Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആശുപത്രിയിൽ പോയിട്ട് വർഷങ്ങൾ; 102 ആം വയസ്സിലും ചുറുചുറുക്കോടെ മുത്തശ്ശി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ തൈഷൗവിൽ താമസിക്കുന്ന 102കാരിയായ ജിൻ ബാവോലിംഗ് ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ശ്രദ്ധ നേടുകയാണ്. ഗ്രാമവാസികൾ അവരെ സ്നേഹത്തോടെ “ഓൾഡ് ബേബി” എന്നാണ് വിളിക്കുന്നത്. കഴിഞ്ഞ 50 വർഷമായി ആശുപത്രിയിൽ പോകേണ്ടി വന്നിട്ടില്ലെന്നും മാനസികമായും ശാരീരികമായും നല്ല ആരോഗ്യത്തിലാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.

രാവിലെ 9 മണിയോടെ എഴുന്നേറ്റ് തോട്ടത്തിൽ ഇരുന്ന് സമയം ചിലവഴിക്കുകയാണ് ജിന്നിന്റെ പതിവ്. ദിവസത്തിൽ പലതവണ ചെറിയ ഉറക്കവും രാത്രി 7 മണിയോടെ ഉറക്കവും ഉൾപ്പെടെ ഏകദേശം 15 മണിക്കൂർ വരെ അവർ ഉറങ്ങാറുണ്ട്. ഡംപ്ലിംഗ്‌സ്, ബൺസ്, നൂഡിൽസ്, ചോറ് എന്നിവയാണ് പ്രധാന ഭക്ഷണം. പന്നിയിറച്ചിയും ദിവസവും കഴിക്കാറുണ്ട്. കൂടാതെ മുട്ട, ഓറഞ്ച്, കേക്ക്, ബ്രെഡ് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുന്നു. ബ്രൗൺ ഷുഗറും ഈന്തപ്പഴവും ചേർത്ത ചായയും അല്പം വൈനും അവർ പതിവായി ഉപയോഗിക്കുന്നു.

നടക്കാൻ സഹായം ആവശ്യമുണ്ടെങ്കിലും കാഴ്ചശക്തിയും കൈകളുടെ കരുത്തും ഇപ്പോഴും നല്ലതാണ്. സോക്സ് തുന്നുകയും ചെരിപ്പ് നന്നാക്കുകയും ചെയ്യുന്നത് വരെ അവർ സ്വയം ചെയ്യാറുണ്ട്. പോസിറ്റീവ് മനോഭാവവും കുടുംബസ്നേഹവുമാണ് അമ്മയുടെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് മകൻ പറയുന്നു.

ജീവിതകാലം മുഴുവൻ ഒരു സാധാരണ ഗ്രാമീണ വീട്ടമ്മയായി കഴിഞ്ഞ ജിൻ, കുടുംബത്തിലെ സ്നേഹത്തിനും ഐക്യത്തിനുമാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. തന്റെ കുടുംബം എപ്പോഴും സമാധാനത്തിലും ഐശ്വര്യത്തിലും കഴിയണമെന്നതാണ് അവരുടെ ഏറ്റവും വലിയ ആഗ്രഹം.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer