കോട്ടയം: കോട്ടയം മാണിക്കുന്നത്തിൽ യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി മാങ്ങാനം സ്വദേശിയായ ആദർശാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭയുടെ മുൻ കൗൺസിലർ അനിൽകുമാറിനെയും മകൻ അഭിജിത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി അനിൽകുമാറിന്റെ വീടിന്റെ മുമ്പിൽ വെച്ചാണ് സംഭവം നടന്നത്.
ആദർശും അഭിജിത്തും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അർദ്ധരാത്രി ആദർശും സുഹൃത്തുക്കളും അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയും അത് സംഘർഷത്തിലേക്ക് മാറുകയും ചെയ്തു. തുടർന്ന് അഭിജിത്ത് കത്തി ഉപയോഗിച്ച് ആദർഷിനെ കുത്തിക്കൊന്നു.
ഉടൻ തന്നെ ആദർശിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ വർഷങ്ങളിലെയും അഭിജിത്തിനെതിരെ സാമ്പത്തിക ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




