തൃശൂർ: തൃശ്ശൂർ കൊടകരയിൽ യുവമോർച്ച നേതാവിനെ ബിജെപി മണ്ഡലം സെക്രട്ടറി വെട്ടിപ്പരിക്കേൽപ്പിച്ചു. യുവമോർച്ച നേതാവ് അക്ഷയിനെയാണ് ചാലക്കുടി മണ്ഡലം സെക്രട്ടറി ടി.സി സിദ്ധൻ വെട്ടി പരിക്കേൽപ്പിച്ചത്.
സുഹൃത്തിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോകുന്ന വഴിയാണ് അക്ഷയ്ക്ക് വെട്ടേറ്റത്.
അക്ഷയിനെ പുറകില്‍ നിന്നും സിദ്ധൻ വെട്ടുകയായിരുന്നു. പുറത്തു വെട്ടിയതിനുശേഷം നിരവധി വെട്ടുകള്‍ കഴുത്തില്‍ വെട്ടാൻ ശ്രമിച്ചെങ്കിലും അക്ഷയ് കൈകൊണ്ട് തടഞ്ഞതുമൂലം ജീവൻ രക്ഷപ്പെടുകയായിരുന്നു. കഴുത്തിലുള്ള വെട്ടുകള്‍ തടയാൻ ശ്രമിക്കുന്നതിനിടെ അക്ഷയുടെ ഇരു കൈകള്‍ക്കും പരുക്കേറ്റുണ്ട്. നിരവധി വെട്ടേറ്റ അക്ഷയിനെ സിദ്ധന്റെ സുഹൃത്തുക്കള്‍ തന്നെയാണ് അപകടം പറ്റിയതെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചത്. പ്രതിയായ സിദ്ധന്റെ ഭാര്യ ബന്ധുവിന്റെ ക്രഷര്‍ യൂണിറ്റിനെതിരെ നിലപാടെടുത്തതിനാണ് അക്ഷയെ വെട്ടി പരിക്കേല്‍പ്പിച്ചത്.






