ന്യൂഡൽഹി: ബിഹാറിൽ ഇന്ന് എൻഡിഎ ബന്ദ്. വോട്ട് അധികാർ യാത്രയിൽ പ്രാദേശിക കോൺഗ്രസ് നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമ്മയെയും അസഭ്യ മുദ്രാവാക്യത്തിലൂടെ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ഏഴ് മണിമുതൽ ഉച്ചയ്ക്ക് 12 മണിവരെയാണ് ബന്ദ്. അവശ്യസേവനങ്ങളെ ബന്ദിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. ബിജെപിയുടെ വനിതാ നേതാക്കളുടെ നേതൃത്ത്വത്തിൽ വിവിധ നഗരങ്ങളിൽ പ്രതിഷേധങ്ങൾ നടക്കും.






