മലപ്പുറം: സാമൂഹിക പുരോഗതിക്കായ് ഭിന്ന ശേഷി സൗഹൃദ സമൂഹത്തെ വളർത്തിയെടുക്കുക എന്ന ഭിന്നശേഷി ദിന സന്ദേശം പ്രചരിപ്പിക്കുന്നതിനും അരികു വൽക്കരിക്കപെടുന്ന ഭിന്നശേഷിക്കാരെ ചേർത്ത് നിർത്തുന്നതിനും ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം സമൂഹത്തിൽ ബോധവൽക്കരിക്കുന്നതിനുമായി ചാലിയപ്പുറം ഗവ. ഹൈസ്കൂളിൽ ബിഗ് ക്യാൻവാസ് സംഘടിപ്പിച്ചു.
പി ടി എ പ്രസിഡന്റ് അലി അക്ബർ ബാവ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ഷൈനി ടീച്ചർ, എസ് ആർ ജി കൺവീനർ കെ പി ഫൈസൽ, സ്റ്റാഫ് സെക്രട്ടറി സ്നേഹപ്രഭ, ബീന ടീച്ചർ ബി ആർ സി, രജനി, നിസാർ, സുമേഷ്, ശ്രീനാഥ് ജയ്സൺ തുടങ്ങിയവർ പങ്കെടുത്തു.






