Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: mamatha banarjee

‘ഞാൻ ദിദിക്കൊപ്പം’ അഭിഷേകോ? ഞാനോ? മമതയ്ക്ക് അന്ത്യശാസനവുമായി കല്യാൺ ബാനർജി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര ഭിന്നതകൾ രൂക്ഷമാകുന്നതിനിടെ പാർട്ടി എംപിയും മുതിർന്ന നേതാവുമായ കല്യാൺ ബാനർജി, തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിക്കെതിരെ പരസ്യമായി രംഗത്തെത്തി. അഭിഷേകിന്റെ പെരുമാറ്റം തന്നെ അപമാനിക്കുന്നതായിരുന്നുവെന്നും അദ്ദേഹത്തിന് മുതിർന്നവരെ ബഹുമാനിക്കാൻ അറിയില്ലെന്നും കല്യാൺ ബാനർജി ആരോപിച്ചു. വ്യാജ ഒപ്പ് ചമച്ച കേസിൽ അഭിഷേക് ബാനർജിക്കായി കോടതിയിൽ ഹാജരാകാൻ തന്നെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും അവസാന നിമിഷം അഭിഭാഷകനെ മാറ്റിയതായി അറിയിക്കുകയായിരുന്നുവെന്ന് കല്യാൺ ബാനർജി പറഞ്ഞു. ഇത് തനിക്കെതിരായ അവഹേളനമാണെന്നും അദ്ദേഹം പ്രതികരിച്ചു. […]
Read more

മമതയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവ് മമത ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി ഉപാധ്യക്ഷ പദവി വാഗ്ദാനം ചെയ്തതായിയാണ് റിപ്പോർട്ടുകൾ. ഇതിനൊപ്പം, തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയെ കോൺഗ്രസ് ജനറൽ സെക്രട്ടറിയാക്കാമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർദേശിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. രാഹുൽ ഗാന്ധിയും അഭിഷേക് ബാനർജിയും തമ്മിലുള്ള കൂടിക്കാഴ്ച ഏകദേശം ഒന്നര മണിക്കൂർ നീണ്ടുനിന്നിരുന്നു. ഇതിനിടെ, തൃണമൂൽ കോൺഗ്രസ് എംപി സുശ്മിത ദേവ് രാജ്യസഭാംഗത്വത്തിൽ […]
Read more

മമതയുടെ വസതിയിൽ സിഐഡി; വ്യാജ ഒപ്പ് ആരോപണത്തിൽ പരിശോധന

കൊൽക്കത്ത: പാർട്ടി എംഎൽഎമാരുടെ ഒപ്പുകൾ വ്യാജമായി രേഖപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് സിഐഡി സംഘം മമത ബാനർജിയുടെ വസതിയിൽ പരിശോധന നടത്തി. ഹരീഷ് ചാറ്റർജി സ്ട്രീറ്റിലെ വസതിയിലായിരുന്നു പരിശോധന. സിഐഡി ഉദ്യോഗസ്ഥർ എത്തിയപ്പോൾ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. മമതാ ബാനർജിയോ അഭിഷേക് ബാനര്‍ജിയോ സ്ഥലത്ത് ഇല്ലാത്തതിനാൽ ഉദ്യോഗസ്ഥരെ അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന നിലപാടിലായിരുന്നു പ്രവർത്തകർ. പിന്നീട് നടന്ന ചർച്ചകൾക്ക് ശേഷമാണ് പരിശോധനയ്ക്ക് അനുമതി നൽകിയത്. ബംഗാളിൽ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്പീക്കർക്ക് സമർപ്പിച്ച കത്തിൽ എംഎൽഎമാരുടെ […]
Read more

തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; അസം അധ്യക്ഷന്‍ രാജിവെച്ചു

