Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DonationScam

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്; 8 പേർക്കെതിരെ കുറ്റപത്രം

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന എട്ട് പ്രതികൾക്കെതിരെയാണ് കുറ്റപത്രം. ഏകദേശം 7,000 പേജുള്ള കുറ്റപത്രത്തിൽ തട്ടിപ്പ് നടന്നതായി വ്യക്തമാക്കുന്ന 105 സംഭവങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയതായി പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഏകദേശം 80 ലക്ഷം രൂപ വീണ്ടെടുക്കാനായെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. അതേസമയം, കേസിൽ സംശയത്തിന്റെ നിഴലിലായിരുന്ന ക്ഷേത്ര ട്രസ്റ്റിന്റെ മുൻ ഭാരവാഹികൾക്കെതിരെ കുറ്റപത്രത്തിൽ പരാമർശമില്ലെന്നാണ് റിപ്പോർട്ട്. ചമ്പത് റായ്, അനിൽ […]
Read more

അയോധ്യ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി മറുപടി പറയണം: ഖാർഗെ

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ നേരിട്ടെത്തി മറുപടി നൽകണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ക്ഷേത്രത്തിനകത്തുണ്ടായിരുന്ന ആഭരണങ്ങൾ, സ്വർണം, വെള്ളി, പണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായെന്ന ഗുരുതര ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. രാമക്ഷേത്രത്തിന്റെ മേൽനോട്ടത്തിനായി ട്രസ്റ്റിനെ നിയമിച്ചതും ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതും പൂജകൾക്ക് തുടക്കം കുറിച്ചതും കൊടിയേറ്റം നടത്തിയതുമെല്ലാം പ്രധാനമന്ത്രിയാണെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. ട്രസ്റ്റ് അംഗങ്ങളെ തിരഞ്ഞെടുത്തതിലും പ്രധാനമന്ത്രിക്ക് പങ്കുണ്ടായിരുന്നുവെന്നും അതിനാൽ വിഷയത്തിൽ പ്രധാനമന്ത്രി തന്നെ സഭയിലെത്തി […]
Read more

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; സമഗ്ര അന്വേഷണത്തിന് ഉത്തരവ്

മുംബൈ: മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവന പണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കഴിഞ്ഞ അഞ്ച് വർഷത്തെ ക്ഷേത്രത്തിലെ സാമ്പത്തിക രേഖകൾ പരിശോധിക്കാനാണ് നിർദേശം. ക്ഷേത്രത്തിൽനിന്ന് പ്രതിവർഷം 18 കോടിയിലധികം രൂപ നഷ്ടപ്പെട്ടതായി മഹാരാഷ്ട്ര നവനിർമ്മാൺ സേന അധ്യക്ഷൻ രാജ് താക്കറെ ആരോപിച്ചിരുന്നു. ക്ഷേത്രത്തിലെ കാണിക്കപ്പണത്തിൽ കോടികളുടെ ക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടി ട്രസ്റ്റിലെ എട്ട് അംഗങ്ങൾ ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അയച്ച കത്തും രാജ് താക്കറെ പുറത്തുവിട്ടു. സംഭാവന […]
Read more

അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്; സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടി എസ്‌ഐടി റിപ്പോർട്ട്

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ചകൾ അക്കമിട്ട് നിരത്തി എസ്‌ഐടി പ്രാഥമിക റിപ്പോർട്ട്. നോട്ട് എണ്ണുന്ന മുറിയിലെ ക്രമീകരണങ്ങളിലും ജീവനക്കാരുടെ മേൽനോട്ടത്തിലും ഗുരുതര വീഴ്ചകളുണ്ടായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നോട്ട് എണ്ണുന്ന മുറിയിലേക്ക് ജീവനക്കാർ പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും ആവശ്യമായ പരിശോധനകൾ നടത്തിയിരുന്നില്ലെന്ന് എസ്‌ഐടി കണ്ടെത്തി. മുറിയിൽ കാര്യമായ നിരീക്ഷണ സംവിധാനമോ മേൽനോട്ടമോ ഉണ്ടായിരുന്നില്ല. ജീവനക്കാരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടും യാതൊരു നിർദേശങ്ങളും നൽകിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഓരോ ഭണ്ഡാരത്തിലെയും സംഭാവനകൾ പ്രത്യേകം കണക്കാക്കിയിരുന്നില്ലെന്നും നോട്ടുകൾ […]
Read more

