Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അസമിലും ബംഗാളിലും ബിജെപി തെരഞ്ഞെടുപ്പ് കൊള്ളയടിച്ചു: രാഹുൽ ഗാന്ധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: അസമിലെയും ബംഗാളിലെയും ബിജെപി വിജയത്തിന് പിന്നാലെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഹുൽ ഗാന്ധി. ഇരു സംസ്ഥാനങ്ങളിലും ബിജെപി തെരഞ്ഞെടുപ്പ് കൊള്ളയടിച്ചുവെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, 2024 ലോക്സഭാ തെരഞ്ഞെടുപ്പ് എന്നീ സമയങ്ങളിൽ ഈ പ്രവണത കണ്ടതാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. 207 സീറ്റുകളിൽ ബിജെപി വിജയിച്ചപ്പോൾ തൃണമൂൽ വെറും 80 സീറ്റുകളിൽ ഒതുങ്ങിപ്പോയി. ബബാനിപൂരിൽ മുഖ്യമന്ത്രി മമതാ ബാനർജിക്കും അടിതെറ്റി. തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണവുമായി മമതയും രംഗത്തെത്തിയിരുന്നു. അതേസമയം, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പരാജയപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പില്‍ തേരോട്ടം നടത്തിയ ടിവികെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.

Recent News

Advertisement
WhiteswanTV Footer