സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കാറിടിച്ച് വീണ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു

പാലക്കാട്: കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികൻ എതിരേ വന്ന സ്വകാര്യ ബസിനടിയിൽപ്പെട്ട് മരിച്ചു. സംഭവത്തിൽ കാറോടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പറളി എടത്തറ പാളയം സ്വദേശി വിനോദ് കുമാർ ആണ് അറസ്റ്റിലായത്. ഇയാൾ മദ്യപിച്ച് വാഹനമോടിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി. പ്രതിക്കെതിരെ മനഃപൂർവമായ നരഹത്യക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കല്ലേക്കാട് ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. ബൈക്ക് യാത്രികനായ കല്പാത്തി കുന്നംപുറം സ്വദേശി കെ. ഫൈസൽ റഹ്‌മാൻ ആണ് മരിച്ചത്. മകനോടൊപ്പം ഒറ്റപ്പാലം വരിക്കാശ്ശേരി മന സന്ദർശിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാറിടിച്ച് തെറിച്ചുവീണ ഫൈസൽ റഹ്‌മാൻ എതിരേ വന്ന സ്വകാര്യ ബസിനടിയിൽപ്പെടുകയായിരുന്നു.

അപകടത്തിൽ ഫൈസൽ റഹ്‌മാന്റെ മകൻ മുഹമ്മദ് ഫിറോസ് പരിക്കുകളോടെ രക്ഷപ്പെട്ടു. ബാറിൽ നിന്ന് മദ്യപിച്ച് കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിനോദ് കുമാറാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. കാറിൽ മറ്റൊരാളും ഉണ്ടായിരുന്നുവെന്നും, ദിശ തെറ്റിയാണ് ബൈക്കിൽ ഇടിച്ചതെന്നും പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മരിച്ച ഫൈസൽ റഹ്‌മാന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി സംസ്‌കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ലഹരിമരുന്ന് മാഫിയ തലവൻ എൽ മെൻചോയെ വധിച്ചു

മെക്സിക്കോ സിറ്റി: മെക്സിക്കൻ ലഹരിമരുന്ന് മാഫിയ തലവൻ നെമെസിയോ എൽ മെൻചോ ഒസെഗുവേരയെ വധിച്ചതായി മെക്സിക്കൻ സൈന്യം. ഹാലിസ്കോ സംസ്ഥാനത്തെ തപാൽപ മേഖലയിൽ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ ഇയാളെ മെക്സിക്കോ സിറ്റിയിലേക്ക്

Read More »

എന്തുകൊണ്ട് നമ്മൾ തോറ്റു? തലപുകച്ച് മാനേജ്മെന്റും ആരാധകരും

അഹമ്മദാബാദ്: അവസാനം അടി തെറ്റി, ആന വീണു! ടീം ഇന്ത്യയുടെ അമിത ആത്മവിശ്വാസത്തിനേറ്റ കനത്ത പ്രഹരമാണ് സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റ വമ്പൻ തോൽവി. അതും ഇഞ്ചോടിഞ്ച് പോരാടി വീണതല്ല, സ്വന്തം കാണികൾക്ക് മുന്നിൽ

Read More »

തൃശ്ശൂരിൽ പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാനൊരുങ്ങി ബിജെപി

തിരുവനന്തപുരം: തൃശ്ശൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാൻ നീക്കം. പത്മജ മത്സരത്തിനിറങ്ങണമെന്ന് സംസ്ഥാന നേതൃത്വത്തോട് ദേശീയ നേതൃത്വം ആവശ്യപ്പെട്ടെന്നാണ് വിവരം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്കും പത്മജയെ തൃശ്ശൂരിൽ മത്സരിപ്പിക്കാനാണ് താൽപര്യം. സുരേഷ്

Read More »

രണ്ടര വയസുകാരി മരിച്ച സംഭവം; ചികിത്സാപ്പിഴവ് ആരോപണം തള്ളി ഡോക്ടർ

തിരുവനന്തപുരം: ശ്വാസംമുട്ടലിനെത്തുടർന്ന് രണ്ടര വയസുകാരി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി കാട്ടാക്കടയിലെ മമൽ ആശുപത്രിയിലെ ഡോക്ടർ. കുത്തിവയ്പ്പ് എടുത്തതിനെത്തുടർന്നാണ് കുട്ടിയുടെ നില വഷളായതെന്ന ബന്ധുക്കളുടെ ആരോപണമാണ് ഡോക്ടർ അരുൺ വാര്യർ നിഷേധിച്ചത്. കാട്ടാക്കട

Read More »

ക്ഷേത്രോത്സവത്തിനിടെ എസ്ഐക്ക് മർദ്ദനം; രണ്ടുപേർക്കെതിരെ കേസ്

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ എസ്ഐയെ സിപിഎം വെളളറട ലോക്കൽ സെക്രട്ടറി മർദിച്ചെന്ന് പരാതി. വെളളറട എസ്ഐ അഭിജിത്തിനാണ് മർദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപിനെതിരെ കേസെടുത്തു. ഇന്നലെ രാത്രി 9മണിയോട് കൂടിയായിരുന്നു സംഭവം. വെളളറടയിൽ

Read More »

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്; പവന് 1520 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്. പവന് 1520 രൂപ കൂടി 1,18,320 രൂപയും ഗ്രാമിന് 190 രൂപ ഉയർന്ന് 14,790 രൂപയുമായി. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏ​റ്റവും ഉയർന്ന നിരക്കാണിത്. ഇന്നലെ

Read More »
Advertisement