Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

മദ്യം ഷെയറിട്ട് വാങ്ങിയതിലെ തർക്ക൦; 36കാരനെ കുത്തിക്കൊന്ന 28കാരന് ജീവപര്യന്തം ശിക്ഷ

ആലപ്പുഴ: മദ്യം ഷെയറിട്ട് വാങ്ങിയതിന് പിന്നാലെയുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ കൊന്ന യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ. ആലപ്പുഴയിൽ 2016ലുണ്ടായ കൊലപാതകത്തിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. മണ്ണഞ്ചേരി പഞ്ചായത്ത് കുന്നേല്‍വെളി വീട്ടില്‍ സനൽ എന്ന ഷാനിയെയാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി റോയി വര്‍ഗീസ് ശിക്ഷിച്ചത്. കോട്ടയം അയ്മനം പഞ്ചായത്ത് 20-ാം വാര്‍ഡ് ചീപ്പുങ്കല്‍ കൊച്ചുപറമ്പില്‍ വീട്ടില്‍ അനിയന്‍ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ. മദ്യം ഷെയറിട്ട് വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വാക്കേറ്റം കയ്യേറ്റത്തിലെത്തിയതിന് പിന്നാലെ സനൽ […]
Read more

അധ്യാപകന്‍ ശകാരിച്ചു; റെയിൽ പാളത്തിലേക്ക് ഓടിക്കയറി ആത്മഹത്യക്ക് ശ്രമിച്ച് വിദ്യാര്‍ത്ഥി

കോഴിക്കോട്: സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ അതിരുവിട്ടപ്പോള്‍ അധ്യാപകന്‍ ശകാരിച്ചതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച് വിദ്യാര്‍ത്ഥി. കോഴിക്കോട് വടകരയിലെ സ്‌കൂളിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെ സംഭവങ്ങളുണ്ടായത്. സ്‌കൂളില്‍ ഇന്നലെ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ആഘോഷ പ്രകടനങ്ങള്‍ പരിധിവിട്ടതിനെ തുടര്‍ന്ന് അധ്യാപകര്‍ ഇടപെടുകയും വിദ്യാര്‍ത്ഥികളെ ശകാരിക്കുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇതിനു പിന്നാലെ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥി ക്ലാസില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഇതിനിടെ കൂട്ടുകാരെ ഫോണില്‍ വിളിച്ച് ജീവനൊടുക്കാന്‍ പോവുകയാണെന്ന് പറയുകയും ചെയ്തു. കുട്ടികള്‍ ഉടന്‍ […]
Read more

നെഹ്റു ട്രോഫി വള്ളംകളി ഇന്ന്; പുന്നമടയിൽ ആവേശപ്പോര്

ആലപ്പുഴ: 71മത് നെഹ്റു ട്രോഫി വള്ളംകളിക്ക് ഒരുങ്ങി പുന്നമടക്കാായൽ. ഇന്ന് നടക്കുന്ന മത്സര വള്ളം കളിയിൽ 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് മത്സരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വള്ളംകളി ഉദ്ഘാടനം ചെയ്യും. മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സിംബാബ്‌വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി പങ്കെടുക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സ് രാവിലെ 11 മുതൽ നടക്കും. അതേസമയം, വള്ളം കളിയുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഒഴിവാക്കാൻ ഇത്തവണ വെർച്വൽ […]
Read more

കണ്ണൂർ കീഴറയിലെ സ്ഫോടനം; വീട് വാടകക്കെടുത്തയാൾക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ: കണ്ണൂർ കീഴറയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് വീട് വാടകയ്ക്കെടുത്ത അനൂപ്‌ മാലിക്കിനെതിരെ കേസെടുത്ത് പോലീസ്. സ്ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉത്സവങ്ങൾക്ക് വലിയതോതിൽ പടക്കം എത്തിച്ചു നൽകുന്നയാളാണ് അനൂപ് എന്ന് പൊലീസ് പറയുന്നു. മരിച്ചത് ഇയാളുടെ തൊഴിലാളിയാണെന്ന സൂചനയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 2016ൽ കണ്ണൂർ പൊടികുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. അതേസമയം, മരിച്ചത് കണ്ണൂർ മാട്ടൂൽ സ്വദേശിയെന്നാണ് സൂചന. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, സ്ഫോടനം നടന്ന വീട്ടിൽ നിന്ന് മൃതദേഹം […]
Read more

കണ്ണപുരത്ത് വാടക വീട്ടിൽ വൻ സ്ഫോടനം; സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു

കണ്ണൂർ: കണ്ണപുരത്ത് വാടക വീട്ടിൽ വൻ സ്ഫോടനം. കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. അപകടത്തിൽ വീട്ടിലുണ്ടായിരുന്നവർക്ക് പരിക്കേറ്റതായും ഒരാൾ മരിച്ചതായും സൂചന. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറി കിടക്കുകയാണെന്നാണ് വിവരം. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്പെയർ പാർട്സ് കട നടത്തുന്നവരാണ് ഇവരെന്നാണ് […]
Read more