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ തോൽവിക്ക് ശേഷം തൃണമൂല്‍ കോൺഗ്രസിലും മമതാ ബാനർജിക്കും തിരിച്ചടികൾ തുടരുന്നു. തൃണമൂല്‍ കോൺഗ്രസ് അസം സംസ്ഥാന അധ്യക്ഷൻ അഭിജിത് മജുംദാർ രാജിവെച്ചു. മമതാ ബാനർജിയ്ക്കും രാജിക്കത്ത് നൽകിയിട്ടുണ്ട്. അഭിജിത് മജുംദാർ പാർട്ടിക്ക് “അസമിലും മുസ്ലീകൾക്ക് മാത്രം പ്രവർത്തിക്കുന്ന ഒരു സംഘടന” എന്ന പ്രതിച്ഛായ മാറിയതിനെത്തുടർന്നാണ് രാജിവച്ചുവെന്ന് പറഞ്ഞു. രാജിക്കത്ത് പ്രകാരം, “അസമിൽ മുസ്ലീകൾക്ക് മാത്രം പ്രവർത്തിക്കുന്ന സംഘടന എന്ന തരത്തിലാണ് തൃണമൂല്‍ കോൺഗ്രസിന്റെ പ്രതിച്ഛായ മാറിയത്. പശ്ചിമബംഗാളിലും അതുതന്നെയാണ് സ്ഥിതി. ഈ […]
Read more

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കും: മമത ബാനർജി

കൊൽക്കത്ത: കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിച്ച് തൃണമൂൽ കോൺ​ഗ്രസ്. ബംഗാളിലെ ബിജെപി സർക്കാർ ന്യൂനപക്ഷങ്ങൾക്കും തെരുവുകച്ചവടക്കാർക്കും മുറിവ് വരുത്തുന്ന നടപടികൾ സ്വീകരിക്കുന്നതായി ആരോപിച്ചു. തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആക്രമണങ്ങളും അനധികൃത കൈയേറ്റങ്ങളും ഏറെ ഗുരുതരമാണെന്നും മമത പറഞ്ഞു. തൻ്റെ വസതിയിൽ നടന്ന തൃണമൂൽ കോൺ​ഗ്രസ് എംഎൽഎമാരുടെ യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി. ഈ സർക്കാർ ഭരണഘടനാ മൂല്യങ്ങൾക്കും ഭരണഘടനാ ആശയങ്ങൾക്കും ഹാനികരമാണെന്ന് ശക്തമായി വിമർശിച്ചു. അഭിഷേക് ബാനർജി, സുവേന്ദു അധികാരിയുടെ നടപടികൾക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുകയും, […]
Read more

മമതയുടെ കാലത്ത് അനുവദിച്ച ജാതി സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സുവേന്ദു സർക്കാർ

കൊൽക്കത്ത: അധികാരം ഏറ്റെടുത്തതിന് പിന്നാലെ വിചിത്ര നീക്കവുമായി സുവേന്ദു അധികാരി സർക്കാർ. മമതയുടെ കാലത്ത് നൽകിയ ജാതി സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് സബ് ഡിവിഷണൽ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 2011 മുതൽ ഏകദേശം 1.69 കോടി ജാതി സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. സർട്ടിഫിക്കറ്റുകളുടെ ആധികാരികതയും സുതാര്യതയും ഉറപ്പാക്കാൻ വേണ്ടിയാണ് ഈ നീക്കമെന്നാണ് വിശദീകരണം. ജാതി സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള പൊതു സേവനങ്ങൾ പൗരന്മാർക്ക് നേരിട്ട് എത്തിക്കുന്നതിനായി തൃണമൂൽ കോൺഗ്രസ് നടപ്പിലാക്കിയ ജനസമ്പർക്ക പരിപാടിയായ ദുവാരെ […]
Read more

പ്രതിസന്ധിയിൽ കൈവിടുന്നവരല്ല ഞങ്ങൾ;മമതയ്ക്കും സ്റ്റാലിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് അഖിലേഷ് യാദവ്

