തൃശ്ശൂർ: സുന്നി ബാല വേദി വടക്കേക്കാട് റെയ്ഞ്‌സിന്റെ ആഭിമുഖ്യത്തിൽ സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളന പ്രചരണാർത്ഥം സൈക്കിൾ റാലി സംഘടിപ്പിച്ചു. റാലിക്ക് എസ്.ബി.വി ചെയർമാൻ ശാകിർ ഫൈസി, കൺവീനർ സ്വാദിഖ് അൻവരി എന്നിവർ നേതൃത്വം നൽകി. റെയ്ഞ്‌സിന്റെ മാനേജ്മെൻറ് സെക്രട്ടറി അറക്കൽ അബ്ദുൽ ഗഫൂർ ചമ്മന്നൂർ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.
പ്രസിഡന്റ് ഹസൻ ഫൈസി, ജനറൽ സെക്രട്ടറി നവാസ് റഹ്മാനി, പരീക്ഷാ ബോർഡ് ചെയർമാൻ അശ്റഫ് മൗലവി, അബ്ദു റഹ്മാൻ ഹിശാമി എന്നിവർ യാത്രയിൽ പങ്കെടുത്തു. കല്ലിങ്ങൽ ഖിദ്മതുൽ ഇസ്ലാം മദ്റസയിൽ സമാപിച്ച റാലിയിൽ സ്വാലിഹ് അൻവരി ചേകന്നൂർ സമസ്ത ശതാബ്ദി സന്ദേശം നൽകി. റെയ്ഞ്ചിലെ വിവിധ മദ്റസകളിലെ ഉസ്താദുമാരായ ഫൈസൽ റഹ്മാനി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.






