ധ്രുവ് വിക്രം നായകനായി എത്തുന്ന പുതിയ ചിത്രമാണ് ബൈസണ്‍. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റാണ് പുറത്തു വന്നിരിക്കുന്നത്. ബൈസണിന്റെ റിലീസ് ഉടൻ പ്രഖ്യാപിക്കുമെന്ന അപ്ഡേറ്റാണ് പുറത്ത് വന്നിരിക്കുന്നത്.
ചിത്രം പാ രഞ്‍ജിത്തിന്റെ നീലം പ്രൊഡക്ഷൻസായിരിക്കും നിര്‍മിക്കുക. അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കുമെന്ന തരത്തിലുളള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.