ഡൽഹി: തമിഴ്നാട്ടിൽ ഡിഎംകെയുമായുള്ള ദീർഘകാല സഖ്യം അവസാനിപ്പിച്ച് വിജയിയുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് നിലപാടിനെതിരെ പ്രതിപക്ഷ നിരയിൽ പ്രതിഷേധം ശക്തമാകുന്നു. ഇൻഡ്യാ മുന്നണിയിലെ പ്രമുഖ കക്ഷിയായ സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവാണ് കോൺഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തിയത്. പ്രതിസന്ധിഘട്ടങ്ങളിൽ പരസ്പരം കൈവിടുന്നവരല്ല ഞങ്ങൾ എന്ന് കുറിച്ചുകൊണ്ട് മമത ബാനർജിക്കും എം.കെ സ്റ്റാലിനുമൊപ്പമുള്ള ചിത്രങ്ങൾ അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. കോൺഗ്രസിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സഖ്യകക്ഷികളെ തഴയുന്ന കോൺഗ്രസ് നിലപാടിനെയാണ് അഖിലേഷ് […]
Read more

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം; സുപ്രീംകോടതിയെ സമീപിക്കാൻ മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ, തെരഞ്ഞെടുപ്പ് കമ്മീഷനെയും ബിജെപിയും വെല്ലുവിളിച്ച് സുപ്രീംകോടതിയെ സമീപിക്കാൻ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാണ് ഹർജിയിൽ മമതയുടെ ആവശ്യം. കാളിഘട്ടിലെ സ്വവസതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. തെരഞ്ഞെടുപ്പിൽ ബിജെപി ​ഗുരുതര ക്രമക്കേടുകൾ നടത്തിയെന്നും തെരഞ്ഞെടുപ്പ് ഫലത്തെ അം​ഗീകരിക്കാനാവില്ലെന്നും മമത ബാനർജി നേരത്തേ പറഞ്ഞിരുന്നു. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചെന്നും മമത ആരോപിച്ചിരുന്നു. മമത […]
Read more

അസമിലും ബംഗാളിലും ബിജെപി തെരഞ്ഞെടുപ്പ് കൊള്ളയടിച്ചു: രാഹുൽ ഗാന്ധി

കൊൽക്കത്ത: അസമിലെയും ബംഗാളിലെയും ബിജെപി വിജയത്തിന് പിന്നാലെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഹുൽ ഗാന്ധി. ഇരു സംസ്ഥാനങ്ങളിലും ബിജെപി തെരഞ്ഞെടുപ്പ് കൊള്ളയടിച്ചുവെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, 2024 ലോക്സഭാ തെരഞ്ഞെടുപ്പ് എന്നീ സമയങ്ങളിൽ ഈ പ്രവണത കണ്ടതാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. 207 സീറ്റുകളിൽ ബിജെപി വിജയിച്ചപ്പോൾ തൃണമൂൽ വെറും 80 സീറ്റുകളിൽ ഒതുങ്ങിപ്പോയി. ബബാനിപൂരിൽ മുഖ്യമന്ത്രി മമതാ ബാനർജിക്കും അടിതെറ്റി. തെരഞ്ഞെടുപ്പ് […]
Read more

സുവേന്ദു അധികാരിയുടെ റാലി; രോഷാകുലയായി റാലി നിർത്തിവെച്ച് മമത

കൊല്‍ക്കത്ത: ബിജെപി റാലിയില്‍ നിന്നുള്ള ബഹളം അസഹസനീയമായതോടെ റാലി നിർത്തിവെച്ച് മമത ബാനര്‍ജി. നൂറ് മീറ്ററുകള്‍ മാത്രം അകലെയായിരുന്നു മമത ബാനര്‍ജിയുടെയും സുവേന്ദു അധികാരിയുടെയും റാലികള്‍ സംഘടിപ്പിച്ചിരുന്നത്. ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. സംസാരിക്കാനായി മമത ബാനര്‍ജി സ്റ്റേജില്‍ കയറിയതോടെ ബിജെപി റാലിയിലെ മൈക്രോഫോണില്‍ നിന്നുള്ള ഉച്ചത്തിലുള്ള ശബ്ദം അസഹനീയമായി അനുഭവപ്പെടുകയായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ മൈക്ക് തങ്ങളുടെ പരിപാടിയുടെ നേര്‍ക്ക് തിരിച്ചുവെച്ച് പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് മമത ആരോപിച്ചു.മമത ബാനര്‍ജി വേദി വിട്ടതോടെ രോഷാകുലരായ തൃണമൂല്‍ കോണ്‍ഗ്രസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix