സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പാലക്കാട് കരോള്‍ നടത്തിയത് മദ്യപിച്ച്; കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍

പാലക്കാട്: പുതുശേരിയില്‍ കരോള്‍ നടത്തിയ കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍. മദ്യപിച്ചാണ് കരോള്‍ നടത്തിയതെന്നാണ് ബിജെപി നേതാവ് ആരോപിച്ചത്. അതേസമയം വിഷയത്തില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നത്തോടെ കൃഷ്ണകുമാര്‍ മലക്കം മറിഞ്ഞു. പൊതുവായി പറഞ്ഞതാണെന്നായിരുന്നു കൃഷ്ണകുമാറിന്റെ വിശദീകരണം.

കരോള്‍ സംഘത്തെ അക്രമിച്ചതിന് അറസ്റ്റിലായ അശ്വിന്‍രാജിന് ബിജെപിയുമായി യാതൊരു ബന്ധവും ഇല്ലെന്നും കൃഷ്ണകുമാര്‍ പറയുന്നു. കരോള്‍ ഭക്തിപൂര്‍വ്വം ആത്മീയതയോട് കൂടി ചെയ്യേണ്ടതാണെന്നും മദ്യപിച്ച് സി.പി.എമ്മിന്റെ ഏരിയ കമ്മിറ്റിയുടെ ബാന്റ് സെറ്റുമായി പോകുന്നവരെ കരോള്‍ സംഘമായിട്ടാണോ കാണേണ്ടത്. സംഘര്‍ഷം ഉണ്ടാക്കാനാണ് ശ്രമിച്ചത് എന്നും വാര്‍ത്താ സമ്മേളനത്തില്‍ കൃഷ്ണകുമാര്‍ പറഞ്ഞു.

14 ഉം 15 ഉം വയസുള്ള കുട്ടികളായിരുന്നു കരോള്‍ സംഘത്തില്‍ ഉണ്ടായിരുന്നത്. കുട്ടികളുടെ ഈ സംഘത്തെ ഒരു ബിജെപി പ്രവര്‍ത്തകന്‍ ആക്രമിക്കുകയായിരുന്നു. ബാന്റ് മേളങ്ങള്‍ ചവിട്ടി പൊട്ടിക്കുകയും ചെയ്തു. ബാന്റിനു മുകളില്‍ സിപിഎം എന്ന് എഴുതിയിട്ടുണ്ടെന്നും ഇതാണ് പ്രകോപനം ഉണ്ടാക്കിയത് എന്നുമാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം; ആക്രമിച്ചത് യുവതിയടക്കം 4 അംഗ സംഘം

കൊച്ചി: കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം. ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പടെ നാലം​ഗ സംഘം മർ‌ദിച്ചത്. യുവതിയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ. മർദനത്തിൽ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. ഇവർക്കെതിരെ

Read More »

റംസാൻ കളറാക്കാൻ ഷാജി പാപ്പനും പിള്ളേരും എത്തുന്നു

സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ആട് 3 മാർച്ച് 19ന് പുറത്തിറങ്ങും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. ഫാൻ്റസി, ഹ്യൂമർ, ആക്ഷൻ ജോണറിൽ ഒരുങ്ങുന്ന ചിത്രം റംസാൻ ആഘോഷങ്ങൾ കളറാക്കാനാണ്

Read More »

ടോയ്‌ലറ്റ് നിർമ്മാണത്തിന് 15 ലക്ഷം കൈക്കൂലി; പഞ്ചായത്ത് ഓവർസിയർ പിടിയിൽ

എറണാകുളം: ടോയ്‌ലറ്റ് നിർമിക്കാൻ 15 ലക്ഷം കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് ഓവർസിയർ ദീപേഷ് കുമാർ ആണ് അറസ്റ്റിലായത്. പുത്തൻകുരിശിലെ ഒരു ഗോഡൗണിന് സമീപം ടോയ്‌ലറ്റ് നിർമ്മാണത്തിന്

Read More »

പലിശരഹിത സ്വർണവായ്പയുടെ മറവിൽ വീട്ടമ്മയുടെ ആഭരണങ്ങൾ തട്ടിയ യുവാവ് പിടിയിൽ

തലശ്ശേരി: പലിശരഹിത സ്വർണവായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതിയെ ധർമടം പോലീസ് അറസ്റ്റ് ചെയ്തു. എടക്കാട് ഉസ്സൻമുക്ക്‍ സ്വദേശി പി.പി. ഇസ്മയിൽ (42) ആണ് കൊച്ചിയിൽ നിന്ന്

Read More »

വവ്വാക്കാവ് മണപ്പള്ളിയിൽ ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊല്ലം: വീട്ടിലേക്ക് മീൻ വാങ്ങാൻ പോയ വീട്ടമ്മ ബൈക്ക് ഇടിച്ച് മരിച്ചു. കുലശേഖരപുരം കടത്തൂർ ദേവാലയത്തിൽ നടേശൻ്റെ ഭാര്യ വിജിയാണ് (49) മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. വവ്വാക്കാവ് മണപ്പള്ളി റോഡിൽ

Read More »

ചോർന്നത് വിശ്വാസ്യതയും; അത്ര നിസാരമല്ല ഡാറ്റ ചോർച്ച

നിങ്ങൾ ഓരോ ആപ്പുകളും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുമ്പോൾ എത്രമാത്രം പെർമിഷനുകൾ കൊടുക്കാറുണ്ട് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മുടെ ഫോണിലെ ഓരോ വ്യക്തി വിവരങ്ങളും ഉപയോ​ഗിക്കാൻ ആ ആപ്പുകൾക്ക് അനുവാദം കൊടുക്കുന്ന പ്രക്രിയയാണത്. ഷോപ്പിങ്

Read More »
Advertisement