ജെറി അമൽ ദേവിന്റെ സംഗീതത്തിൽ; പൊന്നോണ ദുന്ദുഭി

മലയാളികളുടെ ഗൃഹാതുരതയെ തഴുകി ഉണർത്തുന്ന സംഗീത സംവിധായകൻ ജെറി അമൽ ദേവിന്റെ പുതിയ ഓണ ഗാനം ശ്രദ്ധേയമാകുന്നു. ‘പുന്നെല്ലിൻ കതിരു വിളഞ്ഞൊരു പൊന്നാര്യൻ പാടം’ എന്ന് തുടങ്ങുന്ന ഗാനമാണ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നത്. രജനീഷ് ആർ. ചന്ദ്രനാണ് ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്. ജെറി അമൽദേവ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം സുദീപ് കുമാറാണ് ആലപിച്ചത്. ‘പൊന്നോണ ദുന്ദുഭി’ എന്ന ഗാനം യൂട്യൂബിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണ കാഴ്ചകളും ഓണക്കാഴ്ചകളും കോർത്തിണക്കിയാണ് ഗാനം ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് […]
Read more

‘എന്നെ ട്രോളാൻ ഞാൻ തന്നെ മതി’; സെൽഫ് ട്രോൾ ചെയ്ത് നടൻ മാധവ് സുരേഷ്

സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ വാരിക്കൂട്ടിയ സ്വന്തം ഡയലോഗിന്റെ ഗാനം പാടി സെൽഫ് ട്രോൾ ചെയ്ത് നടൻ മാധവ് സുരേഷ്. മാധവ് സുരേഷ് നായകനായ കുമ്മാട്ടിക്കളി എന്ന സിനിമയിലെ ഡയലോഗ് സമൂഹമാധ്യമങ്ങളിൽ വലിയ ട്രോളുകൾക്ക് വിധേയമായിരുന്നു. ‘എന്തിനാടാ കൊന്നിട്ട്… നമ്മൾ അനാഥരാണ്, ഗുണ്ടകളല്ല’ എന്ന മാധവിന്റെ ഡയലോഗാണ് വലിയ രീതിയിൽ ട്രോളായത്. ഒടുവിൽ ഈ ഡയലോഗ് ഗാനമായും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആയി. ഈ ഗാനം പാടി, അതിനൊപ്പം നൃത്തം ചെയ്യുന്ന മാധവ് സുരേഷിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സുഹൃത്തുക്കൾക്കൊപ്പമാണ് മാധവ് […]
Read more

30 ഗ്രാം എംഡിഎംഎയുമായി മൂന്നു പേർ പിടിയിൽ

കോഴിക്കോട്: വിൽപനയ്ക്ക് എത്തിച്ച 30 ഗ്രാം എംഡിഎംഎയുമായി രണ്ടു സഹോദരങ്ങൾ അടക്കം മൂന്നു പേർ പിടിയിൽ. ഇവർ താമസിക്കുന്ന വീട്ടിലെ വാതിലിനു സമീപം കാവൽ നിർത്തിയ നായ്ക്കളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടൽ നടക്കാവ് കുഞ്ഞാമൂലയിൽ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിനു മുന്നിൽ വിൽപനയ്ക്കാണ് എംഡിഎംഎ എത്തിച്ചത്. അസിസ്റ്റന്റ് കമ്മിഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫ് അംഗങ്ങളും പന്തീരങ്കാവ് പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. അരീക്കോട് നല്ലളം സ്വദേശികളായ അബ്ദു […]
Read more

വിശാലിന് പ്രണയസാഫല്യം; ധൻസികയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു

തമിഴ് നടൻ വിശാലും നടി സായ് ധൻഷികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. സോളോ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതയാണ് സായ് ധൻഷിക. ഈ വർഷം മെയ് മാസത്തിലായിരുന്നു ഇരുവരും വിവാഹം കഴിക്കാൻ ഒരുങ്ങുകയാണെ വാർത്ത പുറത്ത് വന്നത്. ധൻഷികയുടെ യോ​ഗിഡാ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു വിവാഹം കഴിക്കാൻ ഒരുങ്ങുകയാണെന്ന് ഇരുവരും വെളിപ്പെടുത്തിയത്. വിശാലിന്റെ പിറന്നാൾ ദിവസമായ ഓഗസ്റ്റ് 29 നാണ് ഇരുവരും […]
Read more

നിർത്തിയിട്ട കാറിൽ ലോറിയിടിച്ച് അപകടം; സംഭവം തലശ്ശേരിയിൽ

കണ്ണൂർ: കണ്ണൂരിൽ തലശ്ശേരി മാഹി ബൈപ്പാസിൽ കൊളശ്ശേരി ടോൾ ബൂത്തിനടുത്ത് നിർത്തിയിട്ട കാറിൽ ലോറിയിടിച്ച് അപകടം. ഇന്ന് പുലർച്ചയോടെ മംഗലാപുരം ഭാഗത്ത് നിന്നും ഉള്ളിയുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ടോൾ ബൂത്തിനടുത്ത് നിർത്തിയിട്ട മാരുതി ബലേനോ കാറിൽ ഇടിച്ചത്. പിന്നിൽ നിന്നെത്തിയ ലോറി കാറിനെ ഇടിച്ച് ഡിവൈഡറിലേക്ക് പാഞ്ഞ് കയറി. അപകടത്തിൽ കാർ പൂർണ്ണമായി തകർന്ന നിലയിലാണ്. അപകടം നടക്കുന്ന സമയത്ത് വാഹനത്തിനുള്ളിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. അതേസമയം തൃശ്ശൂരില്‍ പുറ്റേക്കരയിൽ സ്വകാര്യ ബസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix