തൃശ്ശൂർ : കുന്നംകുളം മുനിസിപ്പാലിറ്റി ബി ജെ പി ഒന്നാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം ബിജെപി നോർത്ത് ജില്ലാപ്രസിഡന്റ് അഡ്വ : നിവേദിത സുബ്രമണ്യൻ നേതൃത്വത്തിൽ നടത്തി.ചടങ്ങിൽ ബി ജെ പി മണ്ഡലം പ്രസിഡന്റ് പി ജെ ജെബിൻ അധ്യക്ഷത വഹിച്ചു .
ചെറുവത്താനി വാർഡ് 2 രമ്യ ഷാജി ,കിഴൂർ നോർത്ത് വാർഡ് 4 മഹേഷ് തിരുത്തിക്കാട് ,ചീരംകുളം വാർഡ് 26 വി കെ അനൂപ് , തെക്കേപ്പുറം വാർഡ് 23 എ എസ് ശ്രീജിത്ത് ,ആർത്താറ്റ് സൗത്ത് 31 ശരണ്യ സിബി, ചെമ്മണ്ണൂർ നോർത്ത് വാർഡ് 29 ഷിമ രഞ്ജിത്ത് ലാൽ ,പോർക്കളെങ്ങാട് വാർഡ് 27 സോമി രാമകൃഷ്ണൻ ,കാണിപ്പയൂർ സൗത്ത് വാർഡ് 18 ജിനിഷ സജീഷ് ,അഞ്ഞൂർപാലം വാർഡ് 38 കെ ഡി ദിനേഷ് ,കിഴൂർ സെന്റർ വാർഡ് 5 അജിതൻ എന്നിവർആണ് ഒന്നാംഘട്ട സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടത് .






