്ന അഭ്യൂഹങ്ങൾ ശക്തമായത്. ഇപ്പോഴിതാ ‘ശിവാജി’ സിനിമയിൽ രജനികാന്തിന്റെ വില്ലൻ വേഷം നിരസിച്ചതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ സത്യരാജ്. അക്കാലത്ത് സ്ഥിരം വില്ലൻ വേഷം ചെയ്തതിനാൽ താൻ ടൈപ്കാസ്റ്റ് ചെയ്യപ്പെടുമോ എന്ന് ഭയന്നാണ് ശിവാജിയിലെ വേഷം നിരസിച്ചതെന്ന് […]
Read more

സ്‌കൂളില്‍ ഓണ സദ്യ സ്വയം പാകം ചെയ്ത് പ്രധാനാധ്യാപകന്‍

മലപ്പുറം: ഓണമിങ്ങ് അടുത്തതോടെ സ്കൂളുകളെല്ലാം തകൃതിയായ ഓണാഘോഷത്തിന്റെ തിരക്കിലാണ്. ഓണാഘോഷത്തിലെ പ്രധാന ആകര്‍ഷണം സദ്യയാണ്. അവിയല്‍, സാമ്പാര്‍, ഓലന്‍, തോരന്‍, പായസം എല്ലാം ചേര്‍ന്ന് സ്‌കൂളില്‍ ഒന്നാന്തരം ഓണ സദ്യ സ്വയം പാകം ചെയ്ത് പ്രധാനാധ്യാപകന്‍ ഇപ്പോൾ താരമായിരിക്കുകയാണ്. ചോക്കാട് മാളിയേക്കല്‍ ജി യു പി സ്‌കൂളിലെ പ്രധാന അധ്യാപകനായ ഒ കെ ശിവപ്രസാദാണ് സ്‌കൂളില്‍ ഓണ സദ്യയൊരുക്കിയത്. ശിവപ്രസാദ് ഇവിടെ എത്തിയതില്‍ പിന്നെ മൂന്ന് വര്‍ഷമായി ഓണ സദ്യയൊരുക്കാന്‍ ഇവിടെ വേറെ ആരെയും വിളിക്കേണ്ടി വന്നിട്ടില്ല. […]
Read more

കടലിനു നടുവിലും റഷ്യൻ ആക്രമണം: യുക്രെയ്ൻ നാവികസേനയുടെ നിരീക്ഷണ കപ്പൽ തകർത്തു

മോസ്കോ: യുക്രെയ്ൻ നാവികസേനയുടെ നിരീക്ഷണ കപ്പലായ സിംഫെറോപോൾ തകർത്ത് റഷ്യ. ഡ്രോൺ ആക്രമണത്തിലാണ് കപ്പൽ തകർത്തതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. യുക്രെയ്നിലെ ഒഡെസ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഡാന്യൂബ് നദിയുടെ ഡെൽറ്റയിലാണ് കപ്പൽ തകർന്നതെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കപ്പൽ തകർന്നതായി യുക്രെയ്ൻ അധികൃതർ സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഒരു ക്രൂ അംഗം കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. കപ്പലിലെ ഭൂരിഭാഗം ജീവനക്കാരും സുരക്ഷിതരാണെന്നും ആക്രമണത്തിന്റെ അനന്തരഫലങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും […]
Read more

ധർമസ്ഥല കേസിൽ വഴിത്തിരിവ്; തലയോട്ടി നൽകിയത് തിമരോടി

ബംഗളൂരു: ദുരൂഹതകൾ നിറഞ്ഞ ധർമസ്ഥല കേസിൽ വഴിത്തിരിവ്. ധർമസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമരോടിക്കെതിരെയാണ് കേസിലെ നിർണ്ണായക സാക്ഷിയായ ചിന്നയ്യയുടെ മൊഴി. തലയോട്ടി നൽകിയത് തിമരോടിയാണെന്നാണ് ചിന്നയ്യയുടെ മൊഴി. തലയോട്ടി എടുത്തത് തിമരോടിയുടെ റബ്ബർ തോട്ടത്തിൽ നിന്നായിരുന്നു. ഈ ഭാഗത്തെ മണ്ണ് പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു. തലയോട്ടിയിലെ മണ്ണുമായി ഇത് ഒത്തുനോക്കും. തെളിവുകളെല്ലാം ശേഖരിച്ച ശേഷം മഹേഷ് ഷെട്ടി തിമരോടിക്ക് നോട്ടീസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൂടാതെ, കേസുമായി ബന്ധപ്പെട്ട് സുജാത […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix