Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുപിഐ ഇടപാടുകൾക്കായി ഭീം പേയ്മെന്റ് ആപ്പിൽ ബയോമെട്രിക് ഓതന്റിക്കേഷൻ അവതരിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഉപകമ്പനിയായ എൻപിസിഐ ഭീം സർവീസസ് ലിമിറ്റഡിന്റെ ഭീം പേയ്മെന്റ് ആപ്പിൽ ബയോമെട്രിക് ഓതന്റിക്കേഷൻ സംവിധാനം അവതരിപ്പിച്ചു. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ വേഗതത്തിലും ലളിതവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. 5,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾ സ്മാർട്ട്ഫോണിലെ ഫിംഗർപ്രിന്റ്, ഫേസ് ഐഡി സംവിധാനം ഉപയോഗിച്ച് അംഗീകരിക്കാൻ സാധിക്കും. ഫിംഗർപ്രിന്റ്, ഫേസ് ഐഡി സൗകര്യങ്ങളുള്ള ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിൽ ഈ സേവനം ലഭ്യമാണ്.

പുതിയ ബയോമെട്രിക് സംവിധാനം നിലവിൽ വന്നതോടെ ഭീം ഉപഭോക്താക്കൾക്ക് ഇനി ഓരോ ഇടപാടിനും യുപിഐ പിൻ ടൈപ്പ് ചെയ്യേണ്ടതില്ല. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഉൾപ്പടെ പണമയക്കാനും കടകളിലെ ക്യുആർ കോഡുകൾ സ്‌കാൻ ചെയ്ത് പേയ്മെന്റ് നടത്താനും ഓൺലൈൻ ഇടപാടുകൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ദൈനംദിന ആവശ്യങ്ങൾക്കായി ഡിജിറ്റൽ പേയ്മെന്റുകൾ കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാൻ ഈ ഫീച്ചർ ഉപഭോക്താക്കളെ സഹായിക്കും.

ഓരോ ഇന്ത്യക്കാരനും ലളിതവും സുരക്ഷിതവുമായ ഡിജിറ്റൽ ഇടപാടുകൾ സാധ്യമാക്കുക എന്നതാണ് ഭീം പേയ്മെന്റ് ആപ്പിന്റെ ലക്ഷ്യമെന്ന് എൻബിഎസ്എൽ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ലളിത നടരാജ് പറഞ്ഞു. 5,000 രൂപയ്ക്ക് മുകളിലുള്ള വലിയ തുകയുടെ ഇടപാടുകൾക്ക് യുപിഐ പിൻ തന്നെ തുടർന്നും വേണ്ടിവരും. ഉയർന്ന തുകയുടെ ഇടപാടുകൾക്ക്് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനാണിത്.

Recent News

Advertisement
WhiteswanTV Footer