സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

യുവ അഭിഭാഷകയെ മര്‍ദിച്ചസംഭവം : ബെയിലിന്‍ ദാസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച പ്രതി ബെയിലിന്‍ ദാസിന് ജാമ്യം നിഷേധിച്ചു. പ്രതിയെ 14 ദിവസത്തേക്ക് വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. വൈദ്യ പരിശോധന പൂര്‍ത്തിയാക്കി ഉച്ചയോടെ ഇയാളെ പൂജപ്പുര ജയിലില്‍ എത്തിച്ചു. ജാമ്യാപേക്ഷ നാളെ പരിഗണിക്കും. കുറ്റകൃത്യത്തിന്റെ ആഴം കോടതിക്ക് ബോധ്യമായെന്നാണ് അക്രമത്തിനിരയായ അഭിഭാഷക ശ്യാമിലി പ്രതികരിച്ചത്.

ഓഫീസിലെ രണ്ട് ജൂനിയര്‍ അഭിഭാഷകര്‍ തമ്മില്‍ നടന്ന തര്‍ക്കത്തില്‍ ഇടപെട്ടപ്പോള്‍ സംഭവിച്ചതാണ് മര്‍ദ്ദനം. പ്രതിക്ക് കുടുംബവും മൂന്നു കുട്ടികളുമുണ്ട്. സമൂഹത്തില്‍ മാന്യതയുള്ള വ്യക്തി, ലീഡിങ് വക്കീലാണ് എന്നിവയെല്ലാമായിരുന്നു ജാമ്യത്തിന് വേണ്ടി കോടതിയില്‍ പ്രതിഭാഗത്തിന്റെ വാദങ്ങള്‍. എന്നാല്‍ ഇതിനെയെല്ലാം തള്ളിയാണ് കോടതി ജാമ്യം നിഷേധിച്ചത്. തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞ പ്രോസിക്യൂഷന്‍ സാക്ഷികളെയും ഇരയെയും പ്രതി സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞു. പ്രതിഭാഗത്തിന്റെ വാദത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഫോര്‍ട്ട് ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി പ്രതിയെ പൂജപ്പുര ജയിലില്‍ എത്തിച്ചു.

അതേസമയം കോടതിവിധിയില്‍ സന്തോഷമുണ്ടെന്ന് ശ്യാമിലി പ്രതികരിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ നാളെ(17.05.25) കോടതി പരിഗണിക്കും. ഇന്നലെ രാത്രി 7 മണിയോടെയാണ് പ്രതി ബെയിലിന്‍ ദാസിനെ പൊലീസ് പിടികൂടിയത്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.