സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ബിഹാർ വോട്ടർ പട്ടിക ക്രമക്കേട്; ഒഴിവാക്കിയ വോട്ടർമാരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബിഹാർ വോട്ടർ പട്ടിക ക്രമക്കേടിൽ നിർണായക ഉത്തരവ്. ബീഹാർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ഒഴിവാക്കിയ 65 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടു. വിവരങ്ങൾ ബൂത്ത് തിരിച്ചായിരിക്കണം പ്രസിദ്ധീകരിക്കേണ്ടത്. വോട്ടർ ഐഡി നമ്പറുകൾ ഉപയോഗിച്ച് പട്ടിക തിരിയ്ക്കാൻ കഴിയും. ബിഹാറിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ ഈ നിർണായക ഉത്തരവ്.

ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പട്ടിക പ്രസിദ്ധീകരിച്ചാൽ ആ വിവരം പ്രാദേശിക പത്രങ്ങളിലൂടെയും ദൂരദർശനിലൂടെയും മറ്റ് ചാനലുകളിലൂടെയും നൽകണം. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് സോഷ്യൽ മീഡിയ ഹാൻഡിൽ ഉണ്ടെങ്കിൽ അതിലൂടെയും പ്രചരണം നടത്തണം. വോട്ടർമാരുടെ വിവരങ്ങൾ കരട് പട്ടികയിൽ ഉൾപ്പെടുത്താത്തതിന്റെ കാരണം വെളിപ്പെടുത്തണമെന്നും സുപ്രീം കോടതി നിർദേശം നൽകി.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.