ഷൈൻ ടോം ചാക്കോ, സിജു വിൽസൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രത്തിൻ്റെ പേര് പുറത്തുവിട്ടു. ‘ബാംഗ്ലൂർ ഹൈ’ എന്നാണ് ചിത്രത്തിന്റെ പേര്. വി കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഒരുങ്ങുന്ന പന്ത്രണ്ടാമത്തെ സിനിമ കൂടിയാണിത്.
“സേ നോ ടു ഡ്രഗ്സ്” എന്ന ശക്തമായ സന്ദേശം നൽകുന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ. ഷൈൻ ടോം ചാക്കോ, സിജു വിൽസൺ, അനൂപ് മേനോൻ, ഐശ്വര്യ മേനോൻ തുടങ്ങിയ വൻതാരനിര ചിത്രത്തിൽ അണിനിരന്നിരിക്കുന്നു.



