രാജ്ഭവനിൽ വീണ്ടും ഭാരതാംബ വിവാദം. സ്കൗട്ടിന്‍റെ സർട്ടിഫികറ്റ് വിതരണ പരിപാടി മന്ത്രി വി ശിവന്‍കുട്ടി ബഹിഷ്കരിച്ചു. പരിപാടിയുടെ ഷെഡ്യൂളിൽ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുമെന്ന് ഇല്ലായിരുന്നുവെന്നും താൻ ചെല്ലുമ്പോൾ ചിത്രത്തിൽ പൂ ഇടുന്ന ചടങ്ങ് കണ്ടുവെന്ന് മന്ത്രി പറഞ്ഞു.
ഭരണഘടനക്ക് നിരുദ്ധമായ ചിത്രങ്ങളോ പ്രതീകങ്ങളോ സര്‍ക്കാര്‍ പരിപാടികളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രി തന്നെ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷത്തിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതു വിവാദമായിരുന്നു.






