കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ 37-ാം വാർഡായ കല്ലായിൽ നിറ സാന്നിധ്യമായി ബി.ജെ.പി. കല്ലായിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശ്രീ രതീഷ് പുല്ലൂന്നി പ്രചരണം നടത്തി. കടകൾ, വീടുകൾ, ആരാധനാലയങ്ങൾ കയറി പ്രചരണം കടുപ്പിച്ച സ്ഥാനാർത്ഥി എൻ.ഡി.എ കല്ലായിൽ പുതിയ ചരിത്രം കുറിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘മാറാത്തത് ഇനി മാറുമെന്നും’, കോഴിക്കോട് കോർപ്പറേഷനിൽ എൻ.ഡി.എ അധികാരത്തിൽ വരുമെന്നും അദ്ദേഹം ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. കോഴിക്കോട് കോർപ്പറേഷന്റെ വികസന മുരടിപ്പിന് കാരണം ഇടതുപക്ഷമാണെന്നും, അവരെ അധികാര ഭ്രഷ്ടരാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇടത് – വലത് അഡ്ജസ്റ്റ്മെന്റാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



