ക്യാൻസറിനോട് പൊരുതി ജീവിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ അതിജീവനം , കണ്ടല്‍ക്കാടുകളുടെ സംരക്ഷണം എന്നീ പ്രേമേയങ്ങൾ കോർത്തിണക്കി ഒരുക്കിയ ചിത്രം ലൈഫ് ഓഫ് മാന്‍ഗ്രോവ് നാളെ തീയേറ്ററുകളിലേക്ക്. കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ലൈഫ് ഓഫ് മാന്‍ഗ്രോവ്.ചിത്രത്തിന്റെ രചനയും സംവിധാനവും എന്‍ എന്‍ ബൈജു നിര്‍വഹിച്ചിരിക്കുന്നു. രാജേഷ് ക്രോബ്രാ,സുധീര്‍ കരമന,ദിനേഷ് പണിക്കര്‍. നിയാസ് ബക്കര്‍, ഗാത്രി വിജയ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങളിൽ എത്തുന്നത്.
കീടനാശിനിയുടെ അമിതമായ ഉപയോഗം മൂലം കാന്‍സര്‍ പടര്‍ന്നു പിടിച്ച ഒരു കര്‍ഷക ഗ്രാമത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത് . മാതാപിതാക്കള്‍ നഷ്ടപ്പെട്ട അഞ്ചു എന്ന കൊച്ചു പെണ്‍കുട്ടി കാന്‍സര്‍ ബാധിച്ച് നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ എഴുതുന്ന കൊച്ചു കൊച്ചു കഥകളിലും ചിത്രങ്ങളിലും ആ ഗ്രാമത്തിലെ ജീവിതങ്ങൾ മുഴുവനും നിറഞ്ഞു നിൽക്കുന്നുണ്ട് . ക്യാന്‍സറിന്റെ വേദനയിലും അവള്‍ എഴുതിയ ഈ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലൂടെ ആണ് പുറംലോകം പിന്നീട ആ ഗ്രാമത്തിലെ കുറിച്ച് അറിയുന്നത്. കാന്‍സറിനെ അതിജീവിച്ച് അവള്‍ എഴുതിയ ഈ കഥകള്‍ ഉപേക്ഷിക്കപ്പെട്ട ഒരു ഗ്രാമത്തിന്റെ നേര്‍ സാക്ഷ്യങ്ങള്‍ ആകുന്നു .ഇതാണ് ചിത്രത്തിന് ഇതിവൃത്തം.






