Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്; 8 പേർക്കെതിരെ കുറ്റപത്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന എട്ട് പ്രതികൾക്കെതിരെയാണ് കുറ്റപത്രം.

ഏകദേശം 7,000 പേജുള്ള കുറ്റപത്രത്തിൽ തട്ടിപ്പ് നടന്നതായി വ്യക്തമാക്കുന്ന 105 സംഭവങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയതായി പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഏകദേശം 80 ലക്ഷം രൂപ വീണ്ടെടുക്കാനായെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

അതേസമയം, കേസിൽ സംശയത്തിന്റെ നിഴലിലായിരുന്ന ക്ഷേത്ര ട്രസ്റ്റിന്റെ മുൻ ഭാരവാഹികൾക്കെതിരെ കുറ്റപത്രത്തിൽ പരാമർശമില്ലെന്നാണ് റിപ്പോർട്ട്. ചമ്പത് റായ്, അനിൽ മിശ്ര തുടങ്ങിയ പ്രമുഖർക്കെതിരെ കുറ്റപത്രത്തിൽ ആരോപണങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട അന്വേഷണവും തുടർ നിയമനടപടികളും പുരോഗമിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix