കോട്ടയം: അന്തരിച്ച സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന്റെ സംസ്കാരം ഞായറാഴ്ച. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ചെന്നൈയിൽ നിന്നും വിമാന മാർഗം ആദ്യം നെടുമ്പാശ്ശേരിയിലെത്തും. അവിടെ നിന്ന് വിലാപയാത്രയായി ഉച്ചയ്ക്ക് 12ന് പാർടി കോട്ടയം ജില്ല കമ്മിറ്റി ഓഫീസിൽ എത്തിക്കും.
രണ്ട് മണിക്കൂർ പൊതുദർശനത്തിന് വച്ച ശേഷം ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിലും പൊതുദർശനം ഉണ്ടാവും. നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ സംസ്കരിക്കും. എ വി റസൽ അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്‌ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലിരിക്കെ ഹൃദയാഘാതം മൂലമാണ് അപ്രതീക്ഷിത വിയോഗം.






