Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നൈറ്റ് ക്ലബ്ബിലെ അടിപിടി; ബെൻ സ്റ്റോക്സിനെ ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്താക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇംഗ്ലണ്ട് – ന്യൂസിലാൻഡ് ടെസ്റ്റ് മത്സരത്തിലെ ഇംഗ്ലണ്ടിന്റെ ഒന്നാം ടെസ്റ്റ് വിജയത്തിന് പിന്നാലെ ലണ്ടനിലെ നൈറ്റ് ക്ലബ്ബിലുണ്ടായ അടിപിടിൽ നടപടിയുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ബെൻ സ്റ്റോക്സിനെയും താരത്തിനൊപ്പം പേസർ ഗസ് അറ്റ്കിൻസണെയും സസ്പെൻഡ് ചെയ്തിരിക്കുകയാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. ഇതോടെ ന്യൂസിലാൻഡിന് എതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇരുവർക്കും കളിക്കാനാകില്ല.

ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിൽ ന്യൂസിലാൻഡിനെ 115 റൺസിന് പരാജയപ്പെടുത്തിയതിന് പിന്നാലെ നടന്ന ആഘോഷങ്ങളിലാണ് സംഭവം ഉണ്ടായത്. ജൂൺ 17ന് ലണ്ടനിലെ ഓവലിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ മുൻ നായകൻ ജോ റൂട്ട് ആയിരിക്കും ഇംഗ്ലണ്ട് ടീമിനെ നയിക്കുക. വൈസ് ക്യാപ്റ്റൻ ഹാരി ബ്രൂക്കിനെ പരിഗണിക്കാതെയാണ് റൂട്ടിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

അതിനിടെ, തന്റെ നായകസ്ഥാനം രാജിവെക്കുന്നതിനെക്കുറിച്ചും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ചും സ്റ്റോക്സ് ആലോചിക്കുന്നതായി നേരത്തെ തന്നെ അറിയിച്ചിരുന്നു. ഓസ്‌ട്രേലിയൻ പര്യടനത്തിനിടയിലും ഇംഗ്ലണ്ട് ടീമിലെ അമിത മദ്യപാന സംസ്കാരം വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു.

Advertisement
WhiteswanTV Footer