പത്തനംതിട്ട: പത്തനംതിട്ട ഇലന്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കമ്മിറ്റി പ്രസിഡന്റ് കെ പി മനോജ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇലന്തൂര്‍ വലിയവട്ടത്തുള്ള കുടുംബ ക്ഷേത്രത്തിലാണ് മനോജ് കുമാര്‍ ജീവനൊടുക്കിയത്. രണ്ടുവര്‍ഷമായി മനോജ് കുമാര്‍ ബിജെപി ഇലന്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുകയായിരുന്നു.






