Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരള യാത്ര പ്രചരണാർത്ഥം ബൈക്ക് റാലി സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ജനുവരി 1 മുതൽ 16 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരള മുസ്ലിം ജമാഅത്തിനെ കീഴിൽ നടക്കുന്ന കേരള യാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി ആലത്തൂർ ജമാഅത്ത് സോൺ കമ്മിറ്റിയുടെ നേതൃതത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു.ആലത്തൂർ ദേശിയ മൈദാനത്ത് നിന്ന് ആരംഭിച്ച ബൈക്ക് റാലി നഗരത്തിലെ പ്രധാന റോഡുകളിലൂടെ സഞ്ചരിച്ച് വടക്കഞ്ചേരി ടൗണിൽ സമാപിച്ചു. കേരള യാത്രയുടെ ആശയങ്ങളും ലക്ഷ്യങ്ങളും പൊതു ജനങ്ങളിലേക്കെത്തിക്കുന്നതിനായാണ് റാലി സംഘടിപ്പിച്ചത്.

നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത റാലിക്ക് വഴിനീളെ പൊതുജനങ്ങളിൽ നിന്ന് മികച്ച പിന്തുണ ലഭിച്ചു. ശാന്തിയും സൗഹാർദ്ദവും സാമൂഹിക ഐക്യവും എന്ന സന്ദേശമാണ് ബൈക്ക് റാലിയിലൂടെ മുന്നോട്ടുവെച്ചത്.സോൺ ഭാരവാഹികളായ ഇ ബ്രാഹിം അഷ്റഫി, അബ്ദുൾ റഹ്മാൻ സഖാഫി, സെയ്തലി, ശരീഫ് സഖാഫി മമ്പാട്, ഇസ്മായിൽ ഹാജി ബിസ്മില്ലാ നഗർ, മൊയ്തീൻകുട്ടി പത്തനാപുരം, സയ്യിദ് അലവി കോയ തങ്ങൾ, നസീർ സഖാഫി, ഷമീർ അഹ്സനി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

Recent News

Advertisement
WhiteswanTV Footer