തിരുവനന്തപുരം: ടൗണിലെ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവറെ ക്രൂരമായി മർദിച്ചു. പേരുമല തസ്‌ലിമ മൻസിലിൽ അർഷാദി (37) നെയാണ് നാലംഗ സംഘം ആക്രമിച്ചത്. 19-ന് ഉച്ചയ്ക്ക് 2.30-നായിരുന്നു സംഭവം. അക്രമികളിൽ ഒരാൾ അർഷാദിന്റെ ഫോണിൽ വിളിച്ച് വണ്ടയിൽ വരാൻ ആവശ്യപ്പെട്ടു. ഇവിടെ എത്തിയ അർഷാദിനെ മറ്റൊരാളിന്റെ വീട്ടിലെത്തിച്ച് ആക്രമിക്കുകയായിരുന്നു.
തുടർന്ന് ഓടി രക്ഷപ്പെട്ട അർഷാദിനെ നെടുമങ്ങാട് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കേസെടുക്കുമെന്ന് നെടുമങ്ങാട് പോലീസ് അറിയിച്ചു.






