ലക്‌നൗ: ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ ചേർന്ന് യുപി സംഭലിൽ ബിജെപി നേതാവും ഗ്രാമമുഖ്യനായ ഗുൽഫാം സിംഗ് യാദവ് എന്നയാളെ കൊലപ്പെടുത്തി. വിഷം കുത്തിവെച്ച് കൊലപ്പെടുത്തി വെച്ചാണ് ഇവർ ഇയാളെ കൊലപ്പെടുത്തിയത്. അലിഗഡിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഗുൽഫാം സിംഗ് യാദവ് മരിച്ചത്. കൊലപാതകത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
കൂടാതെ ബോഡി പോസ്റ്റുമോർട്ടത്തിനായി അയച്ചു. സജീവ രാഷ്ട്രീയ പ്രവർത്തകനായ അദ്ദേഹം യാദവ് പിന്നാക്ക വിഭാഗ കമ്മീഷൻ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട് .കൂടാതെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, റീജിയണൽ വൈസ് പ്രസിഡന്റ് , ആർഎസ്എസിന്റെ ജില്ലാ കാര്യവാഹ്, ബിജെപി ജനറൽ സെക്രട്ടറി എന്നിവരുൾപ്പെടെ ബിജെപിയിൽ നിരവധി പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.