ബദരിനാഥ് ക്ഷേത്രത്തിലെ സംഭാവനക്കൊള്ള ആരോപണം; ദിവസങ്ങള്‍ക്ക് മുമ്പ് CCTV ക്യാമറകള്‍ മാറ്റിസ്ഥാപിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ബദരിനാഥ് ക്ഷേത്രത്തിൽ സിസിടിവി ക്യാമറകൾ മാറ്റി സ്ഥാപിച്ചതിൽ ദുരൂഹത ഉയരുന്നു. സംഭാവനാ തട്ടിപ്പ് ആരോപണം പുറത്തുവരുന്നതിന് ദിവസങ്ങൾ മുൻപാണ് ക്യാമറകള്‍ മാറ്റിയത്. ക്യാമറകൾ മാറ്റിയത് പതിവ് നടപടിക്രമത്തിന്റെ ഭാഗമാണെന്ന് ക്ഷേത്ര ട്രസ്റ്റ് വിശദീകരിച്ചു. ദൃശ്യങ്ങൾ സിസ്റ്റത്തിൽ പൂർണമായി സൂക്ഷിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘത്തിന് അവ കൈമാറുമെന്നും അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിഷ്പക്ഷവും വസ്തുതാധിഷ്ഠിതവുമായ അന്വേഷണം നടത്താൻ ബദരീനാഥ്–കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ചെയർമാൻ ഹേമന്ത് ദ്വിവേദി ഉത്തരവിട്ടിട്ടുണ്ട്. ബന്ധപ്പെട്ട ജീവനക്കാരിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും […]
Read more

അയോധ്യക്ക് പിന്നാലെ ബദരിനാഥ് ക്ഷേത്രത്തിലും സംഭാവനക്കൊള്ള ആരോപണം

ഡെറാഡൂൺ: അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട് കേസിന് പിന്നാലെ ഉത്തരാഖണ്ഡ് ബദരിനാഥ് ക്ഷേത്രത്തിലും സമാന ആരോപണം. ഭക്തർ നൽകിയ സംഭാവനകളിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിലാണ് അന്വേഷണം. ഭൈരവ് സേന എന്ന സംഘടനയാണ് ആരോപണം ഉന്നയിച്ചത്. സംഭവത്തിൽ ബദരിനാഥ്–കേദാർനാഥ് ക്ഷേത്ര കമ്മിറ്റി അന്വേഷണത്തിന് ഉത്തരവിട്ടു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണങ്ങളെ ഗൗരവമായി കാണുന്നുവെന്ന് ബികെടിസി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി അറിയിച്ചു. വിഷയം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കാൻ നിർദേശം നൽകിയതായും ബന്ധപ്പെട്ട ജീവനക്കാരിൽ നിന്ന് വിശദീകരണം തേടിയതായും അദ്ദേഹം […]
Read more

അയോധ്യ സംഭാവനക്കൊള്ള; അറസ്റ്റിലായ എട്ട് പേരില്‍ ആറും ഒരേ കമ്പനിയിലെ ജീവനക്കാർ

ലക്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള കേസിൽ അറസ്റ്റിലായ എട്ട് പേരിൽ ആറുപേരും ഒരേ സുരക്ഷാ ഏജൻസിയിലെ ജീവനക്കാരാണെന്ന് കണ്ടെത്തൽ. വാരണാസി ആസ്ഥാനമായ സെക്യൂരിറ്റി സർവീസ് ഏജൻസിയിലെ ജീവനക്കാരാണ് ഇവരെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ക്ഷേത്രത്തിലെ സംഭാവനകൾ എണ്ണുന്നതിനായി എസ്‌ബി‌ഐ നിയോഗിച്ച ജീവനക്കാരാണ് ഇവരെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ സംഭവത്തിൽ ജീവനക്കാരുടെ ഏജൻസിക്ക് നേരിട്ടുള്ള ബന്ധമില്ലെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം. അതേസമയം, കേസുമായി ബന്ധപ്പെട്ട നിർണായക റിപ്പോർട്ട് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന് കൈമാറിയതായി വിവരങ്ങളുണ്ട്. ആർഎസ്എസ് ക്ഷേത്ര പ്രചാരക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